പിണറായിക്ക് വെള്ളിടി വെട്ടി! നെഞ്ചിടിപ്പ് കൂടി; അടപടലം പെട്ടു! ആഞ്ഞടിച്ച് ജയ്ശങ്കർ.... കൊടുങ്കാറ്റായി മുഖ്യനെതിരെ ഡോ. എസ്. ജയ്ശങ്കർ

വിദേശകാര്യ മന്ത്രിയുടെ കൈയിലാണ് മുഖ്യമന്ത്രിയുടെ ഭാവി. വിദേശ കറൻസി കടത്തിലും മറ്റും ആരോപണ വിധേയനായ മുഖ്യമന്ത്രിക്ക് വിദേശകാര്യ മന്ത്രിയുടെ സന്ദർശനം അസ്വസ്ഥതതയുണ്ടാക്കുന്നത് സ്വാഭാവികമാണ്. ഇത് ബിജെപി സർക്കാർ പ്രതീക്ഷിക്കുന്ന കാര്യമാണ്. അതു കൊണ്ടു തന്നെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രിയെ തിരുവനന്തപുരത്തേക്കിറക്കിതും. വിദേശകാര്യ മന്ത്രിയുടെ തിരുവനന്തപുരം ദിനങ്ങൾ മുഖ്യമന്ത്രിയെ തീർത്തും ആകുലപ്പെടുത്തുന്നുണ്ട്.
കേന്ദ്രസർക്കാർ പദ്ധതിയായ കഴക്കൂട്ടം ബൈപ്പാസ് നിർമ്മാണം കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ്.ജയശങ്കർ സന്ദർശിച്ചതിൽ മുഖ്യമന്ത്രി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ഭയം കൊണ്ടാണ്. പല കേന്ദ്ര പദ്ധതികളും വഴിമാറ്റി ചെലവഴിക്കുന്നത് കേന്ദ്രമന്ത്രി കണ്ടുപിടിക്കുമെന്ന് മനസിലായതു കൊണ്ടാണ് പിണറായി വിജയൻ ഈ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്. കേന്ദ്രസർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കാനുള്ള അവകാശം കേന്ദ്രമന്ത്രിമാർക്കുണ്ട്.
മുഖ്യമന്ത്രിയുടെ മരുമകനായ പൊതുമരാമത്ത് മന്ത്രി കേന്ദ്ര സർക്കാരിൻെറ പല റോഡ് പദ്ധതികളും സ്വന്തം പദ്ധതികളാക്കി മാറ്റാൻ ശ്രമം നടത്തിയിരുന്നു.ഇതിനെ തുടർന്നാണ് തിരുവനന്തപുരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ബിജെപി കേന്ദ്ര ഗതാഗത പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്.
നയതന്ത്ര ബാഗേജ് വഴിയുളള സ്വര്‍ണക്കടത്തു കേസിലെ സത്യം പുറത്തു വരുമെന്ന് ആത്മവിശ്വാസമുണ്ടെന്നും, നടപടിയെടുക്കേണ്ട സമയത്ത് കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ നടപടിയെടുക്കുമെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര പദ്ധതികളുടെ പുരോഗതി കേന്ദ്രമന്ത്രിമാര്‍ വിലയിരുത്തിയില്ലെങ്കില്‍ മന്ത്രിമാര്‍ അവരുടെ ജോലി കൃത്യമായി ചെയ്യുന്നില്ലെന്നാണ് കരുതേണ്ടത്. വികസനത്തെ രാഷ്ട്രീയവത്കരിക്കരുത്. വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്താനാണ് വിവിധ സംസ്ഥാനങ്ങളിലെത്തുന്നത്. അതിന്റെ ഭാഗമായാണ് കാര്യങ്ങള്‍ മനസിലാക്കാന്‍ കേരളത്തിലുമെത്തിയത്. അതില്‍ രാഷ്ട്രീയം കാണുന്നത് എന്തിനാണെന്ന് മനസിലാക്കുന്നില്ലെന്നും ജയശങ്കര്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസ് കോടതിയുടെയും അന്വേഷണ ഏജന്‍സികളുടെയും പരിഗണനയിലിരിക്കുന്ന വിഷയമാണ്. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. അങ്ങനെ ഒരു പ്രശ്‌നമുണ്ടെന്നു നമുക്കറിയാം. സത്യം കണ്ടെത്തുന്നതുവരെ കാത്തിരിക്കാം. അന്വേഷണ ഏജന്‍സികളില്‍ പുര്‍ണമായ വിശ്വാസമുണ്ട്.
അവരത് ചെയ്യും - ജയശങ്കര്‍ പറഞ്ഞു. സ്വര്‍ണക്കടത്തു കേസിലെ സിബിഐ അന്വേഷണം സംബന്ധിച്ച ചോദ്യത്തിന് കേരളം ചര്‍ച്ച ചെയ്യുന്ന പോലെ ഇത് രാഷ്ട്രീയ വിവാദമല്ലെന്നും രണ്ടു രാജ്യങ്ങള്‍ തമ്മിലുളള നയതന്ത്ര വിഷയമാണെന്നും ഉചിതമായ അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ച് തീരുമാനമെടുക്കുമെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ സത്യം പുറത്തു വരുമെന്ന് ആത്മവിശ്വാസമുണ്ടെന്നും, നടപടിയെടുക്കേണ്ട സമയത്ത് കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്വര്‍ണക്കടത്തുകേസ് കോടതിയുടെയും അന്വേഷണ ഏജന്‍സികളുടെയും പരിഗണനയിലിരിക്കുന്ന വിഷയമാണ്. കേസ് സംബന്ധിച്ച നടപടികള്‍ നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. 'അങ്ങനെ ഒരു പ്രശ്നം ഉണ്ടെന്നു നമുക്കറിയാം. സത്യം കണ്ടെത്തുന്നതുവരെ കാത്തിരിക്കാം. അന്വേഷണ ഏജന്‍സികളില്‍ വിശ്വാസമുണ്ട്, അവരത് ചെയ്യും' എസ്.ജയശങ്കര്‍ പറഞ്ഞു. സ്വര്‍ണക്കടത്തു കേസിലെ സിബിഐ അന്വേഷണം സംബന്ധിച്ച ചോദ്യത്തിന്, കേരളം ചര്‍ച്ച ചെയ്യുന്നതുപോലെ ഇതു രാഷ്ട്രീയവിവാദമല്ലെന്നും രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രവിഷയമാണെന്നും ഉചിതമായ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തി തീരുമാനമെടുക്കുമെന്നും ജയശങ്കര്‍ പറഞ്ഞു.
ഒപ്പം ലോക കാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യ മന്ത്രി കഴക്കൂട്ടത്തെ ഫ്‌ളൈ ഓവര്‍ നോക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കും എസ്. ജയശങ്കര്‍ മറുപടി നല്‍കി. താഴേത്തട്ടില്‍ നടക്കുന്ന വികസന കാര്യങ്ങള്‍ അറിയാന്‍ എത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെങ്കില്‍ തന്റെ ലക്ഷ്യങ്ങള്‍ വ്യത്യസ്തമായിരിക്കുമല്ലോ എന്നു ജയശങ്കര്‍ ചോദിച്ചു.
വികസന പദ്ധതികളെക്കുറിച്ച് വിലയിരുത്തല്‍ നടത്തിയില്ലെങ്കിലോ, പദ്ധതികളെക്കുറിച്ച് അറിഞ്ഞില്ലെങ്കിലോ മന്ത്രിമാര്‍ അവരുടെ ജോലി കൃത്യമായി ചെയ്യുന്നില്ല എന്നാണ് അര്‍ഥം. മോദി സര്‍ക്കാര്‍ മന്ത്രിമാര്‍ ടീമായാണ് ജോലി ചെയ്യുന്നത്. കോവിഡ്, കോവിഡ് വാക്‌സിനേഷന്‍, വിദ്യാഭ്യാസം, റെയില്‍വേ തുടങ്ങിയ കാര്യങ്ങളില്‍ എല്ലാം ഒരു ടീമായി ചര്‍ച്ച ചെയ്താണ് മുന്നോട്ട് പോകുന്നത്. രാഷ്ട്രീയത്തിനുപരിയായി വികസനം മനസിലാക്കുന്നവര്‍ക്ക് ഇതെല്ലാം മനസിലാകും. ഞങ്ങള്‍ ഇതിനെ വികസനം എന്നു വിളിക്കുന്നു. ചിലര്‍ ഇതിനെ രാഷ്ട്രീയം എന്നും വിളിക്കുന്നു.
രാജ്യത്തെ ജനങ്ങളെ കാണുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് എങ്ങനെ പറയാന്‍ കഴിയുശമന്ന് മന്ത്രി ചോദിച്ചു. എല്ലാവര്‍ക്കും അവരുടേതായ രാഷ്ട്രീയത്തില്‍ വിശ്വസിക്കാനുളള അവകാശമുണ്ട്. തന്റെ സന്ദര്‍ശനത്തില്‍ കൂടുതല്‍ സമയവും ചെലവഴിച്ചത് പ്രധാനമന്ത്രിയുടെ പദ്ധതികള്‍ വിലയിരുത്താനായിരുന്നു. വീടുകളില്‍ വൈദ്യുതി വന്നതും കോളനികളില്‍ വിവധ പദ്ധതികള്‍ വന്നതും വിലയിരുത്തുന്നത് രാഷ്ട്രീയമായി കാണുകയാണെങ്കില്‍ അത് അവരുടെ കാഴ്ചപ്പാടാണ്.
ജനങ്ങളെ കാണുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് എങ്ങനെ പറയാനാകും. തന്റെ സന്ദര്‍ശനത്തില്‍ കൂടുതല്‍ സമയവും ചെലവഴിച്ചത് പ്രധാനമന്ത്രിയുടെ പദ്ധതികള്‍ വിലയിരുത്താനായിരുന്നു. വീടുകളില്‍ വൈദ്യുതി വന്നതും കോളനികളില്‍ പദ്ധതികള്‍ വന്നതും വിലയിരുത്തുന്നത് രാഷ്ട്രീയമായി കാണുകയാണെങ്കില്‍ അത് അവരുടെ കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിനുപരിയായി വികസനം മനസിലാക്കുന്നവര്‍ക്ക് ഇതെല്ലാം മനസിലാകും. ഞങ്ങളതിനെ വികസനം എന്നു വിളിക്കുന്നു, ചിലര്‍ അതിനെ രാഷ്ട്രീയം എന്നു വിളിക്കുന്നു. അദ്ദേഹം പറഞ്ഞു.
ശ്രീലങ്കയിലെ സാഹചര്യം വളരെ സങ്കീര്‍ണമാണെന്ന് ജയശങ്കര്‍ പറഞ്ഞു. അവിടുത്തെ ജനങ്ങള്‍ക്ക് എല്ലാ പിന്തുണയും ഇന്ത്യ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് ഇടപെടുന്നുണ്ട്. ചൈനീസ് അതിര്‍ത്തിയിലെ സാഹചര്യം വളരെ ജാഗ്രതയോടെയാണ് വിലയിരുത്തുന്നത്. സൈനിക ഉദ്യോഗസ്ഥ തലങ്ങളില്‍ ചര്‍ച്ചകള്‍ ഇരുവശങ്ങളിലും നടക്കുന്നുണ്ടെന്നും എസ്. ജയശങ്കര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























