ശബ്ദരേഖ എഡിറ്റഡാണെന്ന് വരുത്താന്‍ ശ്രമിച്ചു, ഗൂഢാലോചന നടന്നെന്ന് മൊഴി നല്‍കാന്‍ തന്റെ സഹായിയെ പൊലീസ് നിര്‍ബന്ധിച്ചു, ക്രൈംബ്രാഞ്ചിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്...!!

താന്‍ കേള്‍പ്പിച്ച ശബ്ദരേഖ എഡിറ്റഡാണെന്ന് വരുത്താന്‍ പൊലീസ് ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ് വീണ്ടും രംഗത്ത്.പത്തനംതിട്ട സ്വദേശിയായ അനീഷ് എന്ന ഡ്രൈവറെ അട്ടപ്പാടിയിലെ ആദിവാസി ഭൂമി കയ്യേറ്റ കേസിൽ ആറാം പ്രതിയാക്കിയത് തനിക്കെതിരെ മൊഴി നൽകാത്തതിനാണെന്ന് സ്വപ്ന ആരോപിച്ചു.
പൊലീസ് എഴുതി തയ്യാറാക്കി കൊടുത്ത മൊഴി അതേപടി മജിസ്ട്രേറ്റിന് മുന്നിൽ പറയാതിരുന്നതിനാലാണ് പ്രതികാര നടപടിയെന്നും, തന്നെ സഹായിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുകയാണ് പൊലീസ് എന്നും സ്വപ്ന കൊച്ചിയിൽ പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും പേര് പറഞ്ഞതിനുള്ള വൈരാഗ്യമാണ് ഇതെന്നും സ്വപ്ന ആരോപിച്ചു.
ക്രൈംബ്രാഞ്ച് തന്നെ മാനസികമായി പീഡിപ്പിച്ചെന്നുള്‍പ്പെടെ സ്വപ്‌ന സുരേഷ് മുന്‍പും ആരോപണം ഉന്നയിച്ചിട്ടുണ്ട്.ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യൽ എന്ന പേരിൽ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. ജീവിച്ചിരിക്കുന്നിടത്തോളം കാലം താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha



























