Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ലൈഫ് മിഷനിലെ കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും... ഈപ്പനെ വീണ്ടും വിളിപ്പിക്കും! യുഎഇയിലും അന്വേഷണം...

15 JULY 2022 04:59 PM IST
മലയാളി വാര്‍ത്ത

ലൈഫ് മിഷനിലെ കൂടുതൽ ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്ത് വിട്ടയച്ച ജില്ലാ കോഡിനേറ്റർ ലിൻസ് ഡേവിഡിൽ നിന്ന് പല നിർണായക വിവരങ്ങളും സിബിഐക്ക് ലഭിച്ചതായാണ് സൂചന. ലിൻസണെ 9 മണിക്കൂറാണ് സിബിഐ ചോദ്യം ചെയ്തത്. ‌

ലൈഫ് മിഷൻ സിഇഒ യു. വി. ജോസിനെയും ചോദ്യം ചെയ്തിരുന്നു. ലൈഫുമായി ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്ത് പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് സിബിഐ തയ്യാറെടുക്കുന്നത്. സന്തോഷ് ഈപ്പനെയും ഈ ദിവസങ്ങളിൽ ചോദ്യം ചെയ്യുന്നതിനായി വീണ്ടും വിളിച്ചു വരുത്തും.

ലൈഫ് അഴിമതി കേസിലെ പ്രതി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലുകൾ വിശ്വസിക്കാമെങ്കിൽ യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് നടന്ന നിർമ്മാണങ്ങളിൽ കേരള സർക്കാരിന്റെ പിന്തുണയോടെ നടത്തിയത് കോടികളുടെ അഴിമതിയാണ്. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന കാര്യത്തിൽ വ്യക്തമല്ല. എന്നാൽ ഒരു വിദേശ രാജ്യത്തിന് ഒരു സംസ്ഥാനത്ത് എത്തി കണ്ണുപൊടിയുന്ന അഴിമതികൾ നടത്താൻ അത്ര എളുപ്പമല്ല. അതിന് രാഷ്ട്രീയ പിന്തുണ കൂടിയേ തീരൂ.

തകർന്നു തരിപ്പണമായ സംസ്ഥാന ഖജനാവിലേക്ക് എത്തിനോക്കാതെ വിദേശപണത്തിൽ കണ്ണുവച്ചാൽ കോടികൾ അടിച്ചുമാറ്റാമെന്ന പുതിയ തിരിച്ചറിവാണ് സംസ്ഥാന സർക്കാരിന് ഇതിലൂടെ ലഭിച്ചത്. ഒരു പരിധി വരെ ഇത് വിജയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ലൈഫ്മിഷൻ കേസിൽ കോഴപ്പണം വാങ്ങിയ കോൺസുലേറ്റ് ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം പോകാത്തത് എന്തുകൊണ്ടാണെന്ന് യൂണീടാക് ബിൽഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പൻ ചോദിക്കുന്നു.

ഇവിടെയാണ് ഈപ്പന്റെ കള്ള കളി. സർക്കാരിനെ കുറിച്ച് അദ്ദേഹം ഒരക്ഷരം പോലും മിണ്ടുന്നില്ല. എല്ലാം കോൺസുലേറ്റിൽ ഒരുക്കി നിർത്താനാണ് ഈപ്പൻ ശ്രമിക്കുന്നത്. കോൺസുലേറ്റ് ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ സിബിഐക്കും കേന്ദ്ര സർക്കാരിനും താത്പര്യമില്ല. അത് രാജ്യാന്തര ബന്ധങ്ങളെ ബാധിക്കും.

കേന്ദ്രസർക്കാരിന്റെ പ്രഖ്യാപിത നയം അനുസരിച്ച് അന്വേഷണം ഒരിക്കലും യുഎഇ കോൺസുലേറ്റിലേക്ക് വ്യാപിക്കില്ല. കേന്ദ്ര സർക്കാരിന് അതിൽ താൽപര്യമില്ല. ലൈഫ് അഴിമതി കോൺസുലേറ്റിൽ ഒതുക്കി നിർത്തിയാൽ അന്വേഷണം ഒരിടത്തും എത്തില്ലെന്ന് സന്തോഷ് ഈപ്പന് അറിയാം. തനിക്ക് സുഖമായി രക്ഷപ്പെടാനും കഴിയും.

കോൺസുലേറ്റിലെ ധനകാര്യ വിഭാഗം മേധാവിയായ ഈജിപ്ത് പൗരൻ ഖാലിദ് കമ്മിഷൻ ആവശ്യപ്പെടുകയും 3.80 കോടി താൻ നൽകുകയും ചെയ്തിട്ടുണ്ടെന്ന് ഈപ്പൻ പറയുന്നു . കമ്മിഷൻ കാര്യത്തിൽ പണം കൈമാറുന്നതിന് തൊട്ടുമുമ്പ് ഖാലിദും കോൺസൽ ജനറലും ചർച്ചനടത്തിയിരുന്നു.

വടക്കാഞ്ചേരി ഭവനസമുച്ചയ നിർമാണക്കരാറിൽ ഒപ്പുവെച്ചിരിക്കുന്നത് താൻ മാത്രമല്ല കോൺസൽ ജനറലുമാണ്. തനിക്കുമാത്രമെതിരേ എന്തുകൊണ്ടാണ് അന്വേഷണമെന്നും സന്തോഷ് ഈപ്പൻ ചോദിച്ചു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

മുൻ ജീവനക്കാരനായ യദു സുരേന്ദ്രൻ വഴിയാണ് വടക്കാഞ്ചേരിയിലെ ഈ പദ്ധതിയെക്കുറിച്ച് അറിയുന്നത്. ചർച്ചകൾ നടന്നതെല്ലാം ഹോട്ടലുകളിലായിരുന്നു, ആദ്യം സന്ദീപ് നായരുമായിട്ടും പിന്നീട് സ്വപ്നയുമായിട്ടും. സംശയം തോന്നിയതിനാൽ കോൺസുലേറ്റ് ഓഫീസിൽവേണം ചർച്ചയെന്ന് താനാണ് ആവശ്യപ്പെട്ടത്. കോൺസുലേറ്റിലെ സാമ്പത്തികവിഭാഗം തലവൻ ഖാലിദും ചർച്ചയിൽ പങ്കെടുത്തു. പിന്നീട് പുറത്തുവെച്ച് കമ്മിഷൻ ആവശ്യപ്പെട്ടത് ഖാലിദാണ്. ചർച്ചനടക്കുമ്പോൾ ഖാലിദ് ഈ വിവരങ്ങൾ കോൺസൽ ജനറലുമായി പങ്കുവെക്കുന്നുണ്ടായിരുന്നു.

നിർമാണത്തിനായി 18.75 കോടി രൂപ ലഭിക്കും. 80,000 ചതുരശ്ര അടി നിർമാണത്തിന് ലാഭമടക്കം പരമാവധി 14 കോടി മതിയാകും. ബാക്കിത്തുക കമ്മിഷനായി കൊടുത്താലും നഷ്ടമില്ല എന്ന് കണക്കുകൂട്ടിയതിന് കാരണം ഇതാണ്. തന്റെ അക്കൗണ്ടിലേക്ക് ഏഴേമുക്കാൽ കോടി രൂപവന്നു. ഇതിൽ 3.80 കോടി ബാഗിലാക്കി ഖാലിദിന് കൈമാറി. വിജിലൻസ് പറയുന്ന 4.20 കോടിയുടെ കമ്മിഷൻ കാര്യത്തിൽ തനിക്കറിവില്ല. സന്ദീപിന്റെ കമ്പനിയായ ഇസോമങ്കിന് 60 ലക്ഷത്തിനടുത്ത് കൈമാറിയിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (8 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (8 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (9 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (9 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (9 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (11 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (11 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (11 hours ago)

Malayali Vartha Recommends