Widgets Magazine
16
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


സങ്കടക്കാഴ്ചയായി... അയ്യനെ കണ്ട് മടങ്ങും വഴി അപകടം.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...

AKGയിലെ പടക്കമേറിൽ ഇപിയും ശ്രീമതിയും പ്രതികൾ! കലാപാഹ്വാനം! ഞെട്ടി സിപിഎം... പിണറായിക്ക് വീണ്ടും പണി; സർവത്ര പെട്ടു!

15 JULY 2022 05:27 PM IST
മലയാളി വാര്‍ത്ത

എകെജി സെന്ററിന് നേരെ നടന്ന പടക്കമേറിനെ ബോംബാക്രമണമാക്കി നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്നാരോപിച്ച് എൽഡിഎഫ് കൺവീനർ ഇ. പി. ജയരാജനും മുൻ മന്ത്രി പി. കെ. ശ്രീമതിക്കും എതിരെ പോലീസിൽ പരാതി ലഭിച്ചതിനെ പറ്റിയാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്. ഇരുവർക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പായിച്ചറ നവാസാണ് കന്റോണ്മെന്റ് പോലീസിനെ സമീപിച്ചത്.

എകെജി സെന്ററിന് നേരേ എറിഞ്ഞത് ബോംബാണെന്ന ഇ. പി. ജയരാജന്റെ പ്രസ്താവനക്ക് പിന്നാലെ സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ അഴിച്ചു വിട്ടിരുന്നു. കോൺ​ഗ്രസിന്റെ നിരവധി ഓഫീസുകൾക്ക് നേരെയാണ് ആക്രമണ ശ്രമം ഉണ്ടായത്. നിരത്തിലിറങ്ങി പൊതുമുതൽ നശിപ്പിക്കുന്ന വരെ കാര്യങ്ങൾ എത്തിയിരുന്നു. കൂടാതെ അന്വേഷണം ആരംഭിക്കും മുൻപ് തന്നെ സിപിഎം പ്രതികളേയും കണ്ടെത്തി കഴിഞ്ഞു.

എറിഞ്ഞത് ബോംബാണെന്നും ഭീകരാക്രമണം ആസൂത്രണം ചെയ്തത് കോൺഗ്രസാണെന്നുമാണ് ജയരാജൻ പ്രതികരിച്ചത്. വലിയ ശബ്ദം കേട്ടെന്നും താൻ ഞെട്ടിപ്പോയെന്നുമായിരുന്നു പി. കെ. ശ്രീമതിയുടെ പ്രതികരണം. എന്നാൽ, ഫോറൻസിക് പരിശോധനയിൽ, പൊട്ടിയത് ബോംബല്ലെന്നും ഏറുപടക്കമാണെന്നും വ്യക്തമാകുകയായിരുന്നു.

ഈ പടക്കത്തിന്റെ പേരിലാണ് കേരളത്തെ ഇത്രയും ദിവസം സംശയത്തിന്റെ മുൾമുനയിൽ ആക്കിയത്. ഈ പരാമർശങ്ങളുടെ ഫലമായി സംസ്ഥാനത്താകെ കോൺഗ്രസിന്റെ ഓഫീസുകൾ ആക്രമിക്കപ്പെട്ടു. ഫോറൻസിക് പരിശോധനയിൽ എറിഞ്ഞത് ബോംബല്ല, വീര്യം കുറഞ്ഞ ഏറുപടക്കമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.

അതേസമയം, പടക്കമെറിഞ്ഞവരെ പിടികൂടാൻ ഇനിയും പോലീസിന് സാധിച്ചിട്ടില്ല. പ്രതികളെ പിടികൂടാൻ ഡിയോ സ്കൂട്ടർ ഉടമകളെ കേന്ദ്രീകരിച്ച് പോലീസ് നടത്തുന്ന അന്വേഷണങ്ങളും പരിഹാസ്യമാവുകയാണ്. ഇരുട്ടത്ത് നടന്ന ആക്രമണം ആയതിനാൽ പ്രതികളെ പിടികൂടാൻ സമയമെടുക്കും എന്നായിരുന്നു സിപിഎം നേതാക്കളുടെ പുതിയ ന്യായീകരണം.

എകെജി സെന്റിറിലെ പടക്കമേറിൽ പ്രതിയെ കിട്ടാതെ ഇരുട്ടിൽ തപ്പിയിരുന്ന പോലീസ് ഇപ്പോൾ പുതിയ രീതിയിലുള്ള അന്വേഷണത്തിന്റെ പാതയിലാണ്. എന്നാൽ ഈ അന്വേഷണത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ് നാട്ടിലെ ഡിയോ സ്‌കൂട്ടർ ഉടമകൾ. പടക്കമെറിഞ്ഞ പ്രതിയെത്തിയത് ഹോണ്ടയുടെ ഡിയോ എന്ന സ്‌കൂട്ടറിലാണെന്നതാണ് പോലീസിന് കൈവശമുള്ള ഏക തുമ്പ്. അതിനാൽ ഈ തുമ്പിൽ പിടിച്ച് ശക്തമായ അന്വേഷണം നടത്തി പ്രതിയ കുടുക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് പോലീസ്.

വാഹനത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജ്ജിതമായതോടെ ഡിയോ സ്‌കൂട്ടറുള്ള പലരും പോലീസ് സ്‌റ്റേഷനിൽ കയറിയിറങ്ങി പരുവമായി. പലരും രണ്ടും മൂന്നും തവണ ചോദ്യം ചെയ്യലിനായി എത്തി. ആക്രമണ ദിവസം ഇവരെല്ലാം എവിടെയായിരുന്നു, എന്ത് ചെയ്യുകയായിരുന്നു എന്നെല്ലാമാണ് പോലീസ് തിരക്കുന്നത്.

എസ്‌ഐമാർ ഉൾപ്പെടെ 15 അംഗ സംഘമാണ് നാട്ടിലെ ഡിയോ സ്‌കൂട്ടർ ഉടമകളെ കണ്ടെത്താൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഇതുവരെ രണ്ടായിരത്തിലേറെ വാഹനങ്ങൾ പരിശോധിച്ച് കഴിഞ്ഞുവെന്നാണ് വിവരം. എന്നാൽ പോലീസ് അന്വേഷണം തകൃതിയായി പുരോഗമിച്ചിട്ടും, അതിനനുസൃതമായി ഡിയോ സ്‌കൂട്ടർ ഉടമകൾ സ്‌റ്റേഷനിൽ കയറിയിറങ്ങിയിട്ടും, ഇതുവരെയും പ്രതിയിലേക്ക് എത്താൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് വിമർശനത്തിന് കാരണമാകുന്നത്. പടക്കമേറ് നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും എങ്ങുമെത്താതെ തുടരുകയാണ് അന്വേഷണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്ന് നിർത്ത് മനുഷ്യ..മിണ്ടരുത്... സഹികെട്ട് പൊട്ടിത്തെറിച്ച് ദീപ രാഹുൽ ഈശ്വർ,ജയിലിന് മുന്നിൽ രാഹുൽ മാങ്കൂട്ടത്തിൽ.?  (8 minutes ago)

വീട്ടിലെ അടുക്കളയോട് ചേർന്നുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച...  (12 minutes ago)

തദ്ദേശ തെരഞ്ഞടുപ്പിൽ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21 ന്...  (20 minutes ago)

അതിശൈത്യത്തിലേക്ക് മൂന്നാർ  (26 minutes ago)

മകന് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു  (52 minutes ago)

നവംബർ 30 നാണ് അ‍ഞ്ചു പേർക്കെതിരെ കേസെടുത്തത്  (1 hour ago)

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം...  (1 hour ago)

റോഡ് വ്യോമ ഗതാഗതം താറുമാറിൽ  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിൽ ജഡ്ജിയമ്മാവന്‍ കോവിലില്‍  (1 hour ago)

മന്ത്രി വീണാ ജോര്‍ജ് 'ഉയരെ' ഉത്പന്നങ്ങള്‍ പ്രകാശനം ചെയ്തു  (1 hour ago)

സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ....  (1 hour ago)

വയനാട്ടിലെ പനമരം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലും  (1 hour ago)

പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

തിരുവനന്തപുരം സ്വദേശികളായ യുവാക്കൾ ശബരിമലയിൽ പോയി മടങ്ങവേ അപകടത്തിൽ മരിച്ചു  (2 hours ago)

ആദ്യ ഗഡുവായി കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്ക് 260.20 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ  (2 hours ago)

Malayali Vartha Recommends