Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കെ.കെ.രമയ്‌ക്കെതിരായ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് എം.എം.മണി

15 JULY 2022 08:47 PM IST
മലയാളി വാര്‍ത്ത

നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയാണ് കെ.കെ. രമയ്‌ക്കെതിരേ എം.എം. മണിയുടെ പരാമര്‍ശം ഉണ്ടായത്. ''ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു; മുഖ്യമന്ത്രിക്ക് എതിരേ, എല്‍.ഡി.എഫ്. സര്‍ക്കാരിന് എതിരേ, ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല'' എം.എം. മണിയുടെ ഈ പരാമര്‍ശത്തോടെ സഭയില്‍ ബഹളമാരംഭിച്ചു.

കെ.കെ.രമയ്‌ക്കെതിരായ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് എം.എം.മണി പറഞ്ഞു. മുഖ്യമന്ത്രിയെ തേജോവധം ചെയ്യുന്ന കെ.കെ.രമയുടെ ഭാഷയ്‌ക്കെതിരെയാണ് പറഞ്ഞത്. മഹതി ഒന്നാന്തരം ഭാഷയാണ്. വിധവയല്ലേയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനാണ് തന്റെ മറുപടി. നിയമസഭയില്‍ വിമര്‍ശനം കേള്‍ക്കേണ്ടിവരും. എന്നാല്‍ ഇനിയും വിമര്‍ശിക്കുമെന്നും മണി ഇടുക്കിയില്‍ പറഞ്ഞു.

കെകെ.രമക്കെതിരെ എം.എം മണി നടത്തിയ പരാമര്‍ശത്തിനെതിരെ പ്‌ളക്കാര്‍ഡുകളും ബാനറും ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ചോദ്യോത്തരവേളയുടെ തുടക്കത്തില്‍തന്നെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയത്. കെ.കെ.രമയെ അധിക്ഷേപിച്ച എം.എം.മണി മാപ്പ് പറയണമെന്നാവശ്യം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുന്നോട്ട് വെച്ചു.

ഭരണപക്ഷത്തിന്റെ അഭിപ്രായം അറിയിച്ചത് നിയമമന്ത്രി പി.രാജീവാണ്. സഭയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. പ്രതിപക്ഷ പ്രതിഷേധം കനത്തു. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതോടെ സഭ നടപടികള്‍ സ്്പീക്കര്‍ നിറുത്തിവെച്ചു, തുടര്‍ന്ന് സഭ പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധം സ്്പീക്കറുടെ കസേരക്കു താഴെ പ്രതിഷേധവുമായി പ്രതിപക്ഷം നിയമസഭക്ക് പുറത്തേക്ക്. നിന്ദ്യമാണ് എം.എം.മണിയുടെ വാക്കുളെന്നും അത് പിന്‍വലിച്ച് മാപ്പുപറയണമെന്നും പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു.

ടി.പി ചന്ദ്രശേഖരനെ സിപിഎം ഭയക്കുകയാണെന്നും അതാണ് അസഹിഷ്ണുതയും അവഹേളനുമായി പുറത്തുവരുന്നതെന്നും കെ.കെ.രമപറഞ്ഞു. കെ.കെ.രമയെ കുറിച്ച് പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അതില്‍ ഖേദമില്ലെന്നും എം.എം.മണി ആവര്‍ത്തിച്ചു. നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം എങ്ങിനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് പാര്‍ലമെന്ററിപാര്‍ട്ടി തീരുമാനമെടുക്കും.

കെ കെ രമ എംഎല്‍എക്കെതിരായ എം എം മണിയുടെ പരാമര്‍ശം പറയാന്‍ പാടില്ലാത്തതായിരുന്നുവെന്ന് സ്പീക്കറുടെ ചുമതല വഹിച്ച് ആ സമയത്ത് സഭയിലെ ചെയറിലുണ്ടായിരുന്ന സിപിഐ എംഎല്‍എ ഇ കെ വിജയന്‍. അടുത്തുണ്ടായിരുന്ന ഉദ്യോഗസ്ഥനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംഭാഷണത്തിന്റെ സഭാടീവി വീഡിയോ പുറത്ത് വന്നിരുന്നു.

കഴിഞ്ഞ ദിവസം എം എം മണിയുടെ വിവാദ പരാമര്‍ശത്തിന് പിന്നാലെ ചെയറിലിരുന്ന വിജയന്‍ സ്പീക്കറുടെ സെക്രട്ടറിയോട് പറയുന്നതിന്റെ സഭാ ടീവി വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. മണിയുടെ പരാമര്‍ശത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നും പരിശോധിക്കണമെന്നും സ്പീക്കര്‍ എംബി രാജേഷ് നിലപാടെടുക്കുമ്പോഴാണ് ചെയറിലിരുന്ന ഇകെ വിജയന്‍ മണിയെ തള്ളിപ്പറയുന്ന വീഡിയോ പുറത്ത് വന്നത്.

'വിധിയല്ല, അത് പാര്‍ട്ടി കോടതി വിധിച്ചതാണ്', 'ടിപിയെ കൊന്നുതള്ളിയിട്ടും സിപിഎമ്മിന് പക അടങ്ങുന്നില്ല', 'കൊല്ലാം തോല്‍പ്പിക്കാനാകില്ല' തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ചോദ്യോത്തരവേളയുമായി മുന്നോട്ടുപോകാന്‍ സഹകരിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം സമ്മതിച്ചില്ല.

പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞതിന് ശേഷമേ തുടങ്ങാവൂ എന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. എന്നാല്‍ പ്രത്യക്ഷത്തില്‍ അണ്‍പാര്‍ലമെന്ററി ആയ പ്രസ്താവന ഇല്ലാത്തതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പുറത്തുപോയി. ചോദ്യോത്തരവേള റദ്ദാക്കി സഭ പിരിയുന്നതായി സ്പീക്കര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (8 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (8 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (9 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (9 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (9 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (11 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (11 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (11 hours ago)

Malayali Vartha Recommends