മുഖ്യമന്ത്രിക്ക് വേണ്ടി പൊലീസ് വേട്ടയാടുകയാണെന്ന് സ്വപ്‌ന... സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയെന്ന് മൊഴി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടുവെന്ന് ഡ്രൈവര്‍ അനീഷ്

ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്. പൊലീസിന് അനുകൂലമായി രഹസ്യമൊഴി നല്‍കാതിരുന്ന തന്റെ ഡ്രൈവറെ ഭീഷണിപ്പെടുത്തിയെന്നും വിസമ്മതിച്ചതോടെ കള്ളക്കേസില്‍ കുടുക്കിയെന്നുമാണ് ആരോപണം.
എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ പ്രതിയായ കേസില്‍ സ്വപ്നയുടെ ഡ്രൈവര്‍ അനീഷിനെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു. 2021 ജൂലൈയില്‍ നടന്ന സംഭവത്തില്‍ പതിനൊന്നാം തീയതിയാണ് അഗളി പൊലീസ് കേസെടുത്തത്. ഷാജ് കിരണ്‍ ഉള്‍പ്പെടെയുള്ളവരെ കേസില്‍ സാക്ഷികളാക്കിയും തന്നെ സഹായിക്കുന്നവരെ പ്രതിചേര്‍ത്തും മുഖ്യമന്ത്രിക്ക് വേണ്ടി പൊലീസ് വേട്ടയാടുകയാണെന്ന് സ്വപ്ന ആരോപിച്ചു.
മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയെന്ന് മൊഴി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടുവെന്ന് ഡ്രൈവര്‍ അനീഷ് സദാശിവന്‍. മൊഴി നല്‍കേണ്ട കാര്യങ്ങള്‍ പൊലീസ് എഴുതി നല്‍കി.
ഗൂഢാലോചനക്ക് വേണ്ടിയാണ് പാലക്കാട് വന്നതെന്നും ഗൂഢാലോചന നടത്തിയെന്നും പറയണമെന്നുമായിരുന്നു നിര്‍ദേശം. ഇതിന് തതയ്യാറായില്ലെന്നും തുടര്‍ന്നാണ് പാലക്കാട് കേസില്‍ പ്രതിയാക്കിയതെന്നും അനീഷ് ആരോപിച്ചു. സ്വപ്ന സുരേഷിനോടൊപ്പമാണ് അനീഷ് മാധ്യമങ്ങളെ കണ്ടത്.
https://www.facebook.com/Malayalivartha

























