സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ എയര്‍അറേബ്യ വിമാനം അടിയന്തരമായി നിലത്തിറക്കി..... ജീവനക്കാരെയും വിമാനത്താവള അധികൃതരേയും മുള്‍മുനയില്‍ നിര്‍ത്തിയശേഷമായിരുന്നു ലാന്‍ഡിങ്..... വിമാനത്തില്‍ 222 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്, യാത്രക്കാരെല്ലാം സുരക്ഷിതര്‍

സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ എയര്‍അറേബ്യ വിമാനം അടിയന്തരമായി നിലത്തിറക്കി..... ജീവനക്കാരെയും വിമാനത്താവള അധികൃതരേയും മുള്‍മുനയില്‍ നിര്‍ത്തിയശേഷമായിരുന്നു ലാന്‍ഡിങ്..... വിമാനത്തില്‍ 222 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്, യാത്രക്കാരെല്ലാം സുരക്ഷിതര്‍.
എയര്‍ അറേബ്യയുടെ ജി9-426 ഷാര്‍ജ-കൊച്ചി വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്. വൈകിട്ട് 7.29നായിരുന്നു സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനം കൊച്ചിയില്‍ ഇറക്കാന്‍ ശ്രമിക്കുമ്പോഴാണ് ഹൈഡ്രോളിക് സംവിധാനം തകരാറിലാണെന്ന് പൈലറ്റിന് മനസിലായത്. പെട്ടെന്ന് തന്നെ വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവറുമായി ബന്ധപ്പെട്ട് എമര്‍ജന്‍സി ലാന്‍ഡിംഗ് സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു
ഇതേത്തുടര്‍ന്ന് അഗ്‌നിരക്ഷാ സേന, ആംബുലന്‍സ് ഉള്‍പ്പെടെ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കി. വൈകിട്ട് 6.41ന് ഫുള്‍ എമര്‍ജന്‍സി പ്രഖ്യാപിക്കുകയും 7.29ന് വിമാനം സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു. 7.13നു ലാന്‍ഡ് ചെയ്യേണ്ട വിമാനം 7.29നാണ് ലാന്‍ഡ് ചെയ്യാനായത്.
ഹൈഡ്രോളിക് സംവിധാനം തകരാറിലായിരുന്നതിനാല്‍ വിമാനം പാര്‍ക്കിംഗ് ബേയിലേക്ക് ഉപകരണങ്ങള്‍ ഉപയോഗിച്ച് തള്ളിനീക്കുകയായിരുന്നു. വിമാനത്തില്‍ 222 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
ഈ വിമാനത്തില്‍ ഷാര്‍ജയിലേക്ക് പോകാനെത്തിയിരുന്നവരുടെ യാത്ര മുടങ്ങി. എമര്‍ജന്‍സി ലാന്‍ഡിംഗ് ആവശ്യമായി വന്നതിനാല്‍ ആ നേരത്ത് എത്തിയ രണ്ട് വിമാനങ്ങള്‍ തിരിച്ചുവിട്ടു. രാത്രി 8.14ഓടെ റണ്‍വേയിലെ തടസങ്ങള്‍ മാറി. തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം കൊച്ചിയില്‍ നിന്നു ചെന്നൈയിലേക്ക് സര്‍വീസ് നടത്തി. വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു. വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായി.
"
https://www.facebook.com/Malayalivartha

























