Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

യാത്രക്കിടെ തകരാറ്... സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ അറേബ്യ കൊച്ചിയില്‍ ലാന്‍ഡിങ് നടത്തി; വിമാനത്താവള അധികൃതരെയും ജീവനക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമായിരുന്നു വിമാനത്തിന്റെ ലാന്‍ഡിങ്

16 JULY 2022 08:21 AM IST
മലയാളി വാര്‍ത്ത

ഇന്നലെ കൊച്ചിയെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു എയര്‍ അറേബ്യയുടെ ലാന്‍ഡിങ്. യാത്രയ്ക്കിടെ സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ടു ചെയ്ത എയര്‍ അറേബ്യ വിമാനം കൊച്ചിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

വിമാനത്താവള അധികൃതരെയും ജീവനക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമായിരുന്നു വിമാനം ലാന്‍ഡ് ചെയ്തത്. ഷാര്‍ജയില്‍നിന്നു 222 യാത്രക്കാരും ഏഴു ജീവനക്കാരുമായി പുറപ്പെട്ട എയര്‍ അറേബ്യ ജി9 426 വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതായി തിരിച്ചറിയുകയായിരുന്നു.

 



ഇതോടെ കൊച്ചി വിമാനത്താവളത്തില്‍ വൈകിട്ട് 6.41നു സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 7.13നു ലാന്‍ഡ് ചെയ്യേണ്ട വിമാനം 7.29നാണ് ലാന്‍ഡ് ചെയ്യാനായത്. വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു. വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായി. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നു വിമാനത്താവള അധികൃതര്‍ അറിയിച്ചു.

കൊച്ചിയില്‍ എയര്‍ ഏഷ്യ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെ തിരുവനന്തപുരത്ത് നിന്നും സന്തോഷ വാര്‍ത്ത വരികയാണ്. ശ്രീലങ്കയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ഇന്ധനം നിറച്ച വിമാനങ്ങളുടെ എണ്ണം 100 കടന്നു. സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര പ്രശ്‌നങ്ങളും ഇന്ധനക്ഷാമം രൂക്ഷമാക്കിയതിനെ തുടര്‍ന്നാണ് ശ്രീലങ്കയില്‍നിന്നുള്ള വിമാനങ്ങള്‍ ഇന്ധനം നിറയ്ക്കാനായി കേരളത്തിലെ വിമാനത്താവളങ്ങളെ ആശ്രയിച്ചു തുടങ്ങിയത്.


ശ്രീലങ്കയ്ക്ക് അടുത്തായതിനാല്‍, അദാനി ഗ്രൂപ്പിനു നടത്തിപ്പ് അവകാശമുള്ള തിരുവനന്തപുരം വിമാനത്താവളത്തിലേക്കാണ് കൂടുതല്‍ വിമാനങ്ങള്‍ എത്തിയത്. ശ്രീലങ്കയില്‍നിന്ന് ഇന്നലെ വരെ 101 വിമാനങ്ങളാണ് ഇന്ധനം നിറയ്ക്കാനെത്തിയത്. ഇതില്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ 65 വിമാനങ്ങളുണ്ട്.

ശ്രീലങ്കയില്‍ നിന്ന് ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍, സിഡ്‌നി, ഫ്രാന്‍സിലെ ഫ്രാങ്ക്ഫട്ട്, പാരീസ് എന്നിവിടങ്ങളിലേക്കു സര്‍വീസ് നടത്തുന്ന വിമാനങ്ങളാണിവ. ഫ്‌ലൈ ദുബായിയുടെ 11, എയര്‍ അറേബ്യ 10, ഒമാന്‍ എയര്‍ 9, ഗള്‍ഫ് എയര്‍ 6 എന്നീ വിമാനങ്ങളും ഇവിടെനിന്ന് ഇന്ധനം നിറച്ചു.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ശ്രീലങ്കയിലെത്തിയ ശേഷമാണ് ഈ വിമാനങ്ങള്‍ തലസ്ഥാനത്ത് ഇന്ധനം നിറയ്ക്കാനെത്തിയത്. ഇതുവരെ 5,000 കിലോലീറ്റര്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ (എടിഎഫ്) ആണ് വിമാനങ്ങളില്‍ നിറച്ചത്.

അതേസമയം കൊച്ചിയുടെ സമീപത്തുകൂടിയുള്ള രാജ്യാന്തര വ്യോമപാതകളില്‍ സഞ്ചരിക്കുന്ന വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനുള്ള സംവിധാനം ഒരുക്കി സിയാല്‍. ടെക്‌നിക്കല്‍ ലാന്‍ഡിങ്ങിനു സിയാല്‍ സംവിധാനം ഒരുക്കിയിട്ടു മൂന്നു ദിവസം പിന്നിട്ടു. ഇതിനിടെ ഒമ്പതു രാജ്യാന്തര വിമാനങ്ങളാണ് ഇവിടെ ഇന്ധനം നിറയ്ക്കാനായി ഇറങ്ങിയത്. 4.75 ലക്ഷം ലീറ്റര്‍ ഇന്ധനമാണ് വിമാനങ്ങളില്‍ നിറച്ചത്. ഇന്ധന വില്‍പനയിലൂടെയുള്ള ലാഭത്തിനു പുറമേ ലാന്‍ഡിങ് ഫീ ഉള്‍പ്പടെയുള്ള അധിക വരുമാനവും ലക്ഷ്യമിട്ടാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ശ്രീലങ്കയില്‍ ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ ഏതാനും വിമാനകമ്പനികള്‍ ഈ ആവശ്യവുമായി സിയാലിനെ സമീപിച്ചിരുന്നു. ഇതോടെയാണ് ഇതിനുള്ള സൗകര്യം ഒരുക്കാന്‍ സിയാല്‍ തീരുമാനിച്ചത്. ഇതോടെ കൊളംബോയില്‍ നിന്നു യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കും പോകുന്ന വിമാനങ്ങളാണ് ഇന്ധനം നിറയ്ക്കാനായി കൊച്ചിയിലിറങ്ങിയത്. ഈ സാധ്യത മുന്നില്‍ കണ്ടതോടെ സിയാലിന്റെ വിമാന ഇന്ധന ഹൈഡ്രന്റ് സംവിധാനങ്ങളും പരമാവധി കാര്യക്ഷമമായി ഉപയോഗിക്കാന്‍ സിയാല്‍ പദ്ധതി തയ്യാറാക്കിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends