സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസില്‍ ഷാജ് കിരണിനെ സാക്ഷിയാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്....ഷാജ് കിരണിനൊപ്പം സുഹൃത്ത് ഇബ്രായിയെയും സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും

സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസില്‍ ഷാജ് കിരണിനെ സാക്ഷിയാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്....ഷാജ് കിരണിനൊപ്പം സുഹൃത്ത് ഇബ്രായിയെയും സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും .
പ്രത്യേക അന്വേഷണ സംഘം നിര്‍ദ്ദേശിച്ചതനുസരിച്ച് പാലക്കാട് മജിസ്ട്രേറ്റ് കോടതിയില്‍ ഷാജ് കിരണ്‍ രഹസ്യമൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ദൂതനായെത്തി മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് സ്വപ്ന പരാതിപ്പെട്ടയാളാണ് ഷാജ് കിരണ്‍.
തുടര്‍ന്ന് ഷാജിനെതിരെ ശബ്ദരേഖ തെളിവായി പുറത്തു കൊണ്ടുവരികയും ചെയ്തിട്ടുണ്ടായിരുന്നു. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുമ്പില്‍ ഷാജ് കിരണ്‍ കഴിഞ്ഞ ദിവസം 164 രഹസ്യമൊഴി നല്‍കിയിരുന്നു.
സര്‍ക്കാരിനെതിരായ ഗൂഢാലോചന കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ സഹിതമാണ് രഹസ്യമൊഴി നല്‍കിയതെന്ന് ഷാജ് കിരണ്‍ പിന്നീട് വ്യക്തമാക്കുകയുണ്ടായി. ഇബ്രായിയും മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. ഷാജ് കിരണിനൊപ്പം സുഹൃത്ത് ഇബ്രായിയെയും സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും.
അന്വേഷണ സംഘം പറയുന്നത് പ്രകാരം മൊഴി നല്‍കാത്തവരെ കേസില്‍ കുടുക്കുകയാണെന്ന് പരാതിപ്പെട്ട് സ്വപ്നയും രംഗത്ത് വന്നിരുന്നു. തന്റെ മുന്‍ ഡ്രൈവര്‍ അനീഷിനെ അട്ടപ്പാടി ആദിവാസി ഭൂമി കയ്യേറ്റ കേസില്‍ ആറാം പ്രതിയാക്കിയത് പ്രതികാര നടപടിയാണെന്നും സ്വപ്ന ആരോപിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























