Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ആ കാഴ്ച കണ്ട് ഞെട്ടി.... നെയ്യാറ്റിന്‍കരയില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് യുവതിയുടെ കാലില്‍ കയറിയിറങ്ങി....വലതു കാലിലെ എല്ലുകള്‍ നുറുങ്ങിപ്പോയി,ഇടതു കാലിലെ എല്ലിനും പൊട്ടല്‍, അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ യുവതി നിരീക്ഷണത്തില്‍

16 JULY 2022 08:08 AM IST
മലയാളി വാര്‍ത്ത

ആ കാഴ്ച കണ്ട് ഞെട്ടി.... നെയ്യാറ്റിന്‍കരയില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് യുവതിയുടെ കാലില്‍ കയറിയിറങ്ങി....വലതു കാലിലെ എല്ലുകള്‍ നുറുങ്ങിപ്പോയി,ഇടതു കാലിലെ എല്ലിനും പൊട്ടല്‍, അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ യുവതി നിരീക്ഷണത്തിലാണ്.

ഗുരുതരമായി പരുക്കേറ്റ പൂവാര്‍ പള്ളം പുരയിടത്തില്‍ സില്‍വയ്യന്റെ ഭാര്യ ജെ.എസ്. അജിതയെ (26) തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

 



അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ അജിത, നിരീക്ഷണത്തില്‍ കഴിയുകയാണ്. വലതു കാലിലെ എല്ലുകള്‍ നുറുങ്ങിപ്പോയി. അഞ്ച് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ അവ കൂട്ടിയോജിപ്പിച്ചു എങ്കിലും 3 ദിവസം കഴിഞ്ഞേ എന്തെങ്കിലും പറയാനാകൂ എന്ന് ആശുപത്രി അധികൃതര്‍ .

ഇടതു കാലിലെ എല്ലിനും പൊട്ടലുണ്ട്. ഇന്നലെ രാവിലെ ഒന്‍പതരയോടെ നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡ് ജംഗ്ഷനിലാണ് അപകടം നടന്നത് . ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടറിന്റെ ഹാന്‍ഡിലില്‍ തട്ടി അജിത, ബസിന്റെ അടിയിലേക്കു വീണു.

 

ഉരുണ്ടു മാറാന്‍ ശ്രമിച്ചെങ്കിലും പിന്‍ ചക്രങ്ങള്‍ വലതു കാലില്‍ കയറിയിറങ്ങി. ഉടന്‍ തന്നെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും അവിടെ നിന്ന് ആംബുലന്‍സില്‍ തലസ്ഥാനത്തെ എസ്പി ഫോര്‍ട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അജിത, നെയ്യാറ്റിന്‍കരയിലെ ഭാരത് സേവക് സമാജില്‍ ഡിഎംഎല്‍ടി (ലാബ് ടെക്‌നിഷ്യന്‍) കോഴ്‌സ് പഠിക്കുകയാണ്. ഭര്‍ത്താവ് സില്‍വയ്യന്‍ വിദേശത്താണ്.

മൂന്നര വയസ്സുള്ള കുഞ്ഞുണ്ട്. നെയ്യാറ്റിന്‍കരയില്‍ ഒരു മാസത്തിനിടെ ഉണ്ടായ പത്തോളം വാഹനാപകടങ്ങളില്‍ മൂന്നെണ്ണത്തില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസുണ്ട്. കഴിഞ്ഞ മാസം 25നു പുലര്‍ച്ചെ ആലുംമൂട് ജംഗ്ഷനു സമീപത്തായി 3 പേരെ ഇടിച്ചു തെറിപ്പിച്ചിരുന്നു. ഇതില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയ ആള്‍ പിന്നീട് മരിച്ചു. ഈ മാസം 1ന് രാത്രി പന്ത്രണ്ടരയോടെയായിരുന്നു അടുത്ത അപകടം.

 



വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണത്തിലേക്കായി കരിങ്കല്ലുമായി എത്തിയ ലോറിയില്‍ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ പതിനഞ്ചോളം പേര്‍ക്കു പരുക്കേറ്റു.ഒരു മാസത്തിനിടെ നെയ്യാറ്റിന്‍കരയില്‍ പത്തോളം അപകടങ്ങളാണുണ്ടായത്. ഇതില്‍ 3 ജീവനുകള്‍ പൊലിഞ്ഞു.

ബസ് തട്ടി അജിത വീണു കിടന്നപ്പോള്‍ ആള്‍ക്കാര്‍ ഓടിക്കൂടിയെങ്കിലും പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി ചതഞ്ഞ് അരഞ്ഞു പോയ കാലുകള്‍ കണ്ടപ്പോള്‍ ഓടിക്കൂടിയവര്‍ അക്ഷരാര്‍ഥത്തില്‍ നിശ്ചലമായിപ്പോയി. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അജിത, വേദനയാല്‍ പുളയുകയും നിലവിളിക്കുകയും ചെയ്തു

.

നെയ്യാറ്റിന്‍കര എസ്‌ഐയുടെ നേതൃത്വത്തില്‍ പിന്നീട് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് അജിതയെ ആംബുലന്‍സില്‍ കയറ്റി അയച്ചു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends