Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സ്‌കൂള്‍ മാനേജര്‍ വൈദ്യുതി മോഷ്ടിച്ചെന്ന കേസ്... വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടും മോഷണം തുടര്‍ന്നതായി സബ് എഞ്ചിനീയര്‍,6,864 രൂപയുടെ വൈദ്യുതി മോഷണം, അടുത്ത വാര്‍ഡിലെ കെട്ടിട നമ്പരില്‍ എടുത്ത കണക്ഷന്‍ സ്‌കൂളിലേക്ക് മാറ്റിയെന്നും കേസ്

16 JULY 2022 11:38 AM IST
മലയാളി വാര്‍ത്ത

സ്‌കൂള്‍ മാനേജര്‍ വൈദ്യുതി മോഷ്ടിച്ചെന്ന കേസില്‍ കെ എസ് ഇ ബി എഞ്ചിനീയര്‍ സ്‌കൂള്‍ മാനേജരെ കുറ്റപ്പെടുത്തുന്ന സാക്ഷിമൊഴി നല്‍കി. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ നടക്കുന്ന വൈദ്യുതി മോഷണ കേസ് വിചാരണയിലാണ് വെള്ളറട കെ എസ് ഇ ബി സബ് എഞ്ചിനീയര്‍ ജയരാജ് നിര്‍ണ്ണായക മൊഴി നല്‍കിയത്.

വെള്ളറട ചൂണ്ടിക്കല്‍ - മണത്തോട്ടം റോഡിലുള്ള ശ്രീ ശങ്കര സ്‌കൂള്‍ മാനേജര്‍ ബാലചന്ദ്രന്‍ നായരാണ് വിചാരണ നേരിടുന്ന ഏക പ്രതി. ഇലക്ട്രിസിറ്റി നിയമത്തിലെ വകുപ്പ് 135 (1) ചുമത്തിയാണ് പ്രതിയെ ജഡ്ജി എ. ഇജാസ് വിചാരണ ചെയ്യുന്നത്.



2011 ഫെബ്രുവരി 24 ന് മോഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് സ്‌കൂളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടും മോഷണം തുടര്‍ന്നതായി സബ് എഞ്ചിനീയര്‍ മൊഴി നല്‍കി. 6,864 രൂപയുടെ വൈദ്യുതി മോഷണമാണ് നടന്നത്. തൊട്ടടുത്ത ആറാട്ടുകുഴി വാര്‍ഡിലെ കെട്ടിട നമ്പര്‍ ഉപയോഗിച്ച് കെ എസ് ഇ ബി യെ തെറ്റിദ്ധരിപ്പിച്ച് സ്‌കൂള്‍ കെട്ടിടത്തിലേക്ക് നിയമ വിരുദ്ധമായി കണക്ഷന്‍ എടുക്കുകയായിരുന്നു. 2011 ല്‍ താന്‍ വെള്ളറട സബ് എഞ്ചിനീയറായിരുന്നു.



കെ എസ് ഇ ബി ചീഫ് വിജിലന്‍സ് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം അസി.എഞ്ചിനീയറും താനും ഓവര്‍സിയറും വര്‍ക്കറും ഒന്നിച്ചാണ് കൃത്യ സ്ഥലത്ത് പോയത്. സ്‌കൂള്‍ നടക്കുന്ന കെട്ടിടത്തിലാണ് പോയത്. വര്‍ക്കറാണ് ഇലക്ട്രിക് പോസ്റ്റില്‍ കയറി വൈദ്യുതി ബന്ധം വിഛേദിച്ചത്. അസി. എഞ്ചിനീയര്‍ കെട്ടിടത്തിനകത്ത് കയറി ഫ്യൂസൂരി നിലവിലുള്ള റീഡിംഗ് എടുത്തു പോയി.വീണ്ടും കണക്ഷന്‍ നിലനില്‍ക്കുന്നതായി പരാതി ലഭിച്ചതനുസരിച്ച് എ ഇ യുടെ നിര്‍ദ്ദേശപ്രകാരം വീണ്ടും ചെന്നു.


അപ്പോള്‍ മുമ്പ് ഡിസ്‌കണക്റ്റ് ചെയ്തത് വീണ്ടും അതേ വിദ്യാഭ്യാസ സ്ഥാപനത്തിലേയ്ക്ക് കണക്റ്റ് ചെയ്ത് ഇലക്ട്രിസിറ്റി ഉപയോഗിക്കുന്നതായും സപ്ലേ ഉള്ളതായും ബോധ്യപ്പെട്ടു. കൂടെയുണ്ടായിരുന്ന സബ് എഞ്ചിനീയര്‍ സൈറ്റ് മഹസര്‍ തയ്യാറാക്കി വീണ്ടും കണക്ഷന്‍ കട്ട് ചെയ്തു. സംഭവത്തില്‍ വെളളറട പോലീസിന് മൊഴി കൊടുത്തതായും സബ് എഞ്ചിനീയര്‍ മൊഴി നല്‍കി.



2013 ല്‍ വെള്ളറട പോലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി പ്രതിയെ വരുത്തി കുറ്റപത്ര പകര്‍പ്പ് നല്‍കിയ ശേഷം വിചാരണക്കായി 2014 ജനുവരി 29 ന് കമ്മിറ്റ് ചെയ്ത് ജില്ലാ സെഷന്‍സ് കോടതിക്കയക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends