പറമ്പിക്കുളം ആളിയാറില്‍ ഡാമില്‍ നിന്നും ഒട്ടന്‍ ചത്രത്തിലേക്ക് കൂടുതല്‍ വെള്ളം കൊണ്ടുപോകാനുള്ള തമിഴ്‌നാടിന്റെ നീക്കത്തിനെതിരെ പ്രതിഷേധം....

പറമ്പിക്കുളം ആളിയാറില്‍ ഡാമില്‍ നിന്നും ഒട്ടന്‍ ചത്രത്തിലേക്ക് കൂടുതല്‍ വെള്ളം കൊണ്ടുപോകാനുള്ള തമിഴ്‌നാടിന്റെ നീക്കത്തിനെതിരെ പ്രതിഷേധം. പാലക്കാട്ടെ കാര്‍ഷിക മേഖലയേയും കുടിവെള്ള വിതരണത്തേയും തീരുമാനം ബാധിക്കുമെന്നാണ് ആശങ്ക. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പാലക്കാട് ചിറ്റൂരില്‍ കോണ്‍ഗ്രസ് ഏകദിന ഉപവാസം സംഘടിപ്പിച്ചു.
ആളിയാര്‍ ഡാമില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയുള്ള ഒട്ടന്‍ ചത്രത്തിലേക്ക് വലിയ പൈപ്പുകളില്‍ വെള്ളം കൊണ്ടുപോകാനാണ് തമിഴ്‌നാട് ഒരുങ്ങുന്നത്. കുടിവെള്ള ആവശ്യം മുന്‍നിര്‍ത്തിയാണ് നീക്കം. തമിഴ്‌നാട് കൂടുതല്‍ ജലം കോണ്ടുപോകാന്‍ തുടങ്ങിയാല്‍, നദീജല കരാര്‍ പ്രകാരം കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളത്തിന്റെ അളവ് കുറയ്ക്കാനിടയുണ്ടെന്നാണ് ആശങ്ക.
1970 ല്‍ ഉണ്ടാക്കിയ അന്തര്‍ നദീജല കരാറിന് എതിരുമാണ് തമിഴ്‌നാടിന്റെ നീക്കം. വേനല്‍ക്കാലത്ത് ഭാരതപ്പുഴയിലെ നീരൊഴുക്ക് നിലനിര്‍ത്താനും ആളിയാര്‍ ഡാമിലെ ജലം അനിവാര്യമാണ്. ചിറ്റൂര്‍ മേഖലയില്‍ നിരവധി പാടങ്ങള്‍ പച്ചപുതയ്ക്കുന്നത് ആളിയാറില്‍ നിന്നു നീരുകൊണ്ടാണ്.
തമിഴ്‌നാടിന്റെ നീക്കം എല്ലാത്തിനേയും ദോഷകരമായി ബാധിച്ചേക്കും. ആളിയാറിനും ഒട്ടന്‍ ചത്രത്തിനുമിടയില്‍ തമിഴ്‌നാടിന്റെ ഉടമസ്ഥതയില്‍ മറ്റ് രണ്ട് ഡാമുകള്‍ കൂടിയുണ്ട്. തിരുമൂര്‍ത്തി ഡാമും അമരാവതി ഡാമും. ഈ രണ്ട് അണക്കെട്ടില്‍ നിന്നും വെള്ളമെടുക്കാതെയാണ് ആളിയാറിനെ ആശ്രയിക്കുന്നത്. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
"
https://www.facebook.com/Malayalivartha



















