ഹൈവേ കേന്ദ്രീകരിച്ച് മോഷണം; 13 അംഗ മാഫിയാ സംഘത്തെ പിടികൂടി പാലക്കാട് ചിറ്റൂർ പോലീസ്, ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തത് ഒരു ടെമ്പോ ട്രാവലറും 2 കാറുകളും ഒരു ബൈക്കും മാരകായുധങ്ങളും...

ഹൈവേ കേന്ദ്രീകരിച്ച് മോഷണം പതിവാക്കുന്ന സംഘം പിടിയിൽ. ഇത്തരത്തിൽ മോഷണം നടത്തുന്ന 13 അംഗ സംഘമാണ് പിടിയിലായിരിക്കുന്നത്. പാലക്കാട് ചിറ്റൂർ പോലീസാണ് മാഫിയാ സംഘത്തെ അന്വേഷണങ്ങൾക്കൊടുവിൽ പിടികൂടിയത്. തൃശൂർ, എറണാകുളം സ്വദേശികളാണ് ഇവർ. ഒരു ടെമ്പോ ട്രാവലറും 2 കാറുകളും ഒരു ബൈക്കും മാരകായുധങ്ങളും ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തിട്ടുണ്ട് എന്നും പോലീസ് വ്യക്തമാക്കി.
അതോടൊപ്പം തന്നെ മൂന്ന് വ്യത്യസ്ത നമ്പർ പ്ലേറ്റുകൾ, വാഹനങ്ങളുടെ പേരും മറ്റു വിവരങ്ങളും മറയ്‌ക്കുന്നതിനുള്ള സ്പ്രേ പെയിന്റ്, കുഴൽപ്പണം കൊണ്ടുവരുന്നവർക്ക് നേരെ പ്രയോഗിക്കാൻ കുരുമുളക് സ്പ്രേ എന്നിവയും പിടിച്ചെടുത്തിട്ടുമുണ്ട്. ഇതേതുടർന്ന് സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha



















