കണ്ണൂർ മാർക്കറ്റിനുള്ളിലെ മുസ്ലീം പള്ളിയിൽ സാമൂഹ്യ ദ്രോഹികളുടെ താന്തോന്നിത്തരം; മുസ്ലീം പള്ളിയിൽ ചാണകം വിതറി; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താൻ പോലീസ്

കണ്ണൂർ മാർക്കറ്റിനുള്ളിലെ മുസ്ലീം പള്ളിയിൽ സാമൂഹ്യ ദ്രോഹികളുടെ താന്തോന്നിത്തരം. കണ്ണൂർ മാർക്കറ്റിനുള്ളിലെ മുസ്ലീം പള്ളിയിൽ ചാണകം വിതറിയിരിക്കുകയാണ്. ചെമ്പുട്ടി ബസാറിലെ മൊയ്തീൻ ജുമാമസ്ജിദിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. പള്ളി മിഹ്‌റാബിനും പ്രസംഗ പീഠനത്തിനിടയിലും പുറം പള്ളിയിലുമാണ് ചാണകം കണ്ടത്.
അംഗശുദ്ധി വരുത്താൻ ഉപയോഗിക്കുന്ന ജലസംഭരണിയിലും ചാണകം കലർത്തിയിരിക്കുകയാണ് പ്രതികൾ. സ്ഥലത്ത് കണ്ണൂർ ടൗൺ പോലീസ് എത്തി പരിശോധന നടത്തി കൊണ്ടിരിക്കുകയാണ് .സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
വൈകിട്ട് മൂന്ന് മണിയോടെ പള്ളി പരിചാരകൻ അബ്ദുൾ അസീസാണ് ഇത് കണ്ടത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം കഴിഞ്ഞ് വിശ്വാസികൾ പള്ളിയിൽ നിന്ന് പോയി. അപ്പോൾ അതിന് ശേഷമാണ് ഇത് നടന്നിരിക്കുന്നത്. അക്രമത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പള്ളിയിൽ സിസിടിവി സംവിധാനം ഇല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha

























