Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കെ.കെ. രമ ആസ്ഥാന വിധവയല്ല, വെട്ടുകളുടെ എണ്ണം നോക്കിയാണോ വിധവകളുടെ റേറ്റിങ്? -അധിക്ഷേപ കുറിപ്പുമായി സെക്രട്ടറിയേറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി

16 JULY 2022 12:05 PM IST
മലയാളി വാര്‍ത്ത

 

ആര്‍.എം.പി നേതാവും വടകര എം.എല്‍.എയുമായ കെ.കെ. രമക്കെതിരെ കടുത്ത അധിക്ഷേപവുമായി സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പ് മുന്‍ അഡീഷണല്‍ സെക്രട്ടറിയും സി.പി.എം അനുകൂല സംഘടന പ്രവര്‍ത്തകനുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളി.

 

 

രമക്കെതിരെ എം.എം. മണി നടത്തിയ വിവാദ പരാമര്‍ശങ്ങളെ അനുകൂലിച്ച്‌ കൊണ്ടാണ് അതിനേക്കാള്‍ രൂക്ഷമായ ഭാഷയില്‍ ഇയാള്‍ ഫേസ്ബുക് കുറിപ്പുമായി രംഗത്തെത്തിയത്. രമ കേരളത്തിലെ ആസ്ഥാന വിധവയല്ലെന്നും വെട്ടുകളുടെ എണ്ണം നോക്കിയാണോ വിധവകളുടെ റേറ്റിങ് നിശ്ചയിക്കുന്നതെന്നും ഇയാള്‍ കുറിപ്പില്‍ പറയുന്നു.

 

 

 

രാഷ്ട്രീയ വിധവകളുടെ എണ്ണമെടുത്താല്‍ വൈധവ്യം പേറുന്ന ഏറ്റവുമധികം വനിതകള്‍ സി.പി.എമ്മിലാണ്. നഴ്സറി കുട്ടികളെ പോലെ അവരാരും എന്നെ നുള്ളിയേ പിച്ചിയേ എന്നു വിളിച്ച്‌ ചിണുങ്ങി നടക്കാറില്ല. രമയുടെ ഈ ചിണുങ്ങല്‍ വല്ലാതെ അരോചകമാകുന്നുണ്ട്. വി.ഡി. സതീശനോട് ചോദിക്കട്ടെ? നിങ്ങള്‍ വെട്ടി നുറുക്കിയ നിങ്ങളുടെ തന്നെ മണ്ഡലം സെക്രട്ടറിയായിരുന്ന മധു ഈച്ചരത്തിന്റെ വിധവയേക്കാള്‍ മികച്ച വിധവയാകുന്നതെന്തുകൊണ്ട് നിങ്ങള്‍ക്ക് കെ.കെ. രമ? വെട്ടുകളുടെ എണ്ണം നോക്കിയാണോ വിധവകളുടെ റേറ്റിംഗ്? -നന്ദകുമാര്‍ ചോദിക്കുന്നു.

 

 

 

"ആക്ഷന്‍ ഹീറോ ബിജു" എന്ന ചിത്രത്തില്‍ മദ്യപിച്ച്‌ ഉടുതുണിയുരിഞ്ഞു കാണിച്ച്‌ ഹൃദ്രോഗിയാണെന്ന മറവില്‍ രക്ഷപ്പെടുന്ന കഥാപാത്രത്തെയാണ് രമ ഓര്‍മിപ്പിക്കുന്നത്. ഭര്‍ത്താവ് മരിച്ച നാളുകളില്‍ ആസ്ഥാന വിധവയോട് അല്‍പം അനുകമ്ബ തോന്നിയിരുന്നു. ഇപ്പോള്‍ വിധവ എന്ന പ്രയോഗം അവര്‍ക്ക് അവഹേളനമായി തോന്നുന്നെങ്കില്‍ ആ പരിഗണന ഇനി അവര്‍ അര്‍ഹിക്കുന്നില്ലല്ലോ -ഇയാള്‍ മറ്റൊരു കുറിപ്പില്‍ പറയുന്നു.

 

നന്ദകുമാര്‍ എഴുതിയതിന്റെ പൂര്‍ണരൂപം:

വിധവകളുടെ റേറ്റിംഗ് നിശ്ചയിക്കുന്നതാരാണ്?

കെ.കെ. രമ കേരളത്തിലെ ആസ്ഥാന വിധവയൊന്നുമല്ല. ആദ്യത്തെ വിധവയുമല്ല. ടി.പി.യുടേത് ആദ്യത്തെ രാഷ്ട്രീയ കൊലപാതകവുമല്ല. രാഷ്ട്രീയ വിധവകളുടെ എണ്ണമെടുത്താല്‍ വൈധവ്യം പേറുന്ന ഏറ്റവുമധികം വനിതകള്‍ സി.പി.എം ലാണ്. നഴ്സറി കുട്ടികളെ പോലെ അവരാരും എന്നെ നുള്ളിയേ പിച്ചിയേ എന്നു വിളിച്ച്‌ ചിണുങ്ങി നടക്കാറില്ല. ധീരജിന്റെ കൊലപാതകം ഇരന്നു വാങ്ങിയതാണെന്ന് നാഴികയ്ക്കു നാല്‍പതു വട്ടം ആവര്‍ത്തിക്കുന്ന കെ.സുധാകരന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഈ വൈധവ്യവും ഇരന്നുവാങ്ങിയതാണെന്നു സി.പി.എം നു പറയാം.

 

 

 


അവരതു പറയാതിരിക്കുന്നത് അവരുടെ മര്യാദ. എന്തായാലും രമയുടെ ഈ ചിണുങ്ങല്‍ വല്ലാതെ അരോചകമാകുന്നുണ്ട്. പ്രിയപ്പെട്ട വി.ഡി. സതീശനോട് ചോദിക്കട്ടെ? അയ്യന്തോള്‍ ക്ഷേത്രമുറ്റത്തിട്ട് ഭാര്യയുടെയും പിഞ്ചു മകന്റെയും മുന്‍പില്‍ നിങ്ങള്‍ വെട്ടി നുറുക്കിയ നിങ്ങളുടെ തന്നെ മണ്ഡലം സെക്രട്ടറിയായിരുന്ന മധു ഈച്ചരത്തിന്റെ വിധവയേക്കാള്‍ മികച്ച വിധവയാകുന്നതെന്തുകൊണ്ട് നിങ്ങള്‍ക്ക് കെ.കെ. രമ? വെട്ടുകളുടെ എണ്ണം നോക്കിയാണോ വിധവകളുടെ റേറ്റിംഗ് ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends