Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ബീഹാർ സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട ഭീകരർക്ക് കേരള ബന്ധം; പിടിയിലായത് അത്തർ പർവേസ്, മുഹമ്മദ് ജലാലുദീൻ എന്നിവർ, ആക്രമണ പദ്ധതിയിട്ടത് ജൂലൈ 12ന് മോദി പങ്കെടുത്ത യോഗത്തിൽ! പോപ്പുലർ ഫ്രണ്ടിൻ്റെ ഏറ്റവും സുരക്ഷിത താവളം കേരളമെന്ന് സൂചന... ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

16 JULY 2022 01:17 PM IST
മലയാളി വാര്‍ത്ത

ബീഹാർ സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട ഭീകരർക്ക് കേരള ബന്ധം. സി പി എമ്മും കോൺഗ്രസും കൈയയച്ച് സഹായിക്കുന്ന പോപ്പുലർ ഫ്രണ്ടുകാരാണ് നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടത്. അത്തർ പർവേസ്, മുഹമ്മദ് ജലാലുദീൻ എന്നിവരാണ് പിടിയിലായത്. ഇവർ ആയുധ പരിശീലനം നൽകുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ളവരും ഇവിടെ ആയുധ പരിശീലനം നേടിയിട്ടുണ്ട്. പ്രതികൾ മോദിയുടെ സന്ദർശനത്തിന് മുമ്പ് ജൂലൈ ആറ്, ഏഴ് തിയതികളിൽ യോഗം ചേർന്നിരുന്നു. ജൂലൈ 12ന് മോദി പങ്കെടുത്ത യോഗത്തിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി.

ബിഹാറിലെ പാറ്റ്‌നയിലെ ഭീകരവാദ പരിശീലന ക്യാംപില്‍ മലയാളികളായ എസ്ഡിപിഐക്കാര്‍ പങ്കെടുത്തെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കേരളം, തമിഴ്‌നാട്, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള എസ്ഡിപിഐ പ്രവര്‍ത്തകരാണ് ക്യാംപില്‍ ഉണ്ടായിരുന്നതെന്ന് അറസ്റ്റിലായ പ്രതികള്‍ വെളിപ്പെടുത്തി. ജാര്‍ഖണ്ഡില്‍ നിന്നുള്ള മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ എം.ഡി ജല്ലാവുദ്ദീന്‍, സിമി അംഗവും പോപ്പുര്‍ ഫ്രണ്ട്-എസ്ഡിപിഐ അംഗവുമായ അഥര്‍ പര്‍വേസ് എന്നിവരെയാണ് കഴിഞ്ഞ ദിവസം ബിഹാര്‍ പോലീസ് പിടികൂടിയത്. ഹിന്ദുക്കളെ ഇല്ലാതാക്കി 2047 ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കുക എന്ന ആശയത്തിലാണ് ക്യാംപ് സംഘടിപ്പിച്ചിരുന്നത്. ഇവര്‍ വിവിധയിടങ്ങളില്‍ സംഘടിപ്പിച്ച ക്യാംപിന് പാക്കിസ്ഥാന്‍, തുര്‍ക്കി, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നു ഫണ്ട് ലഭിച്ചെന്നും കണ്ടെത്തി. ഇതേത്തുടര്‍ന്ന് കേസ് എന്‍ഐഎ എറ്റെടുത്തു..

വിഷന്‍ ഇന്ത്യ 2047 എന്ന പേരിലുള്ള എട്ടു പേജുള്ള രേഖയാണ് ഇവര്‍ രാജ്യതോറും സഞ്ചരിച്ച് പോപ്പുലര്‍ ഫ്രണ്ട് യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് വിതരണം ചെയ്തത്. 'ഭീരുക്കളായ ഹിന്ദുക്കളെ' പൂര്‍ണ്ണമായും ഇല്ലാതാക്കി രാജ്യത്ത് ആധിപത്യം സ്ഥാപിക്കാനും അവരെ കീഴ്‌പ്പെടുത്തുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും 10% മുസ്ലീങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്നില്‍ അണിനിരന്നാല്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നും പിഎഫ്‌ഐ കേഡര്‍മാര്‍ക്കിടയില്‍ പ്രചരിപ്പിച്ചിച്ചു.

അറസ്റ്റിലായ 2 പ്രതികള്‍ കഴിഞ്ഞ 2 മാസമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ചെന്നു കണ്ടെത്തി. ഇവര്‍ക്കായി വ്യാജപേരില്‍ ഹോട്ടല്‍ മുറികളും യാത്രാ ടിക്കറ്റുകളും ബുക്ക് ചെയ്തിരുന്നു. ജൂലൈ 6, 7 തീയതികളില്‍, ആയോധനകല പരിശീലനത്തിന്റെ മറവില്‍, വാളുകളും കത്തികളും എങ്ങനെ ഉപയോഗിക്കാമെന്ന് ഒരു വലിയ സംഘത്തിന് ജലാവുദ്ദീനും പര്‍വേസും പരിശീലനം നല്‍കി. ഇതുസംബന്ധിച്ച് സിസിടിവി തെളിവുകളും ഒന്നിലധികം സാക്ഷി മൊഴികളും കൈവശമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പരിശീലനം ലഭിച്ച തങ്ങളുടെ കേഡറിന്റെ സഹായത്തോടെയും തുര്‍ക്കി പോലുള്ള ഇസ്ലാമിക രാജ്യങ്ങളുടെ സഹായത്തോടെയും ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ സമ്പൂര്‍ണ സായുധ പ്രക്ഷോഭം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും വിഷന്‍ ഇന്ത്യയില്‍ പറയുന്നു. ഇന്ത്യന്‍ ഭരണകൂടത്തെയും ഭൂരിപക്ഷ ഹിന്ദുക്കളെയും മുട്ടുകുത്തിക്കാന്‍ മറ്റ് ഇസ്ലാമിക രാജ്യങ്ങളോട് തങ്ങള്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും രേഖയില്‍ പറയുന്നു..

അതിനിടെ ഹിന്ദുക്കൾക്ക് എതിരായ വംശവെറി ലോകമെങ്ങും പടരുകയാണെന്ന് യു.എസ്. നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി.സമൂഹമാധ്യമങ്ങളിലൂടെയാണ് ഹിന്ദു വി രോധം വർധിക്കുന്നത്.റട്ട് ഗേ്ഴ്സ് സർവകലാശാല നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഇത് ഹിന്ദു സമൂഹത്തിന് ഗുരുതര ഭീഷണിയാണെന്നും റിപ്പോർട്ടിലുണ്ട്

ടെലഗ്രാം , വാട്ട്സ്ആപ്പ് തുടങ്ങിയ വാർത്താവിനിമയ സൗകര്യങ്ങൾ വഴിയാണ് ഹിന്ദു വംശവെറി പ്രചരിപ്പിക്കുന്നത്. ഇസ്ലാമിക് വെബ് നെറ്റ് വർക്കുകൾ വഴിയാണ് ഇവയുടെ പ്രചരണം.ആൻറി ഹിന്ദു ഡിസ് ഇൻഫർമേഷൻ എ കേസ് സ്റ്റഡി ഓഫ് ഹിന്ദു ഫോബിയ ഓൺ സോഷ്യൽ മീഡിയ എന്ന പഠനത്തിലാണ് ഇക്കാര്യമുള്ളത്.

പാകിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും സർക്കാർ നേതൃത്വത്തിൽ ഹിന്ദു വിരുദ്ധ പ്രചരണം വ്യാപകമായി നടക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലക്ഷകണക്കിന് ട്വീറ്റുകളാണ് അന്വേഷണ സംഘം പരിശോധിച്ചത്.ഇന്ത്യയിൽ നടക്കുന്നത് ന്യൂനപക്ഷ വംശഹത്യയാണെന്ന് വരുത്തി തീർക്കാൻ ഇറാനിൽ വലിയ പരിശ്രമങ്ങളാണ് നടക്കുന്നത്.ഉദയ്പൂരിൽ കനയ്യ ലാൽ എന്നയാളെ ഇസ്ലാമിക് ഭീകരർ കൊന്നതു മുതലാണ് ഹിന്ദു വിരുദ്ധ പോസ്റ്റുകൾ സമൂഹമാധ്യമത്തിൽ വർധിച്ചത്. ഹിന്ദു വിരുദ്ധ പോസ്റ്റുകൾ ലോകമെങ്ങും കലാപമുണ്ടാക്കാൻ പര്യാപ്തമാണെന്നും പഠനങ്ങളിൽ പറയുന്നു. അതായത് ഹിന്ദു വിരുദ്ധ പ്രചരണങ്ങൾക്കായി വിവിധ ലോകരാജ്യങ്ങൾ കോടികളാണ് ചെലവഴിക്കുന്നത്. പോപ്പുലർ ഫ്രണ്ടാണ് ഇത്തരം പ്രചരണങ്ങളിൽ മുന്നിൽ നിൽക്കുന്നത്.

പോപ്പുലർ ഫ്രണ്ടിന് ലഭിക്കുന്ന വിദേശ സഹായം ഇന്ത്യാ വിരുദ്ധ നിലപാട് പിന്തുടരുന്ന രാജ്യങ്ങളിൽ നിന്നാണെന്നാണ് കണ്ടെത്തൽ. കേന്ദ്ര സർക്കാർ അതീവ രഹസ്യമായി സൂക്ഷിക്കുന്ന കണ്ടെത്തൽ സംബന്ധിച്ച് വിശദമായ അന്വേഷണം ഡൽഹിയിലെ ഉന്നത തലങ്ങളിൽ പുരോഗമിക്കുകയാണ്. പാകി സ്ഥാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് പോപ്പുലർ ഫ്രണ്ടിന് പണം വരുന്നുണ്ടത്രേ. പോപ്പുലർ ഫ്രണ്ടിൻ്റെ ഏറ്റവും സുരക്ഷിത താവളം കേരളമാണെന്നും അതിന് കേരള സർക്കാരിൻ്റെ ആശീർവാദമുണ്ടെന്നും കണ്ടെത്തിയതായി സൂചനയുണ്ട്.

പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസുകള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തടയിട്ടത് ഈ സാഹചര്യത്തിലാണ്. .പിഎഫ്‌ഐയുടെ 23 അക്കൗണ്ടുകളാണ് മരവിപ്പിച്ചത് . ഗള്‍ഫിലെ സുശക്തമായ സംഘടനാ സംവിധാനത്തിലൂടെയാണ് ഫണ്ട് പിരിക്കുന്നതെന്നും ഇഡി വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടിന്റെ കീഴിലുള്ള സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ പത്ത് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഇഡിയടക്കം വിവിധ ഏജന്‍സികളുടെ അന്വേഷണം പിഎഫ്‌ഐക്കെതിരെ നടക്കുന്നുണ്ട്. അതിനിടെയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.


23 അക്കൗണ്ടുകളിലായി ഏതാണ്ട് 60 ലക്ഷത്തോളം രൂപയാണുള്ളത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ അക്കൗണ്ടില്‍ ഏതാണ്ട് പത്ത് ലക്ഷം രൂപയോളവുമാണ് ഉള്ളത്. ഇ ഡിയുടെ അറിവിലുള്ള അക്കൗണ്ടുകളാണ് കേന്ദ്ര സർക്കാർ മരവിപ്പിച്ചത്. എന്നാൽ ഇ ഡിക്ക് കണ്ടു പിടിക്കാൻ കഴിയാത്ത പി.എഫ്.ഐ അക്കൗണ്ടുകൾ ഉണ്ടോ എന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്.


ഖത്തർ അടക്കമുള്ള രാജ്യങ്ങളിൽ നിന്നാണ് പോപ്പുലർ ഫ്രണ്ടിന് വൻതോതിൽ കോടികൾ വരുന്നത്.ഖത്തറിൽ നിന്നാണ് പണം വരുന്നതെങ്കിലും എല്ലാ ബാങ്ക് അക്കൗണ്ടുകളും ദുരൂഹമാണ്. 60 കോടിയിലധികം രൂപ പി എഫ് ഐ ക്ക് കഴിഞ്ഞ വർഷങ്ങളിൽ വന്നിട്ടുണ്ട്. റിഹാബ് ഇന്ത്യക്ക് 58 കോടിയെത്തി. കുഴൽപണമായും കോടികൾ എത്തിയിട്ടുണ്ട്.പി .എഫ് ഐ നേതാക്കളായ അഷ്റഫ് എം കെ, അബ്ദുൾ റസാഖ് തുടങ്ങിയവരെ ഇതുമായി ബന്ധപ്പെട്ട നേരത്തെ ഇ.ഡി. അറസ്റ്റ് ചെയ്തിട്ടുണ്ട്.


രാജ്യം അഭിമുഖീകരിച്ച പ്രകൃതി ദുരന്തങ്ങളടക്കമുള്ള വലിയ പ്രശ്നങ്ങൾ നേരിടാൻ പോപുലർ ഫ്രണ്ട് നടത്തിയ ധനശേഖരണവും നിക്ഷേപങ്ങളും ഉൾപ്പെട്ട തുകയാണ് തങ്ങളുടെ ബാങ്ക് അക്കൗണ്ടിലുണ്ടായതെന്ന് പോപുലർ ഫ്രണ്ട് പറയുന്നു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള 13 വർഷത്തെ ഇടപാടുകൾ, ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഒരു സാമൂഹിക പ്രസ്ഥാനത്തിന്റെ പ്രവർത്തനത്തിൽ സാധാരണമാണെന്നും ഇഡി നടപടിക്കെതിരെ നേതൃത്വം പ്രതികരിച്ചു.


ഗള്‍ഫിലെ സുശക്തമായ സംഘടനാ സംവിധാനത്തിലൂടെയാണ് ഫണ്ട് സ്വരൂപിക്കുന്നത്. ഹവാല ഇടപാടുകള്‍, വിദേശ ധന സഹായം തുടങ്ങി പല മാര്‍ഗങ്ങളിലൂടെയാണ് പണം ഇന്ത്യയിലെത്തുന്നത്. ഇത്തരത്തില്‍ എത്തുന്ന പണം പിഎഫ്‌ഐ പ്രവര്‍ത്തകരുടെ അക്കൗണ്ടുകളിലേക്ക് മാറ്റുന്നതടക്കമുള്ള നീക്കങ്ങളാണ് ഇവര്‍ നടത്തുന്നത്. ഈ പണം ക്രിമിനല്‍ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായും ഇഡി പറയുന്നു. മൂവാറ്റുപുഴയിൽ അധ്യാപകൻ്റെ കൈവെട്ടിയ കേസിലെ പ്രതികൾക്ക് ഉൾപ്പെടെ വൻതോതിൽ പി എഫ് ഐ യുടെ പണം എത്തുന്നുണ്ട്. കേരളത്തിൽ അടുത്ത കാലത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികൾക്കും സഹായം ലഭിക്കുന്നുണ്ട്. ക്രിമിനൽ പ്രവർത്തനങ്ങൾക്കാണ് വൻതോതിൽ പണം ചെലവാക്കുന്നത്. ഇക്കാര്യം ഇ ഡി കണ്ടെത്തിയത് പി.എഫ് ഐ യുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.

പോപ്പുലർ ഫ്രണ്ടിനെ ഇതിനോടകം രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും നിരോധിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്രത്തിൻ്റെ വിജ്ഞാപനത്തിലൂടെ നിരോധനം കൂടുതൽ ശക്തമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എഫ്.സി.ആർ.എ. അക്കൗണ്ട് ഉണ്ടെങ്കിലും മുൻകൂർ അനുമതിയോടെ മാത്രമേ വിദേശസഹായം സ്വീകരിക്കാൻ പറ്റൂ. വിദേശധനസഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യപ്രവർത്തകൻ സംഭാവന നൽകുന്ന സംഘടനയുടെ ഭാഗമായിരിക്കരുത്. കൂടാതെ സന്നദ്ധസംഘടനയിലെ 75 ശതമാനം ഓഫീസ് ഭാരവാഹികളോ, ഭരണസമിതി അംഗങ്ങളോ വിദേശ ധനസഹായം നൽകുന്ന സംഘടനയിലെ ജീവനക്കാരോ, അംഗങ്ങളോ ആയിരിക്കരുത്.

 

2016-17, 2018-19 കാലയളവിനിടയിൽ എഫ്സിആർഎ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുളള എൻജിഒകൾ ഇതുവരെ 58,000 കോടി രൂപയാണ് വിദേശധനസഹായമായി സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏകദേശം 22,400 എൻ.ജി.ഒകളാണ് ഉളളത്. ഇത്തരം എൻ ജി ഒകളാണ് ഇ.ഡിയുടെ സ്കാനറിലുള്ളത്.

വരും ദിവസങ്ങളിൽ പിഎഫ് ഐക്കെതിരെയുള്ള നടപടികൾ കർശനമാക്കും. അവരുടെ അക്കൗണ്ടിലുള്ള പണമെല്ലാം സർക്കാരിലേക്ക് വകയിരുത്തിയ ശേഷം കമ്പനി പൂട്ടിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ഇവരെ സഹായിക്കാമെന്ന് പിണറായി കരുതിയാലും അതിന് സാധിക്കാത്ത സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends