ജെയിംസ് വെബ് ടെലസ്‌കോപ്പ് ഉപയോഗിച്ച് നക്ഷത്ര സമൂഹങ്ങളുടെ ശൈശവദശ കണ്ടെത്താനുള്ള നാസയുടെ ദൗത്യത്തില്‍ പങ്കുചേരാന്‍ ഇന്ത്യയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട രണ്ട് ശാസ്ത്രജ്ഞരില്‍ ഒരു മലയാളിയും

ജെയിംസ് വെബ് ടെലസ്‌കോപ്പ് ഉപയോഗിച്ച് നക്ഷത്ര സമൂഹങ്ങളുടെ ശൈശവദശ കണ്ടെത്താനുള്ള നാസയുടെ ദൗത്യത്തില്‍ പങ്കുചേരാന്‍ ഇന്ത്യയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട രണ്ട് ശാസ്ത്രജ്ഞരില്‍ ഒരാള്‍ വാഴക്കുളം സ്വദേശിനി. നിലവില്‍ തിരുപ്പതിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പ്രഫസറാണ്്.
വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്ന കാവന പടിഞ്ഞാറ് ജോര്‍ജിന്റേയും ആലീസിന്റെയും മകന്‍ ലിജോയുടെ ഭാര്യ ഡോ. ജെസി ജോസാണ് ചരിത്ര ദൗത്യത്തില്‍ പങ്കാളിയായത്.
മൂവാറ്റുപുഴ രണ്ടാര്‍ സ്വദേശികളായ ജോസ് വെള്ളാങ്കല്‍-ചിന്നമ്മ ദമ്പതികളുടെ മകളായ ഡോ. ജെസി മൂവാറ്റുപുഴ നിര്‍മ്മല കോളജില്‍നിന്നു ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്ത ശേഷം ബംഗളുരു ക്രൈസ്റ്റ് കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു.
നൈനിറ്റാളിലെ ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു പി.എച്ച്.ഡി. നേടിയ ശേഷം ബെയ്ജിങ്ങില്‍നിന്ന് ആസ്ട്രോണമിയിലും ആസ്ട്രോ ഫിസിക്സിലും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും കരസ്ഥമാക്കി.
" f
https://www.facebook.com/Malayalivartha






















