2002-ലെ ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് നരേന്ദ്രമോദിയ കുരുക്കാന്‍ ടീസ്റ്റ് സെതല്‍വാദിന് അഹമ്മദ് പട്ടേല്‍ മുപ്പതു ലക്ഷം രൂപ നല്‍കി; ഗുജറാത്ത് കലാപക്കേസിലെ തെളിവുകള്‍ കെട്ടിച്ചമച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്വേഷണസംഘം

2002-ലെ ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് നരേന്ദ്രമോദിയ കുരുക്കാന്‍ ടീസ്റ്റ് സെതല്‍വാദിന് അഹമ്മദ് പട്ടേല്‍ മുപ്പതു ലക്ഷം രൂപ നല്‍കിയതായി ഗുജറാത്ത് കലാപക്കേസിലെ തെളിവുകള്‍ കെട്ടിച്ചമച്ചു എന്ന ആരോപണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം അഹമ്മദാബാദ് സെഷന്‍സ് കോടതിയെ അറയിച്ചു. ടീസ്റ്റ സമര്‍പ്പിച്ച ജാമ്യഹര്‍ജിയെ എതിര്‍ത്ത് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്.
മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അഹമ്മദ്പട്ടേലാണ് ടീസ്റ്റയ്ക്ക് രൂപ കൈമാറിയത്. ഇതിനൊപ്പമാണ് അവര്‍ക്ക് പത്മശ്രീ നല്‍കിയതെന്നും സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. മുന്‍ ഐ.പി.എസ്.ഓഫീസര്‍ സഞ്ജീവ്ഭട്ട്, മുന്‍ ഡി.ജി.പി ആര്‍.ബി.ശ്രീകുമാര്‍, ടീസ്റ്റ സെറ്റല്‍വാദ് എന്നിവര്‍ അന്നത്തെ ഗുജറാത്ത് സര്‍ക്കാരിനേയും മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയേയും കലാപവുമായി ബന്ധപ്പെട്ട് കള്ളക്കേസില്‍ കുടുക്കുന്നതായി ഗൂഢാലോചന നടത്തിയതെന്നാണ് ആരോപണം.
ഇതുമായി ബന്ധപ്പെട്ട് അഹമ്മദ്പട്ടേലില്‍ നിന്ന് ടീസ്റ്റ മുപ്പതു ലക്ഷം രൂപകൈപ്പറ്റിയിട്ടുണ്ട്. സംഘം കോടതിയില്‍ ഹാജരാക്കിയ സാക്ഷികളിലൊരാള്‍ പണം ടീസ്റ്റയ്ക്ക് നല്‍കിയതായി സമ്മതിച്ചിട്ടുണ്ട്. ആദ്യം അഞ്ചുലക്ഷമാണ് കൈപ്പറ്റിയത്. രണ്ടു ദിവസത്തിനുശേഷം അഹമ്മദാബാദിലെ ഷാഹിബാഗിലെ സര്‍ക്യൂട്ട് ഹൗസില്‍ വച്ച് 25 ലക്ഷം കൂടി നല്‍കി.
കലാപവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക നല്‍കിയതെന്നായിരുന്നു ടീസ്റ്റയുടെ ന്യായം. എന്നാല്‍ ഈ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചിട്ടില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. കലാപം നടന്ന് നാലുമാസത്തിനു ശേഷം ഡല്‍ഹിയിലെ വസതിയില്‍ വച്ച് സഞ്ജീവ്ഭട്ടിനൊപ്പം അഹമ്മദ്പട്ടേലിനെ ടീസ്റ്റ് കണ്ടതിനും ളൈിവുണ്ടെന്ന് സംഘം കോടതിയെ അറിയിച്ചു.
നരേന്ദ്രമോദിയെ ഗൂഢാലോചന നടത്തി പ്രതിക്കൂട്ടിലാക്കിയതിന് രാജ്യസഭാ സീറ്റും പത്മശ്രീയും വാഗ്ദ്ധാനം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി 2007-ല്‍ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ അവര്‍ക്ക് പത്മശ്രീ നല്‍കിയിരുന്നു. ജാവേദ് അക്തര്‍, ഷബാനാ ആസ്മി, എന്നിവര്‍ക്ക് തനിക്കു മുമ്പേ രാജ്യസഭാ സീറ്റ് നല്‍കിയതില്‍ ടീസ്റ്റ് അസ്വസ്ഥയായിരുന്നു എന്നും ഗുജറാത്ത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ തനിക്കാണ് പരിഗണന നല്‍കേണ്ടിയിരുന്നതെന്നും ടീസ്റ്റ് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതിനും തെളിവുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























