ശക്തമായ കാറ്റില്‍ തെങ്ങ് മറിഞ്ഞ് വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ശക്തമായ കാറ്റില്‍ തെങ്ങ് മറിഞ്ഞ് വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഡൈജിവേള്‍ഡ് കന്നഡ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ ചേവാര്‍ കൊന്തളക്കാട്ടെ സ്റ്റീഫന്‍ ക്രാസ്റ്റയുടെ മകന്‍ ഷോണ്‍ ആറോണ്‍ ക്രാസ്റ്റ (13)യാണ് മരിച്ചത്.
ശനിയാഴ്ച പകല്‍ രണ്ടൊടെ വീട്ടുപറമ്ബിലാണ് അപകടം.പിതാവിനൊപ്പം തൊട്ടടുത്തുള്ള കവുങ്ങിന്‍തോട്ടത്തിലേക്ക് പോകുമ്‌ബോള്‍ പെട്ടന്നുണ്ടായ ശക്തമായ കാറ്റില്‍ പറമ്ബിലെ തെങ്ങുകള്‍ പൊട്ടിവീണു. ഷോണിനെ കാണാതെ തിരച്ചില്‍ നടത്തിയപ്പോള്‍ തെങ്ങുകള്‍ക്കടിയില്‍ കിക്കുന്നതാണ് കണ്ടത്.
നാട്ടുകാരുടെ സഹായത്തോടെ തെങ്ങുകള്‍ മാറ്റി കുട്ടിയെ ബന്തിയോട് സ്വകാര്യാശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരു ഫാ. മുള്ളേഴ്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഞയറാഴ്ച വൈകിട്ട് നാലിന് ചേവാര്‍ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയില്‍ കബറടക്കും. കയ്യാര്‍ ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യര്‍ഥിയാണ്.
https://www.facebook.com/Malayalivartha























