Widgets Magazine
10
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രണയിക്കാത്തവര്‍ പൊട്ടന്മാരാണ്: ‘എന്നെ പ്രണയിക്കുന്നവരുണ്ട്, ഞാനും പ്രണയിക്കുന്നുണ്ട്: അഴിമതിക്കാരനെന്ന് ആരും പറയില്ല, എന്റെ ശത്രുക്കൾ വീട്ടിൽ തന്നെ!": രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി മന്ത്രി ഗണേഷ് കുമാർ...


ഇപ്പോഴേ ഇമോഷണൽ ആകല്ലേ മന്ത്രീ!"; ഗണേഷ് കുമാറിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പാലക്കാട് രാഹുൽ തരംഗം; പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം, സ്വതന്ത്ര സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളി എംഎൽഎ...


ആറ്റുകാൽ പൊങ്കാലയ്ക്കിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം: സുരക്ഷാവീഴ്ചയെന്ന് കുടുംബം, നടപടി ഉറപ്പുനൽകി മേയർ...


ഗണേഷിന് 'അന്തസ്സ്' തിരിച്ചടിയാകുന്നു; കുടുംബവീട്ടിലെ നാടകീയ രംഗങ്ങൾക്കിടയിൽ മന്ത്രിയെ ഉന്നമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ...

ബല്‍റാമിന് എട്ടിന്റെ പണി സ്വന്തം പാര്‍ട്ടിയില്‍ നിന്ന്; ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിന് ചേരി തിരിഞ്ഞ് നേതാക്കള്‍

16 JULY 2022 08:22 PM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ഡിജെ സനയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവും ബോഡി ഷെയ്മിംഗും

വയോധിക ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍; പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് കുറിപ്പ്

ഒന്‍പത് വയസുകാരി വിനോദിനിക്ക് ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം: വിനോദിനിക്ക് 21 വയസ്സാകുന്നതു വരെ മുഴുവന്‍ ചികിത്സാ ചെലവും വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന് ഹൈക്കോടതി

എങ്ങനെ നല്ലൊരു കാര്യത്തെ ചീത്തയാക്കാന്‍ കഴിയുന്നു എന്നതിന്റെ ഉദാഹരണമാണിത്; മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

ഹിന്ദുദൈവങ്ങളെ അവഹേളിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട മുന്‍ എംഎല്‍എ വി.ടി. ബല്‍റാമിനെതിരെ കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍ രംഗത്ത്. കൊല്ലം ബാറിലെ അഭിഭാഷകന്‍ നീരാവില്‍ മധുശ്രീയില്‍ ജി.കെ. മധുവാണ് അഞ്ചാലുംമൂട് പോലീസില്‍ ബല്‍റാമിനെതിരെ പരാതി നല്കിയത്.

ബല്‍റാം ഫെയ്‌സ്ബുക്കില്‍ മുന്‍പും പലതവണ ഹിന്ദുമത വിശ്വാസികളെ വ്രണപ്പെടുത്തും വിധത്തിലുള്ള പോസ്റ്റുകള്‍ ഇട്ടിട്ടുള്ളതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മതസ്പര്‍ധ ഉണ്ടാക്കുന്ന വിധത്തിലാണ് തുടര്‍ച്ചയായി പോസ്റ്റിടുന്നത്.

ഇപ്പോള്‍ മഹാദേവനെയും ഹനുമാനെയും ശ്രീരാമനെയും വികൃതവല്കരിച്ച്, അപമാനിക്കുന്ന വിധം പോസ്റ്റിട്ടത് ശിവഭക്തനായ തനിക്ക് മാനസികവിഷമം ഉണ്ടാക്കിയെന്നും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തിയാലും ബല്‍റാമിനെതിരെ നിയമനടപടികളുമായി മന്നോട്ടുപോകുമെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനകാലത്തും ഹിന്ദുക്കളെ അവഹേളിക്കും വിധമായിരുന്നു ബല്‍റാമിന്റെ നിലപാട്. രാജകുടുംബത്തെ പരിഹസിച്ചു. മതേതരവാദിയാണെന്ന് തെളിയിക്കാന്‍ ഹിന്ദുമതത്തെ മാത്രം നിന്ദിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സ്വന്തം മതത്തെയും ഇതരമതങ്ങളെയും ഒരുപോലെ ബഹുമാനിക്കുമ്പോഴാണ് മതേതരത്വം ആകൂവെന്ന് മധു പിന്നീട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കെഎസ്‌യുവിലൂടെ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ മധു കോളജ് യൂണിയന്‍ ചെയര്‍മാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹകസമിതിയംഗം എന്നി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ നെഹ്‌റു പീസ് ഫൗണ്ടേഷന്റെ ജില്ലാ പ്രസിഡന്റാണ് അഡ്വ. ജി.കെ. മധു.

അതേസമയം പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലെ അശോകസ്തംഭത്തിലുളള സിംഹങ്ങളുടെ ഭാവ വ്യത്യാസം വിവാദമായ പശ്ചാത്തലത്തിലായിരുന്നു വി ടി ബല്‍റാമിന്റെ പോസ്റ്റെന്നാണ് ഇപ്പോള്‍ വരുന്ന വിശദീകണം. 'എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരുപൊടിക്ക് അടങ്ങിക്കൂടെ'എന്നായിരുന്നു വി ടി ഫേസ്ബുക്കിലൂടെ ചോദിച്ചത്. ഹിന്ദു ദൈവങ്ങളായ ഹനുമാന്റെയും ശിവന്റെയും രൗദ്രഭാവത്തിലും ശാന്തഭാവത്തിലുമുളള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് കൊല്ലം സ്വദേശിയുടെ പരാതി.

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലെ അശോക സ്തംഭത്തില്‍ ശക്തരെങ്കിലും ശാന്തരായിരിക്കുന്ന സിംഹങ്ങള്‍ക്ക് പകരം ആക്രമണാത്മക ഭാവമുള്ള സിംഹങ്ങളെയാണ് പുതുതായി സ്ഥാപിച്ചിരിക്കുന്നത്. ഇതിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. മോദിയുടെ പുതിയ ഇന്ത്യയെ വ്യക്തമാക്കുന്നതാണ് സിംഹങ്ങളുടെ രൌദ്ര ഭാവം എന്നാണ് വിമര്‍ശനം.

അതേസമയം മത സ്പര്‍ദ്ദ വളര്‍ത്താന്‍ ചില നീക്കങ്ങള്‍ കണ്ണൂരിലുണ്ടായി. കണ്ണൂര്‍ മാര്‍ക്കറ്റിനുള്ളിലെ മുസ്ലീം പള്ളിയില്‍ ചാണകം വിതറി. ചെമ്പുട്ടി ബസാറിലെ മൊയ്തീന്‍ ജുമാമസ്ജിദിലാണ് സംഭവം. പള്ളി മിഹ്‌റാബിനും പ്രസംഗ പീഠനത്തിനിടയിലും പുറം പള്ളിയിലുമാണ് ചാണകം കാണപ്പെട്ടത്. അംഗശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന ജലസംഭരണിയിലും ചാണകം കലര്‍ത്തി. സ്ഥലത്ത് കണ്ണൂര്‍ ടൗണ്‍ പോലീസ് എത്തി പരിശോധന നടത്തി.

വൈകിട്ട് മൂന്ന് മണിയോടെ പള്ളി പരിചാരകന്‍ അബ്ദുള്‍ അസീസാണ് സംഭവം ആദ്യം കാണുന്നത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം കഴിഞ്ഞ് വിശ്വാസികള്‍ പള്ളിയില്‍ നിന്ന് പോയതിന് ശേഷമാണ് സംഭവം. അക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പള്ളിയില്‍ സിസിടിവി സംവിധാനം ലഭ്യമല്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹപാഠിയുടെ മര്‍ദനത്തില്‍ ഒന്‍പതാം ക്ലാസുകാരന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

മുടി മുറിച്ചത് ശരിയായില്ലെന്ന യുവതിയുടെ പരാതിയില്‍ ലക്ഷങ്ങള്‍ പിഴയിട്ട് സുപ്രീംകോടതി  (1 hour ago)

ഡിജെ സനയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവും ബോഡി ഷെയ്മിംഗും  (2 hours ago)

ആഗോള സുരക്ഷയ്ക്ക് ഭീഷണിയായ ഇറാന്റെ ആയുധശേഷി ഇല്ലാതാക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി  (2 hours ago)

ഗള്‍ഫിലെ സി.ബി.എസ്.ഇ പരീക്ഷകള്‍ വീണ്ടും മാറ്റി  (2 hours ago)

ഐസിസി ലോകകപ്പ് ടീമില്‍ സഞ്ജു സാംസണ്‍ ഓപ്പണര്‍, 12 അംഗ ടീമില്‍ ഇന്ത്യന്‍ ടീമില്‍നിന്ന് നാലു പേര്‍  (2 hours ago)

വയോധിക ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍; പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് കുറിപ്പ്  (2 hours ago)

ഒന്‍പത് വയസുകാരി വിനോദിനിക്ക് ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം  (2 hours ago)

എങ്ങനെ നല്ലൊരു കാര്യത്തെ ചീത്തയാക്കാന്‍ കഴിയുന്നു എന്നതിന്റെ ഉദാഹരണമാണിത്; മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി  (4 hours ago)

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ വീണ്ടും കളര്‍ഫുള്‍ ആകും  (4 hours ago)

അറബിക്കൂട്ടങ്ങളുടെ വെള്ളംകുടി കുടി മുട്ടിക്കും..! ഡീസലൈനേഷൻ പ്ലാന്റിൽ പൊട്ടിത്തെറി..? കൂട്ടത്തോടെ ഇറങ്ങും ഇറാന്‍ തീച്ചൂളയിൽ  (4 hours ago)

കെടെറ്റ് പരീക്ഷയ്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി; മാര്‍ച്ച് 16 വരെ അപേക്ഷ സമര്‍പ്പിക്കാം  (4 hours ago)

'ഖമേനി ചത്ത് പണ്ടാരമടങ്ങി എന്നിട്ടും നീയൊക്കെ മോങ്ങൽ നിർത്തിയില്ലേ..! ഇന്ത്യക്കാരെ പച്ചയ്ക്ക് തെറിവിളിച്ച് US പട്ടാളക്കാരി  (4 hours ago)

ഗണേഷ് കുമാറിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ; ഗണേഷ് കുമാറിനെ എപ്പോഴാണ് അറസ്റ്റ് ചെയ്യുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (5 hours ago)

Malayali Vartha Recommends