Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

വൈറലാകാനല്ല ചെയ്തത്... സ്‌കൂട്ടര്‍ യാത്രികയായ യുവതിയുടെ കാലിലൂടെ ബസ് കയറി ഇറങ്ങി; സഹായിക്കാനാരുമില്ലാതെ ചോരയില്‍ മുങ്ങി നിലവിളിച്ച് യുവതി; എല്ലാവരേയും അമ്പരപ്പിച്ച് മുന്നോട്ട് വന്ന എസ്‌ഐ സജീവ് വൈറല്‍

17 JULY 2022 08:49 AM IST
മലയാളി വാര്‍ത്ത

അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പലരും കാണാതെ പോകാറാണ് പതിവ്. അവരുടേതായ തിരക്കും പിന്നീടങ്ങോട്ടുണ്ടാകുന്ന പുലിവാലും ഓര്‍ത്താണ് പലരും പിന്‍മാറുന്നത്. എന്നാല്‍ അത്യാവശ്യം 108 നമ്പരില്‍ വിളിച്ച് ആംബുലന്‍സ് എത്തുന്നവരെ വെയ്റ്റ് ചെയ്താലും മതി. അവര്‍ അപകടം പറ്റിയയാളെ ആശുപത്രിയിലെത്തിക്കും.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ സ്‌കൂട്ടര്‍യാത്രികയായ യുവതിയുടെ കാലിലൂടെ ബസ് കയറി ഇറങ്ങിയ അപകടവാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. മറ്റുള്ളവര്‍ നോക്കി നില്‍ക്കെ യുവതിയെ തക്കസമയത്ത് ആശുപത്രിയിലെത്തിച്ച നെയ്യാറ്റിന്‍കര എസ്‌ഐ ആര്‍.സജീവിന് അഭിനന്ദന പ്രവാഹമാണ്. പരുക്കേറ്റ അജിതയ്ക്ക് ആത്മവിശ്വാസം പകര്‍ന്ന് ആശുപത്രിയില്‍ ഒപ്പം നില്‍ക്കുന്ന എസ്‌ഐയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമായി. ജീവന്‍ രക്ഷിക്കാന്‍ നടത്തിയ പരിശ്രമത്തെക്കുറിച്ച് എസ്‌ഐ ആര്‍. സജീവ് ഓര്‍ക്കുന്നു

വെള്ളിയാഴ്ച രാവിലെ ഒന്‍പതരയോടെ നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡ് ജംക്ഷനിലാണ് അപകടം നടന്നത്. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടറിന്റെ ഹാന്‍ഡിലില്‍ തട്ടി അജിത ബസിന്റെ അടിയിലേക്കു വീഴുകയായിരുന്നു. ഉരുണ്ടു മാറാന്‍ ശ്രമിച്ചെങ്കിലും പിന്‍ചക്രങ്ങള്‍ കാലില്‍ കയറിയിറങ്ങി. വലതു കാലിലെ എല്ലുകള്‍ നുറുങ്ങിപ്പോയി. ഇടതു കാലിനും പൊട്ടലുണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞ് നിരീക്ഷണത്തിലാണ് അജിത.

മനസ്സാന്നിധ്യം കൊണ്ടുമാത്രമല്ല അന്വേഷണ മികവിലും പേരുകേട്ട ഉദ്യോഗസ്ഥനാണ് എസ്‌ഐ സജീവ്. യഥാര്‍ഥ ആക്ഷന്‍ ഹീറോ കൂടിയാണ്. അമ്പൂരിയിലെ രാഖി കൊലക്കേസ് ഉള്‍പ്പെടെ പല പ്രധാന കേസുകളിലും സജീവിന്റെ മികവ് നിര്‍ണായകമായിട്ടുണ്ട്. 2015ല്‍ പൊലീസ് സര്‍വീസില്‍ കയറിയ ആര്‍. സജീവ് തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ്.

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസാണ് അജിതയുടെ കാലിലൂടെ കയറി ഇറങ്ങിയത്. കാല്‍ ചതഞ്ഞ് ഗുരുതരമായി പരുക്കേറ്റിരുന്നു. ആളുകള്‍ ഓടിക്കൂടിയെങ്കിലും രക്തവും അജിതയുടെ അലറിക്കരച്ചിലും കണ്ടുള്ള നടുക്കത്തില്‍ അവര്‍ക്കൊന്നും ചെയ്യാനായില്ല. അതിന് ആരെയും കുറ്റപ്പെടുത്താനുമാവില്ല.

പേടിപ്പെടുത്തുന്ന സന്ദര്‍ഭങ്ങളില്‍ മനുഷ്യര്‍ പകച്ചു പോകും. ഞങ്ങള്‍ സ്ഥലത്തെത്തിയ ഉടനെ യുവതിയെ ജീപ്പില്‍ കയറ്റി അടുത്തുള്ള ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്ന് സജീവ് പറഞ്ഞു.

വൈറലായ ചിത്രത്തെ കുറിച്ചും എസ്‌ഐ പ്രതികരിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴും അതിനു മുന്‍പുമെല്ലാം അജിത വേദനകൊണ്ട് നിലവിളിക്കുന്നുണ്ടായിരുന്നു. കാലുകള്‍ ചതഞ്ഞരഞ്ഞ് പോയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. വീട്ടുകാരെ വിവരം അറിയിച്ചെങ്കിലും അവരെത്തും വരെ ആ കുട്ടിയുടെ ആത്മവിശ്വാസം നഷ്ടപ്പെടാതെ നോക്കേണ്ടതുണ്ടായിരുന്നു. ചിത്രം എടുത്തത് ആരാണെന്നോ അതു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ആരാണെന്നോ അറിയില്ലെന്നും അദ്ദേഹം പറയുന്നു.

എല്ലാം ജോലിയുടെ ഭാഗമാണ്. സമൂഹമാധ്യമങ്ങളിലൂടെയുള്ള അഭിനന്ദനപ്രവാഹത്തെക്കുറിച്ച് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്. ഞങ്ങള്‍ പൊലീസുകാര്‍ക്ക് ഇതൊന്നും വലിയ കാര്യമായി തോന്നില്ല. എല്ലാം ജോലിയുടെ ഭാഗമാണ്. അവര്‍ക്ക് ഒന്നും സംഭവിക്കാതിരിക്കാന്‍ ആ നിമിഷം ചെയ്യേണ്ടതൊക്കെ ചെയ്യണമെന്നേ ചിന്തിച്ചുള്ളു. എന്റെ സ്ഥാനത്ത് ആരാണെങ്കിലും അങ്ങനയേ പ്രവര്‍ത്തിക്കൂ എന്നും എസ്‌ഐ സജീവ് പറഞ്ഞു.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (6 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends