വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകളുമായി കേരളം.... രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജുകളിലെ മെറിറ്റു സീറ്റുകളിലെ പ്രവേശനത്തിനു നടത്തപ്പെടുന്ന നീറ്റ് യുജി. പരീക്ഷ ഇന്ന്... ഉച്ചയ്ക്കുശേഷം രണ്ടു മുതല്‍ 5.20 വരെയാണ് പരീക്ഷ... 12 മണി മുതല്‍ 1.30 വരെ പരീക്ഷ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കും, ശിരോവസ്ത്രം ധരിക്കുന്നവര്‍ പരിശോധനയ്ക്കായി നേരത്തെ എത്തണം

വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകളുമായി കേരളം.... രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജുകളിലെ മെറിറ്റു സീറ്റുകളിലെ പ്രവേശനത്തിനു നടത്തപ്പെടുന്ന നീറ്റ് യുജി. പരീക്ഷ ഇന്ന്... ഉച്ചയ്ക്കുശേഷം രണ്ടു മുതല്‍ 5.20 വരെയാണ് പരീക്ഷ... 12 മണി മുതല്‍ 1.30 വരെ പരീക്ഷ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കും
രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജുകളിലെ മെറിറ്റു സീറ്റുകളിലെ പ്രവേശനത്തിനു നടത്തപ്പെടുന്ന നീറ്റ് യുജി. (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് - അണ്ടര്‍ ഗ്രാജുവേഷന്‍ ) പരീക്ഷ, രാജ്യത്തെ വിവിധകേന്ദ്രങ്ങളില്‍ ഇന്ന് ഉച്ചയ്ക്ക് നടക്കും.
രാജ്യത്തെയും ഗള്‍ഫിലെയും പരീക്ഷാ കേ്ന്ദ്രങ്ങള്‍ക്ക് കീഴിലായി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. ഒരു ക്ലാസില്‍ 24 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്.
പരീക്ഷാ കേന്ദ്രത്തില്‍ മാസ്‌ക് വിതരണം ചെയ്യും. വസ്ത്രധാരണത്തില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഇളം നിറത്തിലുള്ള വസ്ത്രങ്ങളേ പാടുള്ളൂ. , ശിരോവസ്ത്രം ധരിക്കുന്നവര്‍ പരിശോധനയ്ക്കായി നേരത്തെ എത്തണം. വാച്ച് , തൊപ്പി, ഷൂ, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്ക് വിലക്കുണ്ട്. പരീക്ഷാ സെന്ററുകളിലെ കര്‍ശന പരിശോധനകള്‍ ഈ വര്‍ഷവും തുടരും.
അതേസമയം 2013നു വരെ എല്ലാ സംസ്ഥാനങ്ങളും അവരവര്‍ തന്നെ മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ നടത്തി, പ്രവേശനം നടത്തുകയായിരുന്നു, പതിവ്.
നീറ്റ് പരീക്ഷ വന്നതോടെ രാജ്യമെമ്പാടുമുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ ഏകീകരിക്കപ്പെടുകയും ചെയ്തു. തമിഴ്‌നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പ് പരിഗണിച്ച്, സുപ്രീംകോടതി 2014ല്‍ നീറ്റ് റദ്ദാക്കിയെങ്കിലും 2016ല്‍ ഇത് പുനസ്ഥാപിക്കയുണ്ടായി.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്‍ നടത്തിയിരുന്ന നീറ്റ് പരീക്ഷ, 2019 മുതല്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (ചഠഅ)ആണ് നടത്തുന്നത്.
രാജ്യത്തെ നൂറുകണക്കിനു വരുന്ന മെഡിക്കല്‍, ഡന്റല്‍, ആയുഷ് കോഴ്‌സുകളിലെയ്ക്കും കാര്‍ഷിക സര്‍വ്വകലാശാലയും വെറ്റിറിനറി യൂണിവേഴ്‌സിറ്റിയുള്‍പ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളിലെ നിശ്ചിത സീറ്റുകളിലെയും പ്രവേശനത്തിനു ബാധകമായ യോഗ്യതാ പരീക്ഷ എന്ന നിലയില്‍ നീറ്റു പരീക്ഷയും നീറ്റു റാങ്കും വലിയ പ്രാധാന്യമുള്ളതാാണ്.
രാജ്യത്തെ വിവിധയിടങ്ങളിലുള്ള 170000 ത്തില്‍ പരം മെഡിക്കല്‍ സീറ്റുകളിലെ പ്രവേശന ലക്ഷ്യം മുന്നില്‍ കണ്ട്, ഏകദേശം 18 ലക്ഷത്തോളം വിദ്യാര്‍ഥികളാണ്, രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളില്‍ ഈ വര്‍ഷം നീറ്റ് പരീക്ഷ എഴുതുന്നത്.
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേയ്ക്കും (എയിംസ്), ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ (ജിപ്മര്‍) മെഡിക്കല്‍ ബിരുദപ്രവേശനവും ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജു പ്രവേശനവും വിവിധ സംസ്ഥാനങ്ങളില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്ര, കല്പിത സര്‍വകലാശാലകള്‍ എന്നിവയിലെ എം.ബി.ബി.എസ്. പ്രവേശനത്തിനും ഉയര്‍ന്ന നീറ്റ് (യു.ജി.) പരീക്ഷാ സ്‌കോര്‍ ബാധകമാണ്.
ഇതോടൊപ്പം, വെറ്ററനറി കൗണ്‍സില്‍, ബി.വി.എസ്.സി. ആന്‍ഡ് എ.എച്ച്. പ്രോഗ്രാമിലെ 15 ശതമാനം സീറ്റ് നികത്തുന്നതിനും കുറച്ചു വര്‍ഷങ്ങളായി നീറ്റ് റാങ്ക് തന്നെയാണ് പരിഗണിക്കുന്നത്. ഇതിനു പുറമെ നമ്മുടെ സംസ്ഥാനത്ത് മെഡിക്കല്‍, ഡെന്റല്‍, ആയുഷ് തുടങ്ങിയ മെഡിക്കല്‍ കോഴ്സുകള്‍ക്കു പുറമേ മെഡിക്കല്‍ അനുബന്ധ പ്രോഗ്രാമുകളിലെ പ്രവേശനത്തിനും മാനദണ്ഡമാക്കി വെച്ചിരിക്കുന്നത്, നീറ്റ് റാങ്കു പട്ടിക തന്നെയാണ്. മാത്രവുമല്ല; വിദേശരാജ്യങ്ങളിലെ മെഡിക്കല്‍ സര്‍വ്വകലാശാലകളില്‍, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ പഠനത്തിനും നീറ്റ് എക്‌സാം യോഗ്യത നേടിയിരിക്കേണ്ടത്, അനിവാര്യതയാണ്.
https://www.facebook.com/Malayalivartha
























