Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സംസ്ഥാനത്ത് ഇന്നലെ പെയ്ത കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം... നാലു മരണം, നിരവധി വീടുകള്‍ തകര്‍ന്ന നിലയില്‍

17 JULY 2022 07:13 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഇന്നലെ പെയ്ത കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. നാലു പേര്‍ മരിച്ചു. വടക്കന്‍ കേരളത്തിലാണ് മഴ തിമിര്‍ത്തു പെയ്തത്. കോഴിക്കോട് രണ്ടും കാസര്‍കോടും വയനാട്ടിലും ഒരാള്‍ വീതവുമാണ് മരിച്ചത്.

കോഴിക്കോട് ചെറുവണ്ണൂര്‍ കൊളത്തറ അറക്കല്‍ പാടം അമ്മോത്ത് വീട്ടില്‍ മുസാഫിറിന്റെ മകന്‍ മുഹമ്മദ് മിര്‍ഷാദ് (13) കുളത്തില്‍ വീണ് മരിച്ചു. മദ്‌റസയില്‍നിന്ന് വീട്ടിലേക്ക് പോകുമ്പോള്‍ സൈക്കിള്‍ നിയന്ത്രണം വിട്ട് വലിയ പറമ്പ് കുളത്തില്‍ വീഴുകയായിരുന്നു. എടച്ചേരി ആലിശ്ശേരി അമ്പലക്കുളത്തില്‍ വീണ് മീത്തലെ മാമ്പയില്‍ അഭിലാഷ് (40) മരിച്ചു.



പായലും ചളിയും നിറഞ്ഞ കുളത്തില്‍ രാവിലെ 10 മണിയോടെ കാണാതാവുകയായിരുന്നു. മലയോര മേഖലയില്‍ കനത്ത മഴ തുടരുന്ന കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരത്ത് ശക്തമായ കാറ്റില്‍ തെങ്ങ് വീണ് വിദ്യാര്‍ഥി മരിച്ചു. 'ഡൈജിവേള്‍ഡ്' കന്നട ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ ചേവാര്‍ കൊന്തളക്കാട്ടെ സ്റ്റീഫന്‍ ക്രാസ്റ്റയുടെ മകന്‍ ഷോണ്‍ ആറോണ്‍ ക്രാസ്റ്റ(13)യാണ് മരിച്ചത്. ശനിയാഴ്ച ഉച്ച രണ്ടു മണിയോടെ വീട്ടുപറമ്പിലാണ് അപകടം നടന്നത്.

വയനാട്ടില്‍ കാലവര്‍ഷം ശക്തമായി തുടരുന്നതിനിടെ അമ്പലവയല്‍ പഞ്ചായത്തിലെ തോമാട്ടുചാല്‍ നെടുമുള്ളിയില്‍ വീടിന്റെ സംരക്ഷണഭിത്തി നിര്‍മാണത്തിനിടെ മണ്‍തിട്ടയിടിഞ്ഞ് തൊഴിലാളി മരിച്ചു. സുല്‍ത്താന്‍ ബത്തേരി കോളിയാടി നായ്ക്കംപാടി കോളനിയിലെ ബാബു (37) ആണ് മരിച്ചത്. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്.


മഴയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. കൃഷിയിടങ്ങളിലും കനത്ത നാശം സംഭവിച്ചു. മലയോര മേഖലകളില്‍ പലയിടത്തും ചുരമിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു. പുഴകള്‍ കരകവിഞ്ഞൊഴുകി. ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്നു.

കോഴിക്കോട് ജില്ലയില്‍ കാലവര്‍ഷത്തിലെ ഏറ്റവും കനത്ത മഴയാണ് ശനിയാഴ്ച പെയ്തത്. കക്കയം ഡാമില്‍ നിന്ന് വെള്ളം ഒഴുക്കിവിടുന്നത് തുടരുന്നു. കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ വിമാനം തിരിച്ചുവിട്ടു.



ജിദ്ദയില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് കൊച്ചി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്. വയനാട് ജില്ലയില്‍ അണക്കെട്ടുകളുടെ ജലനിരപ്പ് വര്‍ധിച്ചു. ജില്ലയില്‍ ഇതുവരെ അഞ്ച് വീടുകള്‍ പൂര്‍ണമായും 107 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (6 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends