പയ്യന്നൂരില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ മധ്യവയസ്‌കന് ബസ് കയറി ദാരുണാന്ത്യം

പയ്യന്നൂരില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ മധ്യവയസ്‌കന് ബസ് കയറി ദാരുണാന്ത്യം. കോറോം അമ്പലത്തറയിലെ മില്‍മ ഷോപ്പ് ഉടമയും നടുവില്‍ സ്വദേശിയും കോറോം നോര്‍ത്തിലെ താമസക്കാരനുമായ തളിയന്‍ വീട്ടില്‍ ചന്ദ്രന്‍ (52) ആണ് മരിച്ചത്.
വൈകുന്നേരം നാലോടെ കാങ്കോലില്‍നിന്ന് പയ്യന്നൂരിലേക്ക് സ്‌കൂട്ടറില്‍ വരുന്നതിനിടെ കണ്ടോത്തുമുക്ക്-ചെറുപുഴ റോഡില്‍ ഏച്ചിലാംവയലിലായിരുന്നു അപകടം നടന്നത്.
പയ്യന്നൂരില്‍ നിന്ന് തിരുമേനിക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് മുന്നിലേക്ക് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍നിന്നും ചന്ദ്രന്‍ തെറിച്ചുവീഴുകയായിരുന്നു.
വീഴ്ചയില്‍ ബസിന്റെ ചക്രങ്ങള്‍ ചന്ദ്രന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. സംഭവസ്ഥലത്തു വച്ചുതന്നെ ജീവന്‍ നഷ്ടമായി.
"
https://www.facebook.com/Malayalivartha
























