മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നുമുതല്‍ നിരീക്ഷണം ശക്തമാക്കും... വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കും, സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വിമാനത്താവളങ്ങളിലെ ജീവനക്കാര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി

മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നുമുതല്‍ നിരീക്ഷണം ശക്തമാക്കും. വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവരില്‍ ആര്‍ക്കെങ്കിലും രോഗ ലക്ഷണങ്ങളുണ്ടോയെന്നറിയാന്‍ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കും.
സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വിമാനത്താവളങ്ങളിലെ ജീവനക്കാര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. കൂടാതെ ചിക്കന്‍ പോക്സിന് സമാനമായ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കായി ജില്ലകളില്‍ റാന്‍ഡം പരിശോധന ഉടന്‍ തുടങ്ങും.
അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മങ്കിപോക്‌സ് ബാധിതനായ മുപ്പത്തിയഞ്ചുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്. യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള മാതാപിതാക്കളും, വിമാനത്തിലെ സഹയാത്രികരുമടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്.
നിലവില്‍ ഇവര്‍ക്കാര്‍ക്കും രോഗലക്ഷണങ്ങളില്ല. കേന്ദ്ര സംഘം ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയുണ്ടായി. സംഘം ഇന്ന് മങ്കിപോക്‌സ് ബാധിതന്റെ പ്രദേശത്ത് സന്ദര്‍ശനം നടത്തും. ജില്ലാ ആരോഗ്യവിഭാഗത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha


























