കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട തുറന്നു... തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു, ഇന്ന് മുതല്‍ 21 വരെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് അയ്യപ്പ ഭക്തര്‍ക്ക് ദര്‍ശനത്തിനെത്താം

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട തുറന്നു... തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു, ഇന്ന് മുതല്‍ 21 വരെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് അയ്യപ്പ ഭക്തര്‍ക്ക് ദര്‍ശനത്തിനെത്താം.
പതിനെട്ടാം പടിയ്ക്ക് മുന്നിലുള്ള ആഴിയിലും മേല്‍ശാന്തി അ?ഗ്‌നി പകര്‍ന്നു. തുടര്‍ന്ന് അയ്യപ്പ ഭക്തര്‍ ?ദര്‍ശനത്തിനായി പതിനെട്ടാംപടി ചവിട്ടി.
ഇന്ന് മുതല്‍ 21 വരെ ദര്‍ശന സൗകര്യമുണ്ട്. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് അയ്യപ്പ ഭക്തര്‍ക്ക് ദര്‍ശനത്തിനെത്താം. നിലയ്ക്കല്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ക്ക് സ്‌പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കി.
ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് നട തുറന്നത്. നടന്ന തുറന്നതിന് ശേഷം പതിവ് അഭിഷേകവും നെയ്യഭിഷേകവും ഗണപതി ഹോമങ്ങളും മറ്റ് പൂജകളും നടന്നു. ഉദയാസ്തമയ പൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്ഭാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും ഉണ്ടായിരിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha




















