Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഇടതുപക്ഷത്തില്‍ കൂട്ടയടി പരസ്യ പോരില്‍ നേതാക്കള്‍ ആനി രാജയെ നിര്‍ത്തി അപമാനിച്ച് വീണ്ടും മണി കാര്യങ്ങള്‍ പൊട്ടിത്തെറിയിലേയ്ക്ക്

17 JULY 2022 12:34 PM IST
മലയാളി വാര്‍ത്ത

എംഎം മണിയുടെ പ്രസ്ഥാവനകള്‍ കാരണം ദിവസം കഴിയും തോറും ഇടതു പക്ഷത്തിനുള്ളില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ ഉണ്ടാവുകയാണ്. ആനി രാജയ്‌ക്കെതിരെ എംഎം മണി വീണ്ടും നടത്തിയ പരാമര്‍ശമാണ് അടുത്ത പൊട്ടിത്തെറിയിലേയ്ക്ക് നയിചിരിക്കുന്നത്. അതിരു വിട്ട നിലയിലാണ് മണിയുടെ ആനി രാജയ്‌ക്കെതിരെയുള്ള പരാമര്‍ശം. ഇതോടെ, മണിയുടെ പേരില്‍ സിപിഎംസിപിഐ ഭിന്നത കൂടുതല്‍ രൂക്ഷമായി എന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിരുദ്ധ ചേരിയില്‍ ആണ്. കാനത്തോട് ചോദിക്കാതെ എംഎം മണിയെ ആനി രാജ വിമര്‍ശിച്ചത് ശരിയല്ലെന്നാണ് സിപിഐയിലെ ഒരു വിഭാഗത്തിന്റെ വാദം.

'ആനി രാജ ഡല്‍ഹിയില്‍ ആണല്ലോ ഒണ്ടാക്കല്‍' എന്നായിരുന്നു മണിയുടെ പരുഷമായ വാക്കുകള്‍. മണി ഇങ്ങനെ അവഹേളിക്കുന്നത് ശരിയാണോയെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി ആലോചിക്കണമെന്ന് ആനി രാജ ഡല്‍ഹിയില്‍ തിരിച്ചടിച്ചു. മണിയുടെ പ്രസ്താവന സ്ത്രീ വിരുദ്ധമാണെന്നും ആരുടെയും ഭീഷണിക്കു വഴങ്ങില്ലെന്നും ആനി വ്യക്തമാക്കി. രമയ്‌ക്കെതിരെ നടത്തിയ ആക്ഷേപത്തെ സിപിഐ ദേശീയ നിര്‍വാഹകസമിതി അംഗം കൂടിയായ ആനി വിമര്‍ശിച്ചതാണു മണിയെ പ്രകോപിപ്പിച്ചത്. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ അനുമതി ഇല്ലാതെ ആനി രാജ പ്രതികരിച്ചത് ശരിയല്ലെന്നാണ് കാനത്തിന്റെ നിലപാട്.

സിപിഎമ്മിനെ പ്രകോപിപ്പിക്കുന്നതൊന്നും ഡല്‍ഹിയിലെ സിപിഐക്കാര്‍ പറയരുതെന്നാണ് കാനത്തിന്റെ നിലപാട്. എം.എം.മണിയുടെ പരാമര്‍ശത്തിന് എതിരെ ആനിരാജ നടത്തിയ പ്രതികരണത്തില്‍ കാനം രാജേന്ദ്രന് കടുത്ത അതൃപ്തിയാണ്. ഇത് സിപിഐ കേന്ദ്ര നേതൃത്വത്തേയും അറിയിക്കും. അതിനിടെ ആനിയെ ആക്ഷേപിച്ചതോടെ മണിക്കെതിരെ ശക്തമായ വിമര്‍ശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍ രംഗത്തെത്തി. 'വനിതാ നേതാക്കള്‍ക്കതിരെ മണി മുന്‍പും മോശം പരാമര്‍ശം നടത്തിയിട്ടുണ്ട്. പുലയാട്ടു ഭാഷ എം.എം.മണി നിരന്തരം ഉപയോഗിക്കുന്നുവെന്ന് ശിവരാമന്‍ പറയുന്നു.

അതു നാട്ടു ഭാഷയാണ് എന്നത് തെറ്റായ വ്യാഖ്യാനമാണ്. അദ്ദേഹത്തിന്റേത് തെമ്മാടി നിഘണ്ടുവാണ്' ശിവരാമന്‍ പൊട്ടിത്തെറിച്ചു. പരാമര്‍ശം മണി പിന്‍വലിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന നിര്‍വാഹകസമിതി ആവശ്യപ്പെട്ടു. ഇതിനിടെയാണ് കാനം മൗനത്തിലാകുന്നത്. ഇത് സിപിഎമ്മിനും ഗുണകരമായി മാറും. സിപിഐയുടെ ജില്ലാ സമ്മേളനത്തില്‍ അടക്കം കാനത്തിന്റെ നിലപാട് ചര്‍ച്ചയാകും. അതിരുവിട്ടതാണ് എംഎം മണിയുടെ പ്രതികരണമെന്നാണ് സിപിഐയിലെ ബഹുഭൂരിപക്ഷം നേതാക്കളുടേയും നിലപാട്.

'അവര്‍ ഡല്‍ഹിയിലാണല്ലോ ഇവിടെ അല്ലല്ലോ ഒണ്ടാക്കല്‍. ഇവിടെ കേരള നിയമസഭയില്‍ നമ്മള്‍ നേരിടുന്ന പ്രശ്‌നം നമുക്കല്ലേ അറിയൂ' സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി സിപിഎം നേതാവ് എം.എം. മണി എത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. വടകര എംഎ!ല്‍എ കെ.കെ. രമയെ നിയമസഭയില്‍ മണി അധിക്ഷേപിച്ചതിനെതിരെ കഴിഞ്ഞ ദിവസം ആനിരാജ പ്രതികരിച്ചിരുന്നു. ഇതാണ് മണിയെ പ്രകോപിപ്പിച്ചത്.

'അവര്‍ (ആനിരാജ) അങ്ങനെ പറയും. അവര്‍ ഡല്‍ഹിയിലാണല്ലോ ഇവിടെ അല്ലല്ലോ ഒണ്ടാക്കല്‍. ഡല്‍ഹിയിലാണല്ലോ ഇവിടെ കേരളത്തില്‍ അല്ലല്ലോ. കേരള നിയമസഭയില്‍ അല്ലല്ലോ. ഇവിടെ കേരള നിയമസഭയില്‍ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നം നമുക്കല്ലേ അറിയുള്ളൂ. ആനി രാജയ്ക്ക് എങ്ങനെ അറിയാനാണ്. ഇനി അവര്‍ പറഞ്ഞാലും അതൊന്നും നമുക്ക് വിഷയമല്ല. ഞാന്‍ (രമക്കെതിരെ) പറഞ്ഞത് ഇങ്ങനെ പറഞ്ഞതാ. സമയം കിട്ടിയാല്‍ നല്ല ഭംഗിയായി ഞാന്‍ പറയുകയും ചെയ്യുമായിരുന്നു. ഇനിയും പറയും' എന്നാണ് മണി പറഞ്ഞത്.

പിന്നാലെ വടകരയില്‍ കെ.കെ.രമ ജയിച്ചത് ജനതാദള്‍ മല്‍സരിച്ചിട്ടാണെന്ന എംഎം മണിയുടെ പ്രസ്താവനയില്‍ എല്‍ജെഡിയും കടുത്ത അമര്‍ഷത്തിലാണ് . എം.എം. മണിയെ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മുന്നണി മര്യാദയ്ക്ക് നിരക്കാത്ത പ്രസ്താവനയാണ് എം എം മണി നടത്തിയത് എന്നാണ് എല്‍ജെഡിയുടെ വിലയിരുത്തല്‍.
എം എം മണിയുടെ ഈ പ്രസ്താവനയില്‍ എല്‍ജെഡിക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്. സിപിഎമ്മിന്റെ അഭിപ്രായമല്ല ഇതെന്നും എംഎം മണിയുടേത് മാത്രമാണെന്നും വാദിക്കുകയാണ് എല്‍ജെഡി. പ്രസ്താവന മുന്നണി മര്യാദയ്ക്ക് ചേരാത്തതാണ്. ഒപ്പം കെ.കെ. രമയ്ക്ക് എതിരെ എംഎം മണി നടത്തിയ പരാമര്‍ശം അനവസരത്തിലുള്ളതാണെന്നും എല്‍ജെഡി വിലയിരുത്തുന്നു.

'ഇവിടെ ഒരു മഹതി പൊലീസിനെതിരെ പറഞ്ഞു. അവര്‍ വിധവയാണ്, വിധവയായത് അവരുടെ വിധി' എന്നായിരുന്നു നിയമസഭയില്‍ മണി രമക്കെതിരെ പറഞ്ഞത്. ഇതിനെ വിമര്‍ശിച്ച ആനി രാജ, ഒരു കമ്യൂണിസ്റ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമാണ് മണി നടത്തിയതെന്ന് പറഞ്ഞിരുന്നു. അത്തരം പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതാണ് കമ്യൂണിസ്റ്റ് നടപടിയെന്നും മണിയെ നിയന്ത്രിക്കണോ എന്നു തീരുമാനിക്കേണ്ടത് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സിപിഎമ്മാണെന്നും ആനിരാജ പറഞ്ഞിരുന്നു.

'കാലങ്ങളായി ഡല്‍ഹിയില്‍ ഇടത്, സ്ത്രീപക്ഷ രാഷ്ട്രീയമാണ് താന്‍ പ്രയോഗിക്കുന്നത്. കേരളത്തിലും മറ്റെവിടെയും അതു നടത്തും. ഇടതുപക്ഷ സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന കമ്യൂണിസ്റ്റുകാരിയെന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടാണ് ല്‍ക്കുന്നത്. ഇതുപോലുള്ള വെല്ലുവിളികളുണ്ടാകും. അതിനെയും അതിജീവിക്കും. സധൈര്യം നേരിട്ടുകൊണ്ട് മുന്നോട്ടു പോകും. ഭീഷണിക്ക് വഴങ്ങില്ല. അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും പൊലീസിനു ഡല്‍ഹിയില്‍ ഭയപ്പെടുത്താന്‍ സാധിച്ചിട്ടില്ല. അതിന് അപ്പുറത്തേക്ക് വേറാരും ഭയപ്പെടുത്താനില്ല,'' ആനി രാജ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (20 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends