ജുമാ മസ്ജിദില്‍ ചാണകം കൊണ്ടിട്ടവനെ പൊക്കി ദസ്തകീറിന്റെ ലക്ഷ്യം കലാപമോ അതോ?

കണ്ണൂര്‍ ടൗണ്‍ മുഹ്‌യദ്ദീന്‍ ജുമാ മസ്ജിദില്‍ ചാണകം കൊണ്ടിട്ട് മലിനമാക്കിയ സംഭവത്തില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി സ്വദേശി ദസ്തകീറിനെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് മാര്‍ക്കറ്റിലെ മുഹ് യദ്ദീന്‍ ജുമാ മസ്ജിദില്‍ അതിക്രമം നടത്തിയത്. പള്ളിക്കുള്ളില്‍ അതിക്രമിച്ച് കയറിയആള്‍ അംഗശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന ജലസംഭരണിയില്‍ ചാണകം കലര്‍ത്തി. അകംപള്ളിയിലും പ്രസംഗപീഠത്തിന് സമീപവും ചാണകം വിതറുകയും ചെയ്തു. പള്ളിയിലെ ജീവനക്കാരന്‍ ഭക്ഷണം കഴിച്ച ശേഷം മടങ്ങി വരുമ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്.
ഇമാമിന്റെ പ്രസംഗപീഠത്തിനടുത്തും മറ്റുമായി കാര്‍പറ്റില്‍ ചാണകം വിതറുകയായിരുന്നു. എസിപി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടിയത്. വിവരമറിഞ്ഞ് ഡിഐജി രാഹുല്‍ ആര്‍ നായര്‍, സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ, എസിപി ടി കെ രത്‌നാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലിസ് ഉടന്‍ സ്ഥലത്തെത്തി ഊര്‍ജ്ജിതമായ അന്വേഷണം നടത്തി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.
ചിലര്‍ ഇങ്ങനെ കലാപമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റുചിലര്‍ മാതൃകയായുന്നു. ശബരിമല ദര്‍ശനത്തിന്റെ അനുഭവം പങ്കുവെച്ച് കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോ. അബ്ദുള്‍ സലാം. ഫെയ്‌സ്ബുക്കിലൂടെയാണ് ശബരിമല അയ്യപ്പനെ കണ്ട് തൊഴുവാന്‍ സാധിച്ചതിന്റെ സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചിരിക്കുന്നത്. സന്നിധാനത്ത് നിന്നുമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് തന്റെ അനുഭവം അദ്ദേഹം വെളിപ്പെടുത്തിയത്.
' ഇന്ന് ശബരിമല ദര്‍ശനം നടത്താനുള്ള ഭാഗ്യം ലഭിച്ചു. സ്വാമി അയ്യപ്പന്റെയും വാവര് സ്വാമിയുടെയും സന്നിധിയിലെത്തി പ്രാര്‍ത്ഥിച്ചു. അതൊരു അവിശ്വസനീയമായ അനുഭവമായിരുന്നു.' എന്നാണ് ഡോ. അബ്ദുള്‍ സലാം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha






















