സഹപാഠിയായ പെൺകുട്ടിയുടെ മോശം ഫോട്ടോകൾ അശ്ളീല സൈറ്റുകളിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്ളസ് വൺ വിദ്യാർത്ഥിനിയും മാതാപിതാക്കളും തട്ടിയെടുത്തത് പതിനഞ്ച് ലക്ഷത്തോളം... സംഭവം കടുത്തുരുത്തിയിൽ

കടുത്തുരുത്തിയിൽ നിന്നും പുറത്ത് വരുന്നത് വളരെ ഞെട്ടിക്കുന്ന വിവരമാണ്. സഹപാഠിയായ പെൺകുട്ടിയുടെ മോശം ഫോട്ടോകൾ അശ്ളീല സൈറ്റുകളിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്ളസ് വൺ വിദ്യാർത്ഥിനിയും മാതാപിതാക്കളും തട്ടിയെടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപയെന്ന് പരാതി. കടുത്തുരുത്തിയ്‌ക്കടുത്ത് മാഞ്ഞൂർ പഞ്ചായത്തിലാണ് സംഭവം.
അപ്പൻ കവലയ്‌ക്ക് സമീപം താമസിക്കുന്ന പ്ളസ് വൺ വിദ്യാർത്ഥിനിയുടെ അശ്ളീല ചിത്രങ്ങൾ ചിലരുടെ കൈയിലുണ്ടെന്ന് പറഞ്ഞ് സഹപാഠി നിരന്തരം ഭീഷണിപ്പെടുത്തി. ഞീഴൂരിലെ ഹയർസെക്കന്ററി സ്‌കൂളിലെ സഹപാഠികളാണ് ഇരുപെൺകുട്ടികളും. ചിത്രങ്ങൾ മോശം സൈറ്റുകളിലിടുമെന്ന് ഫോണിലൂടെയും നേരിട്ടും ഭീഷണിയായതോടെ പെൺകുട്ടിയുടെ വീട്ടുകാർ അപമാനം ഭയന്ന് പലപ്പോഴായി പതിനഞ്ച് ലക്ഷത്തോളം രൂപ നൽകി.
ഭയംകാരണം പെൺകുട്ടി പഠിപ്പ് അവസാനിപ്പിച്ച് വീട്ടിൽതന്നെ ഇരുന്നു. എന്നിട്ടും കൂട്ടുകാരിയും കുടുംബവും ഭീഷണി അവസാനിപ്പിച്ചില്ല. ഇതോടെയാണ് പെൺകുട്ടിയുടെ മാതാവ് പൊലീസിൽ പരാതിപ്പെട്ടത്. ഇവരുടെയും പെൺകുട്ടിയുടെയും മൊഴിയെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha




















