പടിഞ്ഞാറന്‍ സംസ്‌ഥാനങ്ങളിലും തെലങ്കാനയിലും അതിശക്‌തമായ മഴ; കനത്ത മഴയിലും പ്രളയദുരന്തത്തിലും മഹാരാഷ്‌ട്രയില്‍ ഇതുവരെ ജീവന്‍ നഷ്‌ടമായത് 103 പേര്‍ക്ക്

പടിഞ്ഞാറന്‍ സംസ്‌ഥാനങ്ങളിലും തെലങ്കാനയിലും അതിശക്‌തമായ മഴ തുടരുന്നതായി റിപ്പോർട്ട്. കനത്ത മഴയിലും പ്രളയദുരന്തത്തിലും മഹാരാഷ്‌ട്രയില്‍ 103 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്‌ടമായതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. മഹാരാഷ്‌ട്ര കോരാഡിയിലെ ഖല്‍സ ആഷ് ബണ്ട് തകര്‍ന്നു. മേഖലയിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരിക്കുകയാണ്.
അതോടൊപ്പം തന്നെ ഗുജറാത്തിലെ തീരദേശ മേഖലകളെയും പ്രളയം അതിതീവ്രമായി ബാധിച്ചിട്ടുണ്ട്. ഇരു സംസ്‌ഥാനങ്ങളിലും ദേശീയ ദുരന്ത നിവാരണ സേനയും സംസ്‌ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
കൂടാതെ തെലങ്കാനയില്‍ കഴിഞ്ഞ അഞ്ചു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴക്ക് ശനിയാഴ്‌ച ശമനം ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇന്നും നാളെയും ശക്‌തമായ മഴക്കൊപ്പം ഇടിമിന്നലും ഉണ്ടാകുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha




















