ഷാജ് കിരണിന്‍റെ വെളിപ്പെടുത്തലുകൾ നിർണ്ണായകമായി; അപ്രതീക്ഷിത നീക്കവുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്; ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ തിരുവല്ലയിലെ സഭയുടെ ആസ്ഥാനത്തേക്ക് കുതിച്ചെത്തി ഇഡി; പരിശോധനയിൽ കണ്ടത് ?

ഷാജ് കിരണിന്‍റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് വീണ്ടും നിർണ്ണായകമായ മറ്റൊരു നീക്കം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തിയിരിക്കുകയാണ്. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ തിരുവല്ലയിലെ സഭയുടെ ആസ്ഥാനത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരിക്കുകയാണ് .
സ്വർണ്ണക്കടത്ത് കേസിൽ ഷാജ് കിരൺ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് . മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ബിലീവേഴ്സ് ചർച്ച് വഴി അമേരിക്കയിലേക്ക് പണം എത്തിച്ചെന്നാണ് സ്വപ്ന സുരേഷ് പുറത്ത് വിട്ട ഷാജ് കിരണിന്‍റെ ശബ്ദരേഖയിലുണ്ടായിരുന്നത്.
സ്വപ്നയുടെ ഈ ആരോപണങ്ങൾ എല്ലാം തന്നെ നിഷേധിച്ച് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നേരത്തെ രംഗത്ത് വന്നിരുന്നു. ഈ ഉയർന്നു വന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ഷാജ് കിരണുമായി മാധ്യമ പ്രവർത്തകൻ എന്നതിലുപരി മറ്റൊരു ബന്ധമില്ലെന്ന് സഭയുടെ വക്തവ് സിജോ പന്തപ്പള്ളിയിൽ പറഞ്ഞിരുന്നു. . സഭയെ അപകീർത്തിപ്പെടുത്തിയതിന് ഷാജ് കിരണിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിലീവേഴ്സ് ചർച്ച് പറഞ്ഞിരുന്നു.
പുറത്ത് വന്ന ശബ്ദ രേഖയിൽഎഡിജിപി എം ആർ അജിത് കുമാറുമായി നടത്തിയ സംഭാഷണത്തിന്‍റെ വിവരങ്ങളുമുണ്ടായിരുന്നു . താൻ ഫോൺ വഴി എഡിജിപിയുമായി സംസാരിച്ചിട്ടുണ്ടെന്ന് ഷാജ് കിരൺ പറയുകയുണ്ടായി . ആരോപണം ഉയര്‍ന്നതിന് പിന്നാലെ വിജിലൻസ് ഡയറക്ടര്‍ എം ആര്‍ അജിത് കുമാറിനെ മാറ്റിയിരുന്നു.
അതേസമയം, ഗൂഢാലോചന കേസില്‍ ഷാജ് കിരണിനെ സാക്ഷിയാക്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുകയാണ്. ഷാജ് കിരണിനൊപ്പം സുഹൃത്ത് ഇബ്രായിയെയും സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുവാനുള്ള സാധ്യതയുണ്ട് . പ്രത്യേക അന്വേഷണ സംഘം നിര്‍ദ്ദേശിച്ചതനുസരിച്ച് പാലക്കാട് മജിസ്ട്രേറ്റ് കോടതിയില്‍ ഷാജ് കിരണ്‍ രഹസ്യമൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ദൂതനായെത്തി മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് സ്വപ്ന പരാതിപ്പെട്ടയാളാണ് ഷാജ് കിരണ്‍.
https://www.facebook.com/Malayalivartha



























