ഇന്ത്യയ്‌ക്കെതിരെ മത ഭിന്നത പ്രചരിപ്പിക്കാൻ ശ്രമിച്ചയാളെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു

ഇന്ത്യയ്‌ക്കെതിരെ മത ഭിന്നത പ്രചരിപ്പിക്കാൻ ശ്രമിച്ച മത ഭീകരനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ആഹ്വാനവുമായി ഇയാൾ രംഗത്ത് വന്നത്. അലി അസ്ഗർ എന്ന അബ്ദുള്ള എന്ന വ്യക്തിയാണ് അറസ്റ്റിലായത്. ഇയാളെ ബീഹാറിൽ നിന്നായിരുന്നു പിടികൂടിയത്. കിഴക്കൻ ചംപരൺ പ്രദേശത്താണ് തിരച്ചിൽ നടത്തിയത്.
നിരോധിത സംഘടനയായ ജമാത്ത് ഉൽ മുജാഹിദ്ദീനുമായി ബന്ധപ്പെട്ട കേസിൽ എൻഐഎ അന്വേഷണം നടത്തുകയായിരുന്നു. ഈ കേസിൽ നേരത്തെ ചിലർ അറസ്റ്റിലായിരുന്നു. ആ പ്രതികളുമായി അടുത്ത ബന്ധമുള്ളയാളാണ് ഇപ്പോൾ പിടിയിലായിരിക്കുന്ന അസ്ഗർ. എൻക്രിപ്റ്റഡ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ഭീകരരുമായി ഇവർ ആശയവിനിമയം നടത്തിയിട്ടുണ്ടത്രെ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ വിവിധ ഗ്രൂപ്പുകളിൽ വിദ്വേഷ പ്രചാരണം ഇയാൾ നടത്തിയുട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ ഇടയ്ക്കു സമാനമായ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. നിരോധിത ഭീകര സംഘടനയുടെ പദ്ധതികളും പ്രത്യയശാസ്ത്രങ്ങളും പ്രചരിപ്പിക്കുകയും ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താൻ യുവാക്കളെ പ്രേരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് ബംഗ്ലാദേശികൾ ഉൾപ്പെടെ നാല് പേരെ മദ്ധ്യപ്രദേശിലെ ഭോപ്പാലിലെ ഐഷ്ബാഗിൽ നിന്ന് അറസ്റ്റ് ചെയ്യുകയുണ്ടായി. ഇവരിൽ നിന്ന് ഡിജിറ്റൽ ഉപകരണങ്ങൾ, ജിഹാദി പുസ്തകങ്ങൾ, രാജ്യവിരുദ്ധ ലഖുലേഖനങ്ങൾ എന്നിവയും കണ്ടെത്തി. ഈ കേസിലായിരുന്നു എൻ ഐ എ അന്വേഷണം നടത്തിയത്.
https://www.facebook.com/Malayalivartha