ചാലക്കുടിപ്പുഴയിലെ കുത്തൊഴുക്കില്‍പ്പെട്ട് പിള്ളപ്പാറ മേഖലയില്‍ ഒരു കാട്ടാന കുടുങ്ങി; പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 250 സെന്റിമീറ്റര്‍ ഉയര്‍ത്തി; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 250 സെന്റിമീറ്റര്‍ ഉയര്‍ത്തി. ഇന്ന് (ഓഗസ്റ്റ് -02) രാവിലെ 09:30 ന് നാലു ഷട്ടറുകള്‍ 05 സെ.മി വീതം (ആകെ - 270 സെ.മി.) ഉയര്‍ത്തും. കൂടാതെ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 500 സെ.മി. ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 09:30 ന് 30 സെ.മി. കൂടി (ആകെ 530 സെ.മി.) ഉയര്‍ത്തുമെന്നും സമീപവാസികള്‍ ജാഗ്രത പാലിയ്ക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ചാലക്കുടിപ്പുഴയിലെ കുത്തൊഴുക്കില്‍പ്പെട്ട് പിള്ളപ്പാറ മേഖലയില്‍ ഒരു കാട്ടാന കുടുങ്ങിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. അതേസമയം കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു. വേമ്പനാട് കായലിൽ വൈക്കം ഭാഗത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. വൈക്കം കാട്ടിക്കുന്ന് ഭാഗത്താണ് ഒഴുകി നടക്കുന്ന രീതിയിൽ മൃതദേഹം കണ്ടെത്തിയത്. ഏതാണ്ട് 45 വയസ് തോന്നുന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. വിവരം അറിഞ്ഞ് അഗ്‌നിരക്ഷാ സേനാ സംഘവും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം പുറത്തെടുക്കുന്നതിനു വേണ്ട നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ടോടെ മുണ്ടക്കയത്തു നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി. കുട്ടിക്കൽ ,കന്നുപറമ്പിൽ റിയാസ് (44) ന്റെ മൃതദേഹം ഇന്ന് രാവിലെ 7.30 ഓടെ കൂട്ടിക്കൽ ചപ്പാത്തിന് താഴെ ജലനിധി ടാങ്കിന് സമീപം പുല്ലകയാർ തീരത്തു നിന്നാണ് കണ്ടെത്തിയത്. റിയാസിന്റെ കൂട്ടുകാർ രാവിലെ 7 മണിയോടെ തിരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടത്.
https://www.facebook.com/Malayalivartha