വേമ്പനാട്ടുകായലില്‍ അജ്ഞാത മൃതദേഹം, കണ്ടെത്തിയത് 45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം

കോട്ടയത്ത് അജ്ഞാത മൃതദ്ദേഹം കണ്ടെത്തി. വൈക്കത്ത് വേമ്പനാട്ടുകായലിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. വൈക്കം ചെമ്പ് കാട്ടിക്കുന്നു തുരുത്ത് ഭാഗത്ത് 45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
അതേസമയം, കണ്ണൂർ നെടുംപുറം ചാലിൽ ഉരുൾപൊട്ടലിൽ ഒഴുകിപ്പോയ രണ്ടര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി.എൻഡിആർഎഫ് സംഘങ്ങളും നാട്ടുകാരും ചേർന്നുനടത്തിയ തിരച്ചിലിലാണ് രാവിലെയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഷഫീക്കിന്റെയും നദീറയുടെയും മകൾ നുമ തസ്‌ലിൻ ആണ് മരിച്ചത്.
വെള്ളം കുത്തിയൊലിച്ചുവരുന്ന ശബ്ദംകേട്ടു കുഞ്ഞുമായി വീടിന് പിൻഭാഗത്തേക്ക് വന്ന ഇരുവരും ഒഴുക്കിൽ പെടുകയായിരുന്നു.നദീറയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് പിടിവിട്ട് ഒഴുകിപ്പോയെന്നു നാട്ടുകാർ പറഞ്ഞു.കണിച്ചാർ പഞ്ചായത്തിലെ നെടുംപുറം ചാലിൽ ആരോഗ്യ ഉപകേന്ദ്രത്തിലെ ജെപിഎച്ച് നഴ്സാണു മാതാവ് നദീറ. നദീറയെയും സമീപത്തെ മറ്റൊരു കുടുംബത്തെയും അഗ്നിരക്ഷാസേന രക്ഷിച്ചു.
https://www.facebook.com/Malayalivartha