അട്ടപ്പാടി മധു കൊലക്കേസില്‍ വീണ്ടും കൂറുമാറ്റം....21-ാം സാക്ഷിയാണ് കൂറുമാറിയത്, കേസില്‍ കൂറുമാറിയവരുടെ എണ്ണം പതിനൊന്നായി

അട്ടപ്പാടി മധു കൊലക്കേസില്‍ വീണ്ടും കൂറുമാറ്റം. 21-ാം സാക്ഷി വീരന്‍ ആണ് ഇന്ന് കൂറുമാറിയത്. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം പതിനൊന്നായി. സാക്ഷികളില്‍ 13-ാം സാക്ഷി സുരേഷ് മാത്രമാണ് മൊഴിയില്‍ ഉറച്ചുനിന്നത്.
ഇരുപതാം സാക്ഷി മരുതന്‍ എന്ന മയ്യന്‍ കഴിഞ്ഞ ദിവസം കൂറുമാറിയിട്ടുണ്ടായിരുന്നു. മുക്കാലിയിലുള്ള തേക്ക് പ്ലാന്റേഷനിലെ ജിവനക്കാരനാണ് മയ്യന്‍. സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്നതിനാല്‍ പ്രോസിക്യൂഷന്‍ ആശങ്കയിലാണ്.
രഹസ്യമൊഴി നല്‍കിയ ഏഴുപേര്‍ കോടതിയില്‍ മൊഴി മാറ്റിയിരുന്നു. അതിന് ശേഷം വിസ്തരിച്ച രണ്ടുപേരും പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ തിരുത്തി. രഹസ്യമൊഴി നല്‍കിയ ഏഴുപേര്‍ കോടതിയില്‍ മൊഴി മാറ്റിയിരുന്നു. കേസില്‍ 16 പ്രതികള്‍ക്കും ജാമ്യം കിട്ടിയതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ അവസരം കിട്ടിയെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍.
അതേസമയം മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പ്രതികളുടെ ബന്ധു അബ്ബാസിനെതിരെ അഗളി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതി നിര്‍ദേശ പ്രകാരമാണ് നടപടി
https://www.facebook.com/Malayalivartha