ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത്.... വൈദ്യുതിവാങ്ങല്‍ക്കരാറുകള്‍ തുടരാന്‍ ഇടപെടലുകള്‍ നടന്നതായി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കിയ ഡോ. ബി. അശോക്.....

2014-15ല്‍ വൈദ്യുതിബോര്‍ഡ് ഏര്‍പ്പെട്ട നാലു കരാറുകളാണ് റദ്ദാക്കിയത്. സ്വകാര്യ കമ്പനികളില്‍നിന്ന് 115 മെഗാവാട്ട് 4.15 രൂപയ്ക്കും 350 മെഗാവാട്ട് 4.29 രൂപയ്ക്കും 25 വര്‍ഷത്തേക്ക് വാങ്ങാനായിരുന്നു കരാര്‍. ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ തുക ആവശ്യപ്പെട്ട കമ്പനിക്കുപുറമേ അതില്‍ക്കൂടുതല്‍ നിരക്ക് ആവശ്യപ്പെട്ടവര്‍ക്കും കരാര്‍ നല്‍കിയതാണ് വിവാദമായത്.
റെഗുലേറ്ററി കമ്മിഷന്‍ ഈ കരാറുകള്‍ക്ക് താത്കാലിക അനുമതിമാത്രമേ നല്‍കിയിരുന്നുള്ളൂ. വൈദ്യുതി കൊണ്ടുവരാനുള്ള ലൈനിന്റെ ലഭ്യത കണക്കിലെടുത്തും വൈദ്യുതിനിയന്ത്രണം ഒഴിവാക്കാനുമാണ് ഈ കരാറുകള്‍ അംഗീകരിച്ചത്.
കരാറുകളുടെ അന്തിമാനുമതിക്ക് ടെന്‍ഡര്‍ വ്യവസ്ഥകളിലെ വ്യതിയാനം സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ല. കരാര്‍ പുനഃപരിശോധിക്കണമെന്നായിരുന്നു ബോര്‍ഡ് ചെയര്‍മാനായിരുന്ന ബി. അശോകിന്റെ നിലപാട്. കരാര്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ധനസെക്രട്ടറിയുടെ സമിതി ഈവര്‍ഷം ജനുവരിയില്‍ അത് റദ്ദാക്കാന്‍ തീരുമാനിച്ചു.
ഇതേത്തുടര്‍ന്ന് ജൂണില്‍ റെഗുലേറ്ററി കമ്മിഷന്‍ താത്കാലിക അനുമതി പിന്‍വലിച്ചു. ഈ കരാറുകളില്‍ ബോര്‍ഡ് 250 കോടി അധികം നല്‍കിയതായി റെഗുലേറ്ററി കമ്മിഷനും കണ്ടെത്തി.വന്‍വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവന്നാല്‍ അത് ബോര്‍ഡിനെ വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജൂലായ് 16-ന് ചേര്‍ന്ന ബോര്‍ഡ് യോഗം പോള്‍ ആന്റണിയുടെ വാദങ്ങള്‍ തള്ളിയിരുന്നു.
https://www.facebook.com/Malayalivartha