സമ്പന്നന്റെ വീട്ടിലെ ആഢംബര കല്ല്യാണത്തിന് പൊലീസുകാരെ വിട്ടുനൽകിയതിൽ അമർഷം പുകയുന്നു:- പ്രവാസി വ്യവസായി പൊലീസുകാരെ ആവശ്യപ്പെട്ടത് കര്‍ണാടകത്തില്‍ നിന്ന് വി.ഐ.പി. എത്തുന്നുണ്ടെന്ന് പറഞ്ഞ്

കണ്ണൂർ പാനൂരിൽ സമ്പന്നന്റെ വീട്ടിലെ ആഢംബര കല്ല്യാണത്തിന് പൊലീസുകാരെ വിട്ടുനൽകിയതിൽ സേനയ്ക്കുള്ളിൽ തന്നെ പ്രതിഷേധം ഉയർന്നിരുന്നു. കണ്ണൂർ പാനൂലിലെ പ്രവാസി വ്യവസായിയും ജ്വല്ലറി ഉടമയുമായ വ്യക്തിയുടെ മകളുടെ വിവാഹത്തിനാണ് നാല് പൊലിസുകാരെ വിട്ട് നൽകിയത്. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് പൊലീസുകാരെ വിട്ട് നൽകിയത്. കര്‍ണാടകത്തില്‍ നിന്ന് വി.ഐ.പി. എത്തുന്നുണ്ടെന്ന് പറഞ്ഞ് പ്രവാസി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ്
സിവില്‍ പോലീസ് ഓഫീസര്‍ ഒന്നിന് 1400 രൂപവീതം ഈടാക്കി സേവനം വിട്ടുകൊടുത്തത്. സംഭവം വിവാദമായതോടെ അഡീഷണല്‍ എസ്.പി. തന്നെ ചില ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കി. പോലീസ് സേവനം എന്തിനായിരുന്നെന്ന് കൃത്യമായി അന്വേഷിക്കാതെയാണ് ഉത്തരവിട്ടത്.
സേവനം നല്‍കാന്‍ നിയമങ്ങള്‍ ഉണ്ടെങ്കിലും കല്യാണത്തിനും മറ്റും വീട്ടുകാര്‍ക്ക് ഷോ കാണിക്കാനുള്ളതല്ല കേരളാ പോലീസ് എന്നാണ് അഭിപ്രായം ഉയരുന്നത്. പാനൂരില്‍ ഇതേ വീട്ടില്‍ രണ്ടാം തവണയാണ് പണമടച്ച് പോലീസിനെ കൊണ്ട് പോയത്. ബാങ്കുകളിലേക്ക് പണം കൊണ്ടുപോകുന്നതിനും, ഉത്സവം- സമ്മേളനം തുടങ്ങി നിരവധി പേർ ചേരുന്ന ചടങ്ങുകള്‍ക്ക് പൊലീസിന്‍റെ സേവനം വിട്ട് നൽകുമ്പോള്‍ സംഘാടകരിൽ നിന്നും പണമീടാക്കണമെന്ന് ഡിജിപിയുടെ സർക്കുവലറുണ്ട്. ഈ സർക്കുലർ മറയാക്കിയാണ് സമ്പന്നന്റെ വീട്ടിലെ കല്യാണത്തിന് പോലീസിനെ എത്തിച്ചത്.
നിയമപരമല്ലാത്ത ഒരു കാര്യത്തിനും പോലീസിനെ നിയോഗിക്കാന്‍ പാടില്ലെന്ന നിലപാടിലാണ് പോലീസ് സംഘടനകള്‍. സ്വകാര്യ വ്യക്തിക്ക് സൗജന്യമായോ, പണം നല്‍കിക്കൊണ്ടോ പോലീസിനെ ഉപയോഗിക്കാന്‍ അവകാശമില്ലെന്ന് കേരള പോലീസ് ആക്ട് സെക്ഷന്‍ 62(2)ല്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ വ്യക്തികള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ സുരക്ഷ ആവശ്യമാണെങ്കില്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനെ നിയോഗിക്കാം. സംഭവത്തില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പോലീസ് ഉദ്യോഗസ്ഥരുടെ സംഘടനകള്‍ പരാതി നല്‍കിയിട്ടുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് മതപരമായ ഡ്യൂട്ടിയിൽ നിന്നും പൊലീസുകാരെ ഒഴിവാക്കണമെന്ന് പൊലീസ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നത്. സ്റ്റേഷനുകളുടെയും ക്യാമ്പുകളുടെയും ഭാഗമായി ആരാധാനാലയങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്. മത അടിസ്ഥാനത്തിൽ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും പണപ്പിരിവ് നടത്തുകയും ചെയ്യുന്നുണ്ട്. ഇത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ ആവശ്യത്തിനും സിനിമാ ഷൂട്ടിങ്ങിനും പല ആഘോഷങ്ങള്‍ക്കും പോലീസിനെ വിട്ടുകൊടുക്കുമ്പോള്‍ പോലീസിന്റെ റാങ്ക് അനുസരിച്ചാണ് നിരക്ക് ഈടാക്കുന്നത്. ഷൂട്ടിങ്ങിനോ മറ്റോ പോലീസ് സ്റ്റേഷന്‍ തന്നെ വേണമെങ്കില്‍ ദിവസം 33,100 രൂപയാണ് ഈടാക്കുന്നത്.
https://www.facebook.com/Malayalivartha