മഴക്കെടുതിയിൽ വലയുന്ന സംസ്ഥാനത്തിന് വമ്പൻ ആശ്വാസം; സംസ്ഥാനത്ത് റെഡ് അലേർട്ട് പിൻവലിച്ചു; മഴ കുറയുണ്ട്; കനത്ത മഴയെ തുടര്‍ന്ന് പ്രകൃതിക്ഷോഭമുണ്ടായ മേഖലകളിൽ ആളുകൾ കാഴ്ച കാണാൻ എത്തുന്നത് ഒരു രീതിയിലും അംഗീകരിക്കില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ

കഴിഞ്ഞ ദിവസം വരെയും ശക്തമായ മഴയാണ് പെയ്തു കൊണ്ടിരുന്നത് എന്നാൽ ഇപ്പോൾ ആശ്വാസകരമായ വിവരം പുറത്ത് വരുന്നു സംസ്ഥാനത്ത് മഴ കുറയുകയാണ്. സംസ്ഥാനത്ത് റെഡ് അലേർട്ട് പിൻവലിച്ചുവെന്ന വിവരമാണിപ്പോൾ പുറത്ത് വരുന്നത്. വളരെ സന്തോഷകരമായ വിവരം തന്നെയാണ് പുറത്ത് വരുന്നത്.
ഇന്ന് 11 ജില്ലകളിൽ ഓറഞ്ചു അലേർട്ടാണ് ഉള്ളത്. അതേസമയം ശ്രദ്ധിക്കേണ്ടതായ ചില തീരുമാനങ്ങൾ ഇപ്പോഴും തുടരുകയാണ്. സംസ്ഥാനത്തെ ആറ് അണക്കെട്ടുകളിൽ റെഡ് അലർട്ട് തുടരുന്നുണ്ട്. പൊന്മുടി, ലോവർപെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, മൂഴിയാർ, കണ്ടള അണക്കെട്ടുകളിലാണ് റെഡ് അലേർട്ട് തുടരുന്നത്. പെരിങ്ങൽക്കുത്ത് ഡാമിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി ഡാമിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ജലനിലപ്പ് 2375.53 അടിയായി ഉയർന്നിട്ടുണ്ട്. ഇടമലയാർ, കക്കി, ബാണാസുരസാഗർ, ഷോളയാർ, മാട്ടുപ്പെട്ടി, ആനയിറങ്കൽ, കുറ്റ്യാടി, പമ്പ, കല്ലാർ അണക്കെട്ടുകളിൽ നിലവിൽ മുന്നറിയിപ്പുകളൊന്നുമില്ല എന്നത് ആശ്വാസകരമായ കാര്യമാണ്. .നെയ്യാർ മണിമല, ഇതുവരെ സംസ്ഥാനത്ത് 14 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. മഴ തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് റവന്യുമന്ത്രി കെ. രാജൻ വ്യക്തമാക്കിയിട്ടുണ്ട്.
ഡാമുകളുടെ ജലനിരപ്പിൽ ആശങ്ക വേണ്ടെന്ന് ജല വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞിരിക്കുകയാണ്. മഴ തുടർന്നാലും സ്ഥിതി നിയന്ത്രിക്കാൻ ആകുമെന്ന് കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി. നദികളിലെ ജനനിരപ്പ് അപകടകരമായ നിലയിലാണ് തുടരുന്നത് നെയ്യാർ, മണിമല, കരമന, ഗായത്രി പുഴകളിൽ ജല നിരപ്പ് കൂടിയിരിക്കുകയാണ്. പമ്പ, മീനച്ചിൽ, തൊടുപുഴ, അച്ചൻകോവിൽ ,ആറുകളിലും ജലനിരപ്പ് ഉയരുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്.
അതേസമയം കനത്ത മഴയെ തുടര്‍ന്ന് പ്രകൃതിക്ഷോഭമുണ്ടായ മേഖലകളിൽ ആളുകൾ കാഴ്ച കാണാൻ എത്തുന്നത് ഒരു രീതിയിലും അംഗീകരിക്കില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു . ദുരന്തമേഖലയിൽ ആളുകൾ ചുമ്മാ കാഴ്ച കാണാൻ എത്തുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം പ്രവൃത്തികൾ തടയണമെന്ന് പൊലീസിനോട് ആവശ്യപ്പെടുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha