ഇനി സൗജന്യ കിറ്റിന് പുറമേ സബ്സിഡി നിരക്കിൽ അരിയും പഞ്ചസാരയും.... എല്ലാ കാർഡുടമകൾക്കും ലഭിക്കും... ഓണത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന സൗജന്യ കിറ്റിന് പുറമേ സബ്സിഡി നിരക്കിൽ എല്ലാ കാർഡുടമകൾക്കും മറ്റ് ഇനങ്ങളും...

.
ഓണത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റിലെ ഇനങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടിരുന്നു. തുണി സഞ്ചി ഉൾപ്പെടെ പതിനാല് ഇനങ്ങളാണ് കിറ്റിലുള്ളത്. ഓണക്കിറ്റിന് 425 കോടി രൂപയുടെ ചെലവാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
പതിനാല് ഇനങ്ങൾ ഉൾപ്പെടുന്ന ഓണക്കിറ്റിൽ കശുവണ്ടി 50 ഗ്രാം, മിൽമ നെയ് 50 മി.ലി, ശബരി മുളക് പൊടി 100 ഗ്രാം, ശബരി മഞ്ഞൾപ്പൊടി 100 ഗ്രാം, ഏലയ്ക്കട 20 ഗ്രാം, ശബരി വെളിച്ചെണ്ണ 500 മി.ലി, ശബരി തേയില 100 ഗ്രാം, ശർക്കരവരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര ഒരു കിലോഗ്രാം, ചെറുപയർ 500 ഗ്രാം, തുവരപ്പരിപ്പ് എന്നിവ അടങ്ങുന്നതാണ് ഓണക്കിറ്റ്.
https://www.facebook.com/Malayalivartha