ലുലുമാള്‍ വന്നതോടെ ബാക്കി മാളുകള്‍ അടച്ചുപൂട്ടി യൂസഫലിക്ക് ഇരുട്ടടിയുമായി അദാനിയുടെ മാസ്സ് എന്‍ട്രി

ലുലു വന്നതോടെ തലസ്ഥാനത്തെ എല്ലാ മാളുകളുടെയും ഷട്ടറിടാറായി. വളരെ പരിതാപകരമാണ് തിരുവന്തപുരത്തെ മറ്റു മാളുകളുടെ അവസ്ഥ. പാറ്റൂരിലെ സെന്‍ട്രല്‍ മാള്‍ ഏതാണ്ട് പൂട്ടിയ അവസ്ഥയിലാണ്. തീയേറ്ററുകള്‍ മാത്രമാണ് അവിടെ കാര്യമായി പ്രവര്‍ത്തിക്കുന്നത്. ചാക്കയില്‍ അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേര്‍ന്ന മാള്‍ ഓഫ് ട്രാവന്‍കൂര്‍ കടുത്ത പ്രതിസന്ധിയിലാണ്. അവിടെ മലബാര്‍ ഗ്രൂപ്പ് നടത്തിയിരുന്ന ഹൈമാര്‍ട്ട് എന്ന വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടുകയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഈമാസം പത്തിന് അവിടുത്തെ ഹൈമാര്‍ട്ട് പ്രവര്‍ത്തനം അവസാനിപ്പിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. അതുപോലെ തന്നെ അവരുടെ വമ്പന്‍ ഇലക്ട്രോണിക്‌സ്, ഡിജിറ്റല്‍ വ്യാപാരശാലയായ ഇഹം ഡിജിറ്റല്‍ അടച്ചുപൂട്ടിക്കഴിഞ്ഞു.
ഹൈപ്പര്‍മാര്‍ക്കറ്റും ഇഹം ഡിജിറ്റലും ഒഴിപ്പിച്ച് ആ സ്ഥലം രാമചന്ദ്രന്‍ ഗ്രൂപ്പിന് പാട്ടത്തിന് നല്‍കുകയാണ് മാള്‍ ഓഫ് ട്രാവന്‍കൂറിന്റെ ഉടമസ്ഥരായ മലബാര്‍ ഗ്രൂപ്പ്. അവിടെ ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കുന്നുണ്ട്. യൂസഫലിക്ക് ഭീഷണിയായി അദാനി എത്തുകയാണ്. തലസ്ഥാനത്തുള്ള ജനങ്ങളെ മാത്രം കണ്ടിട്ടല്ല യൂസഫലി ഇത്രയും വലിയ മാള്‍ കേരളത്തില്‍ തുടങ്ങിയത്. വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യം വച്ചുകൊണ്ടാണ. വിമാനത്താവളത്തില്‍ ഇറങ്ങുന്നവര്‍ നേരെ ലുലു മാളിലേയ്ക്ക് ഒഴുകും എന്നാണ് യൂസഫലി പ്രതീക്ഷിക്കുന്നത് അവിടെയാണ് അദാനി ചെക്ക് വച്ചിരിക്കുന്നത്. മാള്‍ ഓഫ് ട്രാവന്‍കൂര്‍ ഏറ്റെടുത്ത് വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ടെര്‍മിലിന്റെ ഭാഗമാക്കാനാണ് അദാനി ഗ്രൂപ്പ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഇതിനുവേണ്ടി മലബാര്‍ ഗ്രൂപ്പുമായുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്.
ലുലു മാള്‍ വരുന്നതോടെ തലസ്ഥാനത്തെ മറ്റ് വാണിജ്യ സമുച്ചയങ്ങളെല്ലാം തകരുമെന്ന് നേരത്തേയുണ്ടായിരുന്ന പ്രവചനം യാഥാര്‍ത്ഥ്യമാക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. തലസ്ഥാനത്തെ ആദ്യ മാളായ ബിഗ്ബസാര്‍ അടച്ചുപൂട്ടിയിട്ട് മാസങ്ങളായി. റിലയന്‍സിന്റെ മിക്ക സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കുള്ളിലും മറ്റ് ഔട്ട്‌ലെറ്റുകള്‍ അനുവദിച്ച് സ്ഥലം ലീസിന് നല്‍കിയിരിക്കുകയാണ്. 2 ലക്ഷം ചതുരശ്ര അടിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റാണ് അവിടുത്തെ പ്രധാന ആകര്‍ഷണം.
തലസ്ഥാനവാസികള്‍ മറ്റ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ വിട്ട് അവിടേക്ക് പോവുന്നതാണ് മറ്റ് മാളുകളെ പ്രതിസന്ധിയിലാക്കിയത്. അതേസമയം, കനത്ത വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് നല്‍കി രാമചന്ദ്രന്‍ സൂപ്പര്‍മാര്‍ക്കറ്റ് തലസ്ഥാനത്ത് നിരവധി ഔട്ട്‌ലെറ്റുകള്‍ തുറന്നിട്ടുണ്ട്. തമിഴ്‌നാട് ഗ്രൂപ്പായ പോത്തീസും വിലക്കുറവ് നല്‍കി ലുലുവുമായി മത്സരിക്കുകയാണ്.
മലബാര്‍ ഗ്രൂപ്പ്, വിമാനത്താവളത്തിനടുത്ത് മാള്‍ ഓഫ് ട്രാവന്‍കൂര്‍ തുറന്നിട്ട് നാലുവര്‍ഷമേ ആയിട്ടുള്ളൂ. കഴക്കൂട്ടംകോവളം ബൈപാസില്‍ ഈഞ്ചയ്ക്കല്‍ അനന്തപുരി ആശുപത്രിക്കു സമീപം ഏഴ് ഏക്കര്‍ സ്ഥലത്താണ് മാള്‍ ഓഫ് ട്രാവന്‍കൂര്‍. ഏഴു തിയറ്ററുകള്‍ ഉള്‍പ്പെടുന്ന മള്‍ട്ടി പ്ലക്‌സ്, ഷോപ്പേഴ്‌സ് സ്റ്റോപ്പേഴ്‌സ്, ലൈഫ് സ്‌റ്റൈല്‍ തുടങ്ങിയ വമ്പന്‍ രാജ്യാന്തര ഫാഷന്‍ ഷോപ്പിങ് സ്റ്റോറുകളുടേത് ഉള്‍പ്പെടെ ചെറുതും വലുതുമായ 150ല്‍പരം സ്റ്റോറുകള്‍, ഫുഡ് പ്ലാസകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ മാള്‍.
മലബാര്‍ ഡവലപ്പേഴ്‌സിന്റെ ഏറ്റവും വലിയ സംരംഭങ്ങളിലൊന്നായ ഈ മാളില്‍ രാജ്യാന്തരതലത്തിലുള്ളവ ഉള്‍പ്പടെ 250ലധികം ബ്രാന്‍ഡുകള്‍ ഒറ്റക്കുടക്കീഴില്‍ അണിനിരക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കാര്‍ണിവല്‍ ഗ്രൂപ്പിന്റെ ഏഴു തിയറ്ററുകളിലും ഫുഡ് കോര്‍ട്ടുകളിലും മാത്രമാണ് ആളുകയറുന്നത്. കുട്ടികളുടെ വിനോദത്തിനു മാത്രമായി 14,383 ചതുരശ്രയടി ഫണ്‍ ഏരിയ (പ്ലെയാസാ) ഒരുക്കിയിട്ടുണ്ട്. അവിടെയും തിരക്കുണ്ട്. പക്ഷേ മാള്‍ ലാഭകരമായി നടത്തിക്കൊണ്ടുപോവാന്‍ ഇത്രയും തിരക്കു പോരാ.
മലബാര്‍ ഗ്രൂപ്പിന്റെ സൂപ്പര്‍മാര്‍ക്കറ്റ് ആയ ഹൈമാര്‍ട്ട്, ഇഹാം ഡിജിറ്റല്‍ എന്നിവയുടെ വിപുലമായ ഷോറൂമുകള്‍ ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു. അതാണ് ഇല്ലാതായത്. ഓഗസ്റ്റ് പത്തിന് ഹൈമാര്‍ട്ട് അടച്ചുപൂട്ടും. ഇഹം ഡിജിറ്റല്‍ പൂട്ടിയിട്ട് മാസങ്ങളായി. ലൈഫ്‌സ്‌റ്റൈല്‍, ആപ്പിള്‍, മാക്‌സ്, കല്യാണ്‍, ചിക്കിങ്, ആരോ, ഹഷ് പപ്പീസ്, ഈസിബൈ എന്നിവയുടെ സാന്നിധ്യം തുടക്കത്തിലുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പല ഔട്ട്‌ലെറ്റുകളും നിറുത്തിക്കഴിഞ്ഞു. വിമാനത്താവളത്തിനടുത്ത് മികച്ച പാര്‍ക്കിങ് സൗകര്യമുള്ള മാളാണ് ഇത്.
കേരളത്തില്‍ മാളുകളുടെ വസന്തകാലം പ്രവചിച്ചവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിയ കാഴ്ചയാണ് കാണുന്നത്. ചെറുതും വലുതുമായ 35മാളുകളാണ് കേരളത്തിലുള്ളത്. മാളുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ കൊച്ചി കഴിഞ്ഞാല്‍ മുന്നോട്ടു കുതിക്കുന്നത് വടക്കന്‍ കേരളമാണ്. കൊച്ചിയില്‍ മാളുകള്‍ക്ക് ഇനിയും സാധ്യതയുണ്ട്. ജനങ്ങളുടെ പര്‍ച്ചേസിങ് പവറില്‍ വന്ന മാറ്റം, ഉയര്‍ന്ന ശമ്പളം തുടങ്ങിയ ഘടകങ്ങള്‍ തന്നെയാണ് ഇതിനു കാരണം. കുറഞ്ഞത് മൂന്നു ലക്ഷം ജനങ്ങളുള്ള പട്ടണങ്ങളാണ് മാളുകള്‍ നിര്‍മ്മിക്കുന്നതിനായി തെരഞ്ഞെടുക്കുന്നത്.
ജനങ്ങളുടെ വരുമാനം, അരുടെ ക്രയശേഷി, അഭിരുചികള്‍, ആര്‍ക്കൊക്കെ അവിടെ കട തുറക്കാന്‍ താല്‍പ്പര്യം കാണും, അവരില്‍ നിന്നു ലഭിക്കാന്‍ സാധ്യതയുള്ള വാടക എന്നിവയെല്ലാം പരിശോധിച്ച ശേഷമാണ് നിര്‍മ്മാണം.
https://www.facebook.com/Malayalivartha