ജാതി തിരിച്ച് കുട്ടികളുടെ കായിക ടീമുകൾ രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്നും പിൻമാറി മേയര്‍ ആര്യാ രാജേന്ദ്രൻ; ദളിത് കുട്ടികൾക്കായി പ്രത്യേക ഫണ്ട് ഉപയോഗിച്ച് പരിശീലനം നടത്തുക മാത്രമാണ് ചെയ്യുന്നതെന്ന് വിശദീകരണം

തെറ്റ് തിരുത്തി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രൻ. ജാതി തിരിച്ച് കുട്ടികളുടെ കായിക ടീമുകൾ രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്നും മേയർ പിൻമാറിയിരിക്കുകയാണ്. നഗരസഭ ആദ്യമായി രൂപീകരിക്കുന്ന ടീമിൽ പട്ടികജാതി പട്ടിക വർഗ വിദ്യാർത്ഥികൾക്ക് പ്രത്യേകം ടീം ഉണ്ടാക്കുമെന്നൊരു പ്രഖ്യാപനം മേയർ നടത്തിയിരുന്നു. ഇത് വിവാദമായി. അപ്പോഴാണ് തീരുമാനം മാറ്റിയിരിക്കുന്നത്.
എന്നാൽ ദളിത് കുട്ടികൾക്കായി പ്രത്യേക ഫണ്ട് ഉപയോഗിച്ച് പരിശീലനം നടത്തുക മാത്രമാണ് ചെയ്യുന്നതെന്നാണ് മേയർ നൽകുന്ന വിശദീകരണം. കോർപ്പറേഷന്‍റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികൾക്കായി ജനറൽ/ എസ്സി വിഭാഗങ്ങൾക്ക് പ്രത്യേകം ടീമുകൾ ഉണ്ടാക്കുമെന്നായിരുന്നു മേയർ പ്രഖ്യാപിച്ചത്. ഈ തീരുമാനം വിമർശന വിധേയമായി.
ഫുട്ബോൾ,വോളീബോൾ, ബാസ്കറ്റ് ബോൾ, ഹാന്‍റ് ബോൾ, അത്‍ലറ്റിക്സ് വിഭാഗങ്ങളിലാണ് നഗരസഭ വിദ്യാർത്ഥികളുടെ ടീമുകൾ രൂപീകരിച്ചത്. സെൻട്രൽ സ്റ്റേഡിയത്തിലാണ് സെലക്ഷൻ ക്യാംപ് സംഘടിപ്പിച്ചത് . ഒരു സെലക്ഷൻ ക്യാംപ് കൂടി നടത്തുമെന്നും പറഞ്ഞിരുന്നു. ഇതിന് ശേഷം മാത്രമേ അന്തിമ ടീം രൂപീകരിക്കൂവെന്നാണ് മേയർ പറഞ്ഞത്. .50 ലക്ഷം രൂപയാണ് ടീം രൂപീകരണത്തിന് നഗരസഭ വകയിരുത്തിയത്.
https://www.facebook.com/Malayalivartha