മയക്കുമരുന്നുകളുമായി യുവാക്കൾ അറസ്റ്റിൽ : അരലക്ഷത്തോളം രൂപയുടെ മെത്താംഫെറ്റാമൈൻ, നൈട്രാസെപാം ഗുളികകളുടെ രണ്ട് സ്ട്രിപ്പുകളും കണ്ടെത്തി

വിഴിഞ്ഞത്ത് മയക്കുമരുന്നുകളുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ. മയക്കുമരുന്നായ മെത്താംഫെറ്റാമൈനും നൈട്രാസെപാം ഗുളികകളുമായാണ് കോവളത്തെ ഹോട്ടലിൽ തങ്ങിയ മൂന്നു യുവാക്കളെ പിടികൂടിയത്. സംഭവത്തിൽ ഓൾ സെയിന്റ്സ് മുസ് ലീം പള്ളിക്ക് സമീപം നിസാം മൻസിലിൽ അനസ് (23), തൊടുപുഴ കോടികുളം പൊട്ടോള വീട്ടിൽ ജിൻസൺ ജോസ് (28), പൂന്തുറ മാണിക്യവിളാകം ആസാദ് നഗറിൽ പുതുവൽ പുരയിടത്തിൽ നിസാം(26) എന്നിവരെയാണ് കോവളം പൊലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. തുടർന്ന് ഇവരിൽ നിന്ന് അര ലക്ഷത്തോളം രൂപയുടെ മെത്താംഫെറ്റാമൈൻ കണ്ടെടുത്തു. ഇവരിൽ നിന്നും നൈട്രാസെപാം ഗുളികകളുടെ രണ്ട് സ്ട്രിപ്പുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെയാണ് സംഘം ബീച്ചിലെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തത്.
മാത്രമല്ല ഇവരിൽ അനസിന് വലിയതുറ സ്റ്റേഷനിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഏഴു കേസുകളും മൂന്ന് അടിപിടി കേസുകളുമുണ്ടെന്ന് പൊലീസ് അറിയിച്ചു. കോവളം എസ്എച്ച്ഒ ജി. പ്രൈജു, എസ്ഐമാരായ എസ്. അനീഷ് കുമാർ, വിജയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha