പ്ലസ് വണ്‍ ക്ലാസുകള്‍ 25ന് ആരംഭിക്കും: ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇനി മുതല്‍ പ്രിന്‍സിപ്പല്‍മാര്‍ മേധാവി: വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങുന്നു. ഈ മാസം 25 മുതൽ തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് അറിയിച്ചത്. ഇത് പ്രകാരം പ്രവേശന നടപടികള്‍ വെള്ളിയാഴ്ച ആരംഭിക്കും. ആദ്യ ഘട്ട അലോട്ട്‌മെന്റ് പത്തുവരെയാണ്. തുടർന്ന് രണ്ടാം ഘട്ട അലോട്ട്‌മെന്റ് 15ന് ആരംഭിക്കും. 22നാണ് മൂന്നാം ഘട്ട അലോട്ട്‌മെന്റ് അറിയുക.
അതേസമയം 24നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇനിമുതല്‍ പ്രിന്‍സിപ്പല്‍മാരാകും മേധാവി. നിലവിലെ രീതി പ്രകാരം ഹെഡ്മാസ്റ്റര്‍മാരാണ് മേധാവി സ്ഥാനം വഹിക്കുന്നത്.
എന്നാൽ ഇനി മുതൽ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഹെഡ്മാസ്റ്റര്‍ക്ക് പകരം വൈസ് പ്രിന്‍സിപ്പല്‍ ഉണ്ടാകുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. കൂടാതെ സംസ്ഥാന സ്‌കൂള്‍ കലോത്സവം 2023 ജനുവരിയില്‍ കോഴിക്കോട് വച്ച് നടക്കും. 3,4,5,6,7 തീയതികളിലായാണ് കലോത്സവം. സ്‌കൂള്‍ കായികമേള നവംബറില്‍ തിരുവനന്തപുരത്ത് വച്ച് നടത്തുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha