കെ എസ് ആര്‍ ടി സിക്ക് കോളടിച്ചു.. പുതിയ ബസിനെ ഏറ്റെടുത്ത് ജനം.... നീളമേറിയ ബസുകള്‍ക്ക് പകരമായി നീളം കുറഞ്ഞ ബസുകളെത്തിയപ്പോള്‍ ഗതാഗതക്കുരുക്കിനുള്ള സാദ്ധ്യതയും ഇല്ലാതാകിയതും ബസ് ഏറ്റെടുക്കാൻ കാരണമായി... കമ്പനി പറഞ്ഞതിനേക്കാളും മൈലേജുമായപ്പോൾ പിന്നെ പറയണോ...

പുതുതായി ആരംഭിച്ച റെയില്‍ - എയര്‍പോര്‍ട്ട് സര്‍ക്കുലര്‍ ബസുകളില്‍ മിക്കതിലും നിറയെ യാത്രക്കാരാണുള്ളത്. ഉദ്ഘാടന ദിനമായ തിങ്കാളാഴ്ച യാത്ര സൗജന്യമായിരുന്നു. ഇന്നലെയും ബസുകളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. ബസുകള്‍ക്ക് കമ്ബനി വാഗ്ദാനം ചെയ്‌തതില്‍ കൂടുതല്‍ പെര്‍ഫോമന്‍സുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി സ്വിഫ്ട് അധികൃതര്‍ പറഞ്ഞു. രണ്ടര മണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജ് ചെയ്യാമെന്നാണ് വാഗ്ദാനം. രണ്ട് മണിക്കൂറില്‍ മുഴുവന്‍ ചാര്‍ജ് ചെയ്‌താല്‍ 120 കിലോമീറ്റര്‍ വരെ ഓടാന്‍ സാധിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും നിലവില്‍ 140 കിലോമീറ്റര്‍ വരെ ലഭിക്കുന്നുണ്ട്. നഗരത്തില്‍ കയറ്റിറക്കങ്ങള്‍ ഇല്ലാത്തതാകാം മൈലേജ് കൂടുതല്‍ കിട്ടാന്‍ കാരണമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം ,സര്‍വീസിനിടെ ഇന്നലെ ഒരു ഇലക്‌ട്രിക് ബസ് ബാറ്ററി തകരാര്‍ കാരണം യാത്ര പകുതിവഴിയില്‍ അവസാനിപ്പിച്ചു. പനവിള വച്ചാണ് സംഭവം. ബസ് വര്‍ക്ക്‌ഷോപ്പിലേക്ക് മാറ്റി. ബാറ്ററിയില്‍ വെള്ളം കയറിയതാണ് തകരാറിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസ് നിര്‍മ്മാതാക്കളായ പി.എം.ഐ കമ്ബനിയുടെ ജീവനക്കാര്‍ തകരാര് പരിഹരിക്കാന്‍ ശ്രമം തുടങ്ങി.
50 ഇലക്‌ട്രിക് ബസുകള്‍ നിരത്തിലിറങ്ങിയാല്‍ ഒരു മാസം ഡീസല്‍ ചെലവില്‍ 45 ലക്ഷം രൂപയുടെ ലാഭമുണ്ടാകുമെന്ന് മാനേജ്‌മെന്റ് അവകാശപ്പെടുന്നു. കരാര്‍ ജീവനക്കാരെ നിയോഗിക്കുന്നതിനാല്‍ സ്വിഫ്ടിന് പ്രവര്‍ത്തനച്ചെലവും കുറവാണ്. ഡീസല്‍ ബസുകള്‍ ഒരു കിലോമീറ്ററിന് 50 രൂപ നഷ്ടമാണുണ്ടാക്കുന്നത്. സിറ്റി സര്‍ക്കുലറില്‍ 800 സ്ഥിര ജീവനക്കാരുണ്ട്. ഇലക്‌ട്രിക് ബസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെ നിയോഗിക്കുന്നതിനാല്‍ ഇവരെ പുനര്‍വിന്യസിക്കാം. മറ്റു ജില്ലകളില്‍ നിന്നുള്ള 100 സ്ഥിര ജീവനക്കാരെ തിരിച്ചയയ്‌ക്കുകയും ചെയ്യാമെന്ന് മാനേജ്‌മെന്റ് പറയുന്നു.
വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ചാണ് സർവീസ്. 24 മണിക്കൂറും സർവീസ് നടത്തും. ഇതോടൊപ്പം ബാക്കിയുള്ള സർക്കിളുകളിലും ഇലക്ട്രിക് ബസുകൾ ഏർപ്പെടുത്തും.ആദ്യഘട്ടത്തിൽ യാത്രക്കാർ കുറവുള്ള ബ്ലൂ സർക്കിളുകളിൽ നാല് ബസുകളും മറ്റ് സർവീസുകളിൽ രണ്ട്ഇ ലക്ട്രിക് ബസുകളും സർവീസ് നടത്തും.ബസുകൾ ഘടികാരദിശയിലും എതിർ ഘടികാരദിശയിലും പ്രവർത്തിക്കും, അവിടെ രണ്ട് ബസുകൾ ചാർജ് ചെയ്യാൻ ഉപയോഗിക്കും, സർവീസ് ചെയ്യുന്ന ബസുകളിൽ ചാർജ് തീരുമ്പോൾ ചാർജ്ജ് ചെയ്ത ബസുകൾ മാറ്റിസ്ഥാപിക്കും.
തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷൻ, പൊന്നറ ശ്രീധർ പാർക്ക്, സെൻട്രൽ റെയിൽവേ സ്‌റ്റേഷൻ, മേൽപ്പാലം, കിഴക്കേക്കോട്ട, അട്ടക്കുളങ്ങര, മണക്കാട്, മുക്കോലക്കൽ, വലിയതുറ ഡൊമസ്റ്റിക് ടെർമിനൽ, ശംഖുംമുഖം, ഓൾ സെയ്‌ന്റ്‌സ് കോളജ്, ചാക്കൈ, ഇന്റർനാഷണൽ ടെർമിനൽ, ചാക്ക ജംക്‌ഷൻ എന്നിവിടങ്ങളിൽ സർവീസ് നടത്തും. പേട്ട, പാറ്റൂർ, ജനറൽ ആശുപത്രി, കേരള സർവകലാശാല, പാളയം, പ്രതിമ, തമ്പാനൂരിൽ സമാപിക്കും.ആദ്യഘട്ടമെന്ന നിലയിൽ, ഓരോ 30 മിനിറ്റിലും ഓരോ ബസ് വീതം ഈ രണ്ട് ടെർമിനലുകളിലും എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.ഞായറാഴ്ച നടന്ന ട്രയൽ റണ്ണിൽ 25 ഇലക്ട്രിക് ബസുകളിൽ 23 എണ്ണം പങ്കെടുത്തു.
https://www.facebook.com/Malayalivartha