Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

എല്ലാം കൈവിടുന്നു... നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഇഡി തുടര്‍ച്ചയായി ചോദ്യം ചെയ്തതിന് പിന്നാലെ ഇരു നേതാക്കളുടേയും വീടുകളില്‍ പോലീസ് കാവല്‍; പ്രതിഷേധം കടുപ്പിച്ച് നേതാക്കള്‍; വിലക്കയറ്റം എത്തിയത് വിലക്കില്‍

04 AUGUST 2022 09:38 AM IST
മലയാളി വാര്‍ത്ത

വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് അടുത്ത ദിവസം നടത്താന്‍ നിശ്ചയിച്ച സമര പരിപാടികള്‍ക്കിടെ കാര്യങ്ങള്‍ മാറി മറിയുന്നു. എ ഐ സി സി ആസ്ഥാനവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വസതികളും പോലീസ് വളഞ്ഞിരിക്കുകയാണ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഇഡി തുടര്‍ച്ചയായി ചോദ്യം ചെയ്തതിന് പിന്നാലെ ഇരു നേതാക്കളുടേയും വീടുകളില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. ഇത് ആശങ്കയ്ക്കിടയാക്കി.

വിലക്കയറ്റത്തിനിടെയുള്ള പ്രതിഷേധം തടയാനാണോ ഇഡി കേസില്‍ അറസ്റ്റ് ചെയ്യാനാണോ ഈ കാവല്‍ എന്ന് ഒരു പിടിയും കിട്ടുന്നില്ല. നേതാക്കളുടെ വീടുകളില്‍ പൊലീസെത്തിയതോടെ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. എഐസിസി ആസ്ഥാനവും നേതാക്കളുടെ വസതികളും പോലീസ് വളഞ്ഞിരിക്കുന്നുവെന്ന് ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് നേതാക്കളും പ്രവര്‍ത്തകരും ഇവിടേക്ക് എത്തിയത്.

വിലക്കയറ്റത്തിനെതിരെ മറ്റന്നാള്‍ കോണ്‍ഗ്രസ് നടത്താന്‍ നിശ്ചയിച്ച പ്രതിഷേധത്തിന് പോലീസ് അനുമതി നിഷേധിച്ചെന്ന് നേതാക്കള്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത് ജയിലിലിട്ടാലും പ്രതിഷേധം നടത്തുമെന് അജയ് മാക്കന്‍ വ്യക്തമാക്കി. ഏത് നടപടിയേയും നേരിടാന്‍ സജ്ജമാണെന്നും നേതാക്കള്‍ പറഞ്ഞു.

അതിനിടെ ഗോവയിലെയും മഹാരാഷ്ട്രയിലേയും സര്‍ക്കാരുകള്‍ പോയതിന് പിന്നാലെ ജാര്‍ഖണ്ഡും പോകുമെന്ന സൂചനയാണ് വരുന്നത്. എംഎല്‍എയ്ക്കും 10 കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് ജാര്‍ഖണ്ഡിലെ ജെഎംഎംകോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിക്കുന്നതായി കോണ്‍ഗ്രസ് പറഞ്ഞു. പശ്ചിമ ബംഗാളില്‍ വന്‍തുകയുമായി അറസ്റ്റിലായ മൂന്ന് എംഎല്‍എമാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതായും കോണ്‍ഗ്രസ് അറിയിച്ചു. ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ മന്ത്രിസ്ഥാനവും 10 കോടി രൂപയും നല്‍കാമെന്ന് പറഞ്ഞാണ് എംഎല്‍എമാരെ പ്രലോഭിപ്പിക്കുന്നത്. ബംഗാളില്‍ അറസ്റ്റിലായ എംഎല്‍എമാര്‍ തനിക്ക് പണവും പദവിയും വാഗ്ദാനം ചെയ്‌തെന്നും ഇവര്‍ക്കെതിരെ മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ കുമാര്‍ ജയമംഗള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് റാഞ്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് മന്ത്രി ആലംഗീര്‍ ആലം പറഞ്ഞു.

അതിനിടെയാണ് വിലക്കയറ്റം മുഖ്യ വിഷയമാക്കി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമ്പോള്‍, നാഷണല്‍ ഹെറാള്‍ഡ് കേസിന്റെ കുരുക്കില്‍ നേതാക്കളെ സമ്മര്‍ദ്ദത്തിലാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചോദ്യം ചെയ്യലിന് പിന്നാലെ ദില്ലിയിലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സീല്‍ ചെയ്തു.

ഈ ഓഫീസ് ഇനി തുറക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ അനുമതി നിര്‍ബന്ധമാകും. കേസുമായി ബന്ധപ്പെട്ട് നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ആസ്ഥാനത്ത് ഇഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഹെറാള്‍ഡ് ദിനപ്പത്രത്തിന്റെ രേഖകള്‍ പരിശോധിച്ച എന്‍ഫോഴ്‌സ്‌മെന്റ് സംഘം ചില രേഖകള്‍ കൂടുതല്‍ പരിശോധനക്കായി കൊണ്ടുപോയി.

ദില്ലിയിലാകെ 12 ഇടത്തായിരുന്നു ഹെറാള്‍ഡ് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. സംഭവത്തില്‍ പ്രതിഷേധിച്ച് ദില്ലിയിലും രാജ്യത്തിന്റെ വിവിധ ഭാഗത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിവച്ച നാഷണല്‍ ഹെറാള്‍ഡ് ദിനപ്പത്രത്തെ പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറം അഴിമതിയോട് ചേര്‍ത്ത് വായിക്കേണ്ടി വരുന്നത് കേന്ദ്രസര്‍ക്കാരിന്റെ കെട്ടുകഥയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കോടികളുടെ അഴിമതിയാണ് ഗാന്ധികുടുംബം നടത്തിയതെന്ന് ബിജെപി തിരിച്ചടിക്കുന്നു. എന്തായാലും ഡല്‍ഹി തിളച്ച് മറിയുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends