Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പതിനഞ്ചംഗ സംഘം കത്തിമുനയിൽ വീട്ടുകാരെ നിർത്തി: പ്രണയത്തിൽ നിന്ന് പിന്മാറിയ കാമുകിയെ കാമുകൻ തട്ടിക്കൊണ്ടുപോയി:- സിസിടിവി ദൃശ്യങ്ങൾ കണ്ട പോലീസ് പാഞ്ഞെത്തി സിനിമാസ്റ്റൈൽ ചേസിങ്: മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പെൺകുട്ടിയെ മോചിപ്പിച്ച് പോലീസ്

04 AUGUST 2022 09:43 AM IST
മലയാളി വാര്‍ത്ത

പ്രണയത്തിൽ നിന്ന് പിന്മാറിയ കാമുകിയെ വീട്ടുകാരെ കത്തിമുനയിൽ നിർത്തി സുഹൃത്തുക്കളുമായി ചേർന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമം. മണിക്കൂറുകൾ നീണ്ട സിനിമാ സ്റ്റൈൽ ചേസിങ്ങിനൊടുവിൽ പൊലീസ് സംഘം പെൺകുട്ടിയെ മോചിപ്പിച്ച് അക്രമികളെ കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് മൈലാടുതുറയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം അരങ്ങേറിയത്. ഗഞ്ചമെട്ടുതെരു സ്വദേശി നാഗരാജന്റെ മകൻ വിഘ്‌നേശ്വരനും സംഘവുമാണ് പെൺകുട്ടിയെ തട്ടികൊണ്ടുപോയത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ... മയിലാടുംതുറൈ ജില്ലാ കളക്ടറുടെ ഓഫീസിന് സമീപമുള്ള മൈലമ്മൻ നഗറിലെ മുത്തശ്ശിയുടെ വീട്ടിൽ എത്തിയ പെൺകുട്ടി അതേ പ്രദേശത്തെ ബിരുദധാരിയായ വിഘ്‌നേശ്വരനുമായി പ്രണയത്തിലായി. എന്നാൽ യുവാവിന്റെ തനിസ്വരൂപം മനസിലാക്കിയ പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറുകയായിരുന്നു. എന്നാൽ അതിന് ശേഷവും വിഘ്‌നേശ്വരൻ പെൺകുട്ടിയെ പിന്തുടരുകയും പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് പറഞ്ഞ് പെൺകുട്ടിയുടെ വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തു.

വിവാഹം ചെയ്തു നൽകണമെന്ന് പറഞ്ഞ് ഭീഷണി തുടങ്ങിയതോടെ യുവതിയുടെ വീട്ടുകാർ മയിലാടുംതുറ പോലീസിൽ പരാതി നൽകി. പെൺകുട്ടിയെ ഇനി ശല്യപ്പെടുത്തരുതെന്ന് താക്കീത് നൽകിയ പോലീസ് മേലിൽ ശല്യം ചെയ്യില്ലെന്ന് എഴുതി വാങ്ങിയാണ് വിഘ്നേശ്വരനെ പോലീസ് വിട്ടയച്ചത്.

ഇയാളുടെ ശല്യം രൂക്ഷമായതോടെ പെൺകുട്ടിയുടെ വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയിരുന്നു ചൊവ്വാഴ്ച രാത്രി മാരകായുധങ്ങളുമായി സ്‌കോർപിയോ കാറിലും ഇരുചക്രവാഹനത്തിലും എത്തിയ വിഘ്‌നേശ്വരനും 15-ലധികം കൂട്ടാളികളും പെൺകുട്ടിയുടെ വീട്ടിൽ ഇരച്ചെത്തി തട്ടികൊണ്ട് പോയത്. അയൽവാസികൾ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമികളെ തിരിച്ചറിഞ്ഞു. തുടർന്ന് രാത്രിയിൽ തന്നെ പല സംഘങ്ങളായി അന്വേഷണം തുടങ്ങി.

അക്രമിസംഘത്തിൽ വിഴുപ്പുറം സ്വദേശികൾ ഉണ്ടെന്ന് വിവരം ലഭിച്ചതിനാൽ ഒരു സംഘം പൊലീസുകാർ അവിടെയ്ക്ക് നീങ്ങി. സിനിമാ സ്റ്റൈൽ ചേസിങ്ങിന് ശേഷം വിഴുപ്പുറം വിക്രപണ്ഡി ചെക്പോസ്റ്റിന് സമീപം വച്ച് വിഘ്നേശ്വരനും സംഘവും സഞ്ചരിച്ചിരുന്ന വാൻ പൊലീസ് തടഞ്ഞ് പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. വിഘ്‌നേശ്വരനും കൂട്ടാളികളായ മയിലാടുതുറൈ സ്വദേശി സുഭാഷ് ചന്ദ്രബോസ്, വില്ലുപുരം സ്വദേശി സെൽവകുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends