പാലക്കാട് വന്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി: 8,000 ത്തോളം ജലാറ്റിൻ സ്റ്റിക്കുകൾ; അന്വേഷണം ആരംഭിച്ച് പോലീസ്

പാലക്കാട് ജില്ലയില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി. പട്ടാമ്പി ഓങ്ങല്ലൂർ വാടാനാംകുറുശ്ശിയിൽ നിന്നാണ് സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. 8,000 ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. ഇവ 40 പെട്ടികളിലായി നിറച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്.
അതേസമയം ഒരു പെട്ടിയിൽ 200 ഓളം ജലാറ്റിൻ സ്റ്റിക്കുകളാണ് ഉണ്ടായിരുന്നത്. ഷൊര്‍ണൂരിനടുത്ത് വാടാനാങ്കുറിശ്ശിയിലെ 10-ാം വാർഡിൽ പ്രവർത്തിക്കുന്ന ക്വാറിക്ക് സമീപമാണ് ഇവ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
സ്‌ഫോടകവസ്തു നിറച്ച പെട്ടികൾ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയുമായിരുന്നു. ക്വാറികളില്‍ പാറപ്പൊട്ടിക്കാന്‍ എത്തിച്ചതായിരിക്കാം ഇവ എന്നാണ് പൊലീസ് സംശയിക്കുന്നത്. മാത്രമല്ല സ്‌ഫോടക വസ്തുക്കൾ വഴിയോരത്ത് കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ ആശങ്കയിലായിരിക്കുകയാണ്. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























