ഒരിടവേളയ്ക്കുശേഷം നവോത്ഥാന സംരക്ഷണ സമിതി സര്‍ക്കാര്‍ പുനസംഘടിപ്പിക്കുന്നു

ഒരിടവേളയ്ക്കുശേഷം നവോത്ഥാന സംരക്ഷണ സമിതി സര്‍ക്കാര്‍ പുനസംഘടിപ്പിക്കുന്നു. സമിതിയുടെ യോഗം ഇന്ന് തലസ്ഥാനത്ത് ചേരും. ബൈലോ തയ്യാറാക്കി സ്ഥിരം സംവിധാനമൊരുക്കാനാണ് സര്‍ക്കാര്‍ നീക്കം.
ഇന്നു നടക്കുന്ന യോഗത്തില്‍ തുടര്‍ പരിപാടികള്‍ തീരുമാനിക്കും. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നവോത്ഥാന സംരക്ഷണ സമിതി രൂപീകരിക്കപ്പെട്ടത്.
തുടര്‍ന്ന് വനിതാ മതില്‍ സംഘടിപ്പിച്ചു. പിന്നീട് കാര്യമായ യോഗങ്ങളൊന്നും നവോത്ഥാന സംരക്ഷണ സമിതി സംഘടിപ്പിച്ചിരുന്നില്ല.
"
https://www.facebook.com/Malayalivartha


























