മോശം കാലാവസ്ഥ ഭീഷണിയാകുന്നു; കരിപ്പൂരിൽ ഇറങ്ങേണ്ട ആറ് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ; നിരാശയിൽ യാത്രക്കാർ

സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിമാന യാത്രക്കാർക്കും ഭീഷണി. നിലവിലെ കാലാവസ്ഥ മോശമായതിനെ തുടർന്ന് കരിപ്പൂരിൽ ഇറങ്ങേണ്ട ആറ് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ഇറക്കി. ഇത്തരത്തിൽ ആറ് വിമാനങ്ങളാണ് നെടുമ്പാശ്ശേരിയിൽ ഇറക്കിയത്. മോശം കാലാവസ്ഥയയെ തുടർന്നാണ് നടപടി.
ഷാർജ, ബഹറൈൻ, ദോഹ, അബുദാബി എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് നെടുമ്പാശ്ശേരി ഇറക്കിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് വിമാനങ്ങൾ എത്തിയത്. ആറെണ്ണത്തിൽ രണ്ട് വിമാനങ്ങൾ യാത്രക്കാരെ ഇറക്കി തിരികെ പോയി. ബാക്കി നാല് വിമാനങ്ങളും എയർപോർട്ടിൽ തന്നെ തുടരുകയാണ്.
എന്നാൽ യാത്രക്കാർക്ക് മറ്റ് അറിയിപ്പുകൾ നൽകിയിട്ടില്ല. ഇപ്പോഴും കാലാവസ്ഥ അനുകൂലമായാൽ തിരിച്ചു പോകാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. എന്നാൽ പോലും യാത്രക്കാർക്ക് മറ്റ് അറിയിപ്പുകൾ ഒന്നും തന്നെ നൽകിയിട്ടില്ല. മാത്രമല്ല നെടുമ്പാശ്ശേരിയിലും പരിസരപ്രദേശത്തും ഇപ്പോഴും കനത്ത മഴ തുടരുകയാണ്.
https://www.facebook.com/Malayalivartha


























