വെള്ളം കളയുന്നതിനായി കാരിയര്‍ ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഡ്രൈവർക്ക് ദാരുണാന്ത്യം

ടിപ്പറിന്റെ കാരിയർ പൊക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഡ്രൈവർക്ക് ദാരുണാന്ത്യം.കോഴിക്കോട് മാവൂര്‍ കുറ്റിക്കടവ് നാല് കണ്ടത്തില്‍ ജബ്ബാര്‍ (41) ആണ് മരിച്ചത്. കാരിയർ ഉയർത്തിയപ്പോൾ വൈദ്യുതി ലൈൻ ഉള്ളത് ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്.
വയനാട് തൊണ്ടര്‍നാട് വാളാംതോട് ക്രഷറില്‍ വെച്ച് ടിപ്പറിന്റെ ക്യാരിയര്‍ ഉയർത്തുന്നതിനിടെ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ദാരുണ സംഭവം നടന്നത്. വെള്ളം കളയുന്നതിനായി കാരിയര്‍ ഉയര്‍ത്തുന്നതിനിടെ മുകള്‍ ഭാഗം വൈദ്യുത ലൈനില്‍ തട്ടുകയായിരുന്നു.
പിന്നാലെ താഴെയിറങ്ങി ഡോര്‍ അടക്കാന്‍ ശ്രമിക്കുന്നതിനിടെ ജബ്ബാറിന് ഷോക്ക് ഏൽക്കുകയായിരുന്നു. ജബ്ബാറിനെ മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. തൊണ്ടര്‍നാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.
https://www.facebook.com/Malayalivartha


























